This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിവ്യാപനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 23 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അതിവ്യാപനം

Overlap


ഒന്നിനു മുകളിലൊന്നായി ക്രമീകൃതമായിട്ടുള്ള ശിലാസ്തരങ്ങളില്‍ ഏതെങ്കിലുമൊന്നോ, പലതുമോ തൊട്ടുതാഴെയുള്ള അടരിനെക്കാള്‍ വ്യാപിച്ചുകാണുന്ന ഘടനയ്ക്ക് ഭൂവിജ്ഞാനീയത്തിലുള്ള പേര്. ഒരു പ്രത്യേക ഭൂഭാഗം അവതലന(subsidence)ത്തിനു വിധേയമായി ക്രമേണ താഴുകയും, തന്‍മൂലം അവസാദങ്ങള്‍ കൂടുതല്‍ സ്ഥലത്ത് അടിഞ്ഞും ഉറച്ചും അവസാദശിലാ ശേഖരങ്ങളായിത്തീരുകയും ചെയ്താല്‍ അവിടെ അതിവ്യാപനം ദൃശ്യമാകാം. അതിവ്യാപനത്തെ ഇത്തരം ഭൂഭാഗങ്ങളുടെ സൂചകമായി കരുതിവരുന്നു.

ശിലാപ്രസ്തര(Rock bed)ങ്ങളില്‍ അടിയിലായിക്കാണുന്ന അടരുകള്‍ താരതമ്യേന പ്രായക്കൂടുതലുള്ളതായിരിക്കും. ഈ സ്തരങ്ങള്‍ സമവിന്യസ്തമോ (conformable), വിഷമവിന്യസ്തമോ (unconformable) ആകാം. സമവിന്യസ്തമായ ശിലാശേഖരങ്ങളിലാണ് അതിവ്യാപനം സാധാരണ കണ്ടുവരുന്നത്. ഭൂഭ്രംശ(Fault)ങ്ങളോടനുബന്ധിച്ച് ശിലാസ്തരങ്ങള്‍ക്ക് തിരശ്ചീനദിശയിലുണ്ടാകുന്ന സഞ്ചലനം മൂലവും അതിവ്യാപനം സംഭവിക്കാം.

അടിയിലുള്ള ശിലാസ്തരങ്ങള്‍ ഊര്‍ധ്വമുഖമായി ക്രമീകരിക്കപ്പെട്ടിരുന്നാല്‍ അതിവ്യാപനം കാണിക്കുന്ന അടരുകള്‍ വിഷമവിന്യാസത്തിനു ഹേതുവായിത്തീരും. ആധാരശിലാസ്തരങ്ങളിലോരോന്നിനെയും വിഷമവിന്യസ്തമായി അതിക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍