This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:16, 6 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓം

Ohm

മീറ്റർ-കിലോഗ്രാം-സെക്കന്‍ഡ്‌ സമ്പ്രദായമനുസരിച്ച്‌ വൈദ്യുതിരോധ(electrical resistance)ത്തിന്റെ ഏകകം. I വൈദ്യുതിധാര പ്രവഹിക്കുന്നതും രോധം ഏകതാനമായിട്ടുള്ളതുമായ പരിപഥത്തിൽ V വോള്‍ട്ട്‌ വിദ്യുദ്‌ചാലകബലം (e.m.f) പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന രോധമാണ്‌ V/I ഓം. പ്രായോഗികമായി ഇതാണ്‌ ഓം എങ്കിലും താത്ത്വികമായി ഓംമാത്ര നിർവചിക്കപ്പെട്ടിട്ടുണ്ട്‌: "അന്താരാഷ്‌ട്ര' ഓം 106.3 സെ.മീ. നീളവും 14.4521 ഴ ദ്രവ്യമാനവും സ്ഥിരപരിച്ഛേദവുമുള്ള "മെർക്കുറി കോള'ത്തിന്‌ ഐസ്‌ ഉരുകുന്ന താപനിലയിൽ ഉണ്ടാകുന്ന രോധം ആകുന്നു (g = ഗുരുത്വബലം).

ഇന്റർനാഷണൽ കമ്മിറ്റി ഒഫ്‌ വെയ്‌റ്റ്‌സ്‌ ആന്‍ഡ്‌ മെഷേഴ്‌സ്‌ 1908-ൽ ലണ്ടനിൽ സമ്മേളിച്ചപ്പോള്‍ വൈദ്യുതിയുടെ നിരപേക്ഷ ഏകകങ്ങളെ (absolute units)മൌലികമായി അംഗീകരിച്ചിരുന്നു. എന്നാൽ പ്രായോഗികതലത്തിൽ ഇവ പലതും സന്ദിഗ്‌ധമായി അനുഭവപ്പെട്ടതുകൊണ്ട്‌ 1948 ജനു. 1 മുതൽ "അന്താരാഷ്‌ട്ര' ഓം മാത്ര നടപ്പിലാക്കി. ഒരു നിരപേക്ഷ ഓം o.99951 "അന്താരാഷ്‌ട്ര' ഓമിനു തുല്യമാണ്‌; 109 ഇലക്ട്രാമാഗ്നറ്റിക്‌ യൂണിറ്റിനും (e.m.u.) നോ. അന്താരാഷ്‌ട്ര മാത്രാസമ്പ്രദായം; അളവുകളും തൂക്കങ്ങളും; അളവുകള്‍, വൈദ്യുത; ഏകകങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍