This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓടൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
08:32, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
ഓടൽ
അനാവൃത ബീജികളിൽപ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ. "നീറ്റം യൂല' (Gnetum ula). സാധാരണയായി ശീതോഷ്ണമേഖലയിൽപ്പെടുന്ന വനാന്തരങ്ങളിൽക്കാണപ്പെടുന്നു. തളിരില, കായ, വിത്ത് എന്നിവ ഭക്ഷണയോഗ്യമാണ്. തടിയിൽനിന്ന് വളരെ ശക്തിയുള്ള നാര് ലഭിക്കുന്നു. ഈ നാര് മീന്‍വല, പേപ്പർപള്‍പ്പ് (Pulp) എന്നിവ നിർമിക്കാന്‍ ഉപയോഗിക്കുന്നു. വിത്തിൽനിന്ന് ലഭിക്കുന്ന എണ്ണ വെളിച്ചത്തിനും, ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നു. കൂടാതെ, ഈ എണ്ണ വാതം ശമിപ്പിക്കാനും യോഗ്യമാണ്.