This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഴിവുമുറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:19, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒഴിവുമുറി

പാട്ടത്തിനോ കൈവശപ്പെടുത്തിയോ ഒരാള്‍ കൈവശം വച്ചുപോരുന്ന വസ്‌തു, അതിന്റെ ജന്മിക്ക്‌ ഒഴിഞ്ഞുകൊടുക്കുന്നതിനുള്ള പ്രമാണം. ഒഴിവുമുറി എഴുതിക്കൊടുക്കുന്നതോടെ അങ്ങനെ എഴുതിക്കൊടുക്കുന്ന ആള്‍ക്ക്‌ വസ്‌തു കൈവശം വയ്‌ക്കാനുള്ള അവകാശം അവസാനിക്കുന്നു. സ്ഥാവരവസ്‌തുവിന്മേൽ കൂട്ടായ അവകാശമുള്ള ആളുകളിൽ ഒരാളോ ഒന്നിൽക്കൂടുതൽ ആളുകളോ തനിക്കോ തങ്ങള്‍ക്കോ ഉള്ള അവകാശം മറ്റുള്ള അവകാശികളുടെ പേർക്ക്‌ ഒഴിഞ്ഞു കൊടുക്കുന്ന പ്രമാണത്തിനും ഒഴിവുമുറിയെന്നു പറയാറുണ്ട്‌. ചില പ്രദേശങ്ങളിൽ ഇത്‌ ഒഴിവുകുറിയെന്നും ഒഴിമുറിയെന്നും ഒഴുകുറിയെന്നും അറിയപ്പെടുന്നു.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍