This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബാദത്ത്‌ഖാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:51, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബാദത്ത്‌ഖാന

1875-ൽ അക്‌ബർ ഫത്തേപ്പൂർ സിക്രിയിൽ സ്ഥാപിച്ച ഒരു പ്രാർഥനാലയം. തനിക്കു ലഭിച്ചുകൊണ്ടിരുന്ന വിജയത്തിന്‌ ദൈവത്തോടുള്ള നന്ദി രേഖപ്പെടുത്തുവാനാണ്‌ അക്‌ബർ ഈ ദേവാലയം പണികഴിപ്പിച്ചതെന്ന്‌ ബദായൂനി എന്ന ചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ദൈവശാസ്‌ത്രം, ദർശനം എന്നിവ ഇവിടെവച്ച്‌ ചർച്ച ചെയ്യപ്പെട്ടിരുന്നു. 1578-ൽ അക്‌ബറിനു ലഭിച്ചതായി പറയപ്പെടുന്ന ആത്മീയ വെളിച്ചം ഇബാദത്ത്‌ഖാനയിലെ മതചർച്ചകള്‍ക്ക്‌ പൂർവാധികം ഉണർവു നല്‌കി. ഈ ചർച്ചകള്‍ക്കു നേതൃത്വം നൽകിയിരുന്നത്‌ അക്‌ബർ തന്നെയായിരുന്നു. നാനാമതസ്ഥർ ഈ ചർച്ചകളിൽ പങ്കെടുത്തിരുന്നതായി ചരിത്രരേഖകളുണ്ട്‌. ഫത്തേപ്പൂർ സിക്രി പള്ളിക്കും ജോധാഭായി മഹലിനുമിടയ്‌ക്ക്‌ നടത്തിയ ഉത്‌ഖനനത്തിലൂടെ ഇബാദത്ത്‌ഖാനയുടെ ചരിത്രശേഷിപ്പുകള്‍ കണ്ടെത്താന്‍ ആർക്കിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍