This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ചുണ്ണൂലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുഞ്ചുണ്ണൂലി
വടക്കന്‍പാട്ടിലെ ഒരു കഥാപാത്രം. ഒരു ദുഃഖകഥാപാത്രമായാണ് കുഞ്ചുണ്ണൂലി അറിയപ്പെടുന്നത്. പ്രതാപശാലിയായ മണിയം കോട്ടപ്പന്റെ മരുമകളും കുബേരനായ ആലഞ്ഞൂരപ്പന്റെ ഏകപുത്രിയുമായിരുന്നു കുഞ്ചുണ്ണൂലി. പുത്തൂരംവീട്ടിലെ ആരോമൽച്ചേകവരായിരുന്നു കുഞ്ചുണ്ണൂലിയുടെ ഭർത്താവ്. കാമുകിയായ തുമ്പോലാർച്ചയിൽ ഭർത്താവിന് ഒരു കുട്ടി ജനിച്ചിട്ടുണ്ടെന്നുകൂടി അറിഞ്ഞപ്പോള്‍ ദുഃഖം ഉള്ളിലൊതുക്കി, ആകെത്തളർന്നു നിൽക്കുന്ന ഭർത്താവിനെ കൂടുതൽ അലോസരപ്പെടുത്താതെ തുമ്പോലാർച്ചയെ സ്വന്തം അനുജത്തിയെപ്പോലെ സ്വീകരിച്ചുകൊണ്ട് തന്റെ അന്തസ്സും ആഭിജാത്യവും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയാണുണ്ടായത്.
ഈ സംഭവം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷം പുത്തരിയങ്കത്തട്ടിൽ വച്ച് ഭർത്താവ് വഞ്ചനമൂലം കൊല്ലപ്പെട്ടപ്പോള്‍ കുഞ്ചുണ്ണൂലി ആത്മഹത്യചെയ്യാതിരുന്നത് തനിക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ഓർത്തുമാത്രമായിരുന്നു. ഭർത്താവിന്റെ അന്ത്യശാസനമനുസരിച്ച് ആരോമൽച്ചേകവരുടെ അനുജനായ കുഞ്ഞിക്കണ്ണനെ കുഞ്ചുണ്ണൂലിക്ക് ഭർത്താവായി സ്വീകരിക്കേണ്ടിവന്നു.
(പയ്യന്നൂർ ബാലകൃഷ്ണന്)