This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലാ ആസാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:24, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാലാ ആസാര്‍

Kala Azar

ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു പകര്‍ച്ചവ്യാധി. ലീഷ്‌മാനിയാ ഡോനോവാനി എന്ന പ്രാട്ടൊസോവയാണ്‌ രോഗഹേതു. "സാന്‍ഡ്‌ഫ്‌ളൈ' എന്നൊരിനം ഈച്ചയാണ്‌ ഇതുപകര്‍ത്തുന്നത്‌. ഡംഡം ഫീവര്‍, ബ്ലാക്ക്‌ ഫീവര്‍, മെഡിറ്ററേനിയന്‍ ഫീവര്‍, ലീഷ്‌മാനിയാസിസ്‌, ഉഷ്‌ണമേഖലാ സ്‌പ്ലെനോമെഗാലി എന്നീ പേരുകളിലും കാലാ ആസാര്‍ അറിയപ്പെടുന്നു. രോഗിയുടെ നിറം കരുവാളിക്കുന്നത്‌ ഈ രോഗത്തിന്റെ ഒരു ലക്ഷണമാണ്‌. ഇക്കാരണംകൊണ്ടാണ്‌ ഇതിന്‌ കറുത്തരോഗം എന്നര്‍ഥമുള്ള "കാലാ ആസാര്‍' എന്നു പേരുണ്ടായത്‌.

സാന്‍ഡ്‌ഫ്‌ളൈ
കാലാ ആസാർ പകർച്ചവ്യാധി ബാധിച്ച കുട്ടി

ഇന്ത്യ, ചൈന, ഏഷ്യാമൈനര്‍, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ പ്രധാനമായും കാലാ ആസാര്‍ കാണപ്പെടുന്നത്‌. ശരീരം മെലിയുക, വിളര്‍ച്ച, വിട്ടുവിട്ടുള്ള പനി, പ്ലീഹ, കരള്‍ എന്നിവയില്‍ വീര്‍പ്പ്‌, മഹോദരം തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍. രോഗത്തിന്റെ ഊഷ്‌മയന (ഇന്‍ക്യുബേഷന്‍) കാലം ഒരു മാസമാണ്‌. കടുത്ത പനിയോടെയാണ്‌ രോഗം ആരംഭിക്കുക. പിന്നീട്‌ തണുപ്പും ചൂടും വിയര്‍പ്പും ഇടവിട്ട്‌ അനുഭവപ്പെടുന്നു. ഈ ലക്ഷണംമൂലം കാലാ ആസാര്‍ മലേറിയ ആണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. രോഗത്തിന്റെ ആരംഭദശയില്‍ സ്‌ത്രീകളില്‍ ആര്‍ത്തവം നിലച്ചുപോവുക സാധാരണമാണ്‌. ചിലര്‍ക്ക്‌ വാതപ്പനിയുടേതുപോലെയുള്ള കടുത്ത വേദന അനുഭവപ്പെടാറുണ്ട്‌. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ്‌ മഹോദരവും കാലുകളില്‍ നീരും ഉണ്ടാവുക. മജ്ജ, കരള്‍, പ്ലീഹ എന്നീ ഭാഗങ്ങളിലും രക്തത്തിലുമാണ്‌ രോഗാണുക്കള്‍ ധാരാളമായി കാണപ്പെടുന്നത്‌. പെന്റോസ്റ്റാം, യൂറിയാ സ്റ്റിബാമൈന്‍ തുടങ്ങിയ ആന്റിമണി സംയുക്തങ്ങളാണ്‌ ഇതിനുള്ള ഔഷധം. ശരിയായ സമയത്ത്‌ വൈദ്യശുശ്രൂഷ ലഭിച്ചാല്‍ 95 ശതമാനം രോഗികളും രക്ഷപ്പെടും. ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം പ്രത്യക്ഷപ്പെട്ട്‌ രണ്ടുവര്‍ഷത്തിനുള്ളില്‍ രോഗി മരിക്കും. മിക്കപ്പോഴും കാലാ ആസാര്‍ മാത്രംകൊണ്ടല്ല രോഗി മരിക്കുക എന്നത്‌ ശ്രദ്ധേയമാണ്‌. രോഗംമൂലം വിളറി ക്ഷീണിച്ച്‌ അവശനായിത്തീരുന്ന രോഗിയില്‍ മറ്റു രോഗാണുക്കള്‍ കടന്നാക്രമണം നടത്തുകയും അങ്ങനെ മരണം സംഭവിക്കുകയുമാണ്‌ പതിവ്‌.

കാലാ ആസാര്‍ പടര്‍ന്നു പിടിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന്‌ മാറിത്താമസിച്ചും രോഗം പിടിപെട്ടിട്ടുള്ള എലി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളെ നശിപ്പിച്ചും സാന്‍ഡ്‌ഫ്‌ളൈകളുടെ കടി ഏല്‌ക്കാതെ സൂക്ഷിച്ചും ഈ രോഗം പിടിപെടാതെ കഴിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍