This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞപ്പ, സി.എച്ച്‌. (1907 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞപ്പ, സി.എച്ച്‌. (1907 - 83)

സി.എച്ച്‌. കുഞ്ഞപ്പ

പത്രപ്രവർത്തകനായ കേരളീയ സാഹിത്യകാരന്‍. ഇദ്ദേഹം കണ്ണൂർ ജില്ലയിലെ പെരളശ്ശേരി മത്രരിയിൽ ചന്ത്രാത്ത്‌ ലക്ഷ്‌മി അമ്മയുടെയും കോവിലകത്തില്ലത്ത്‌ കൃഷ്‌ണന്‍ തങ്ങളുടെയും പുത്രനായി 1907 ജൂണ്‍ 12-ന്‌ ജനിച്ചു. പെരളശ്ശേരി പ്രമറി സ്‌കൂള്‍, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

വളരെ ക്ലേശം സഹിച്ചാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. പത്രപ്രവർത്തകനായി ജീവിതമാരംഭിച്ച കുഞ്ഞപ്പ ദേശീയ പ്രസ്ഥാനത്തിനു പ്രചോദനവും ഉണർവും നല്‌കുന്ന ലേഖനങ്ങള്‍ മാതൃഭൂമിയിൽ എഴുതിയിരുന്നു.

വിദ്യാർഥിയായിരുന്ന കാലത്ത്‌ കുഞ്ഞപ്പ വിചാരകോരകം (1936) എന്ന ഒരുപന്യാസഗ്രന്ഥം രചിച്ചിരുന്നു. മാതൃഭൂമിയിലെ സേവനകാലത്ത്‌ പുറത്തുവന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ആത്മകഥ (1940) മലയാളഭാഷയ്‌ക്കു ലഭിച്ച പരിഭാഷകളിൽ അഗ്രിമസ്ഥാനം അർഹിക്കുന്നു. അതുപോലെതന്നെ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ (1948) എന്ന ഗ്രന്ഥവും. ഇവരണ്ടും കുഞ്ഞപ്പയുടെ വിവർത്തനത്തിലുള്ള പ്രാവീണ്യം വിളിച്ചോതുന്നു. വിലയിടിയുന്ന ഉറുപ്പിക (1943), വിഭക്തഭാരതം, പ്രപഞ്ചവും ഐന്‍സ്റ്റൈനും (1962), നെഹ്‌റുവിന്റെ ലോകം (1965) എന്നിവയും പ്രാധാന്യമർഹിക്കുന്ന വിവർത്തിത കൃതികളാണ്‌. സ്‌മരണകള്‍മാത്രം എന്ന ആത്മകഥാരൂപത്തിലുള്ള സ്വതന്ത്രകൃതിയും പരാമർശമർഹിക്കുന്നു. സാഹിത്യമീമാംസയിലും മറ്റനേകം വിഷയങ്ങളിലും അവഗാഹം നേടിയ പ്രതിഭാശാലിയായിരുന്ന ഇദ്ദേഹം പലപ്പോഴായി നിരവധി പഠനങ്ങളും ഉപന്യാസങ്ങളും രചിച്ചിരുന്നു.

1972-ൽ ഇദ്ദേഹം മാതൃഭൂമി ജോയിന്റ്‌ എഡിറ്റർ സ്ഥാനത്തുനിന്ന്‌ വിരമിച്ചു. 1983 ജൂല. 16-ന്‌ ഇദ്ദേഹം അന്തരിച്ചു.

(സി. കൃഷ്‌ണന്‍ നായർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍