This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:38, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുണ്ഡലം

മത്സ്യാകാരകുണ്ഡലവും (ഇടത്ത്‌) കമലാകാരകുണ്ഡലവും (വലത്ത്‌)

ഒരുതരം കർണാഭരണം. ഹൈന്ദവ ദേവീദേവന്മാരെല്ലാം കുണ്ഡലധാരികളായാണ്‌ സങ്കല്‌പിക്കപ്പെട്ടിട്ടുള്ളത്‌. തട്ടുതട്ടായി പണിതീർത്തിട്ടുള്ള ഈ ആഭരണം പുരാതനകാലത്ത്‌ സ്‌ത്രീകളും പുരുഷന്മാരും അണിഞ്ഞിരുന്നു. കാതിനെ സംരക്ഷിക്കുന്നത്‌ (കുഡിരക്ഷായാം എന്ന ധാതുവിൽനിന്നുണ്ടായ പദം) എന്നാണ്‌ കുണ്ഡലം എന്ന വാക്കിനർഥം. കർണഭൂഷണം, കർണപൂരം, കുണ്ഡലം, മണികുണ്ഡലം എന്നീ കർണാഭരണങ്ങളെക്കുറിച്ച്‌ കാളിദാസ കൃതികളിൽ പരാമർശമുണ്ട്‌. മണികുണ്ഡലം, പത്രകുണ്ഡലം, മകരകുണ്ഡലം, സിംഹകുണ്ഡലം, ഗജകുണ്ഡലം മുതലായ കുണ്ഡലഭേദങ്ങളെക്കുറിച്ചുള്ള പ്രസ്‌താവം ശില്‌പരത്‌നത്തിൽ (ഉത്തരഭാഗം 16-ാം അധ്യായം, 14-17) കാണുന്നു. രത്‌നക്കല്ലുകള്‍ പതിച്ച കുണ്ഡലങ്ങളാണ്‌ മണികുണ്ഡലങ്ങള്‍. കുണ്ഡലങ്ങള്‍ രാജാക്കന്മാരുടെ വേഷഭൂഷാദികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു എന്ന്‌ തെളിയിക്കുന്ന പ്രസ്‌താവനകള്‍ പുരാണേതിഹാസങ്ങളിൽ കാണാം. മകരകുണ്ഡലം പ്രതിബിംബിക്കുന്ന ശ്രീകൃഷ്‌ണന്റെ കവിള്‍ത്തടത്തെക്കുറിച്ചും ജന്മനാ കവചകുണ്ഡലങ്ങള്‍കൊണ്ട്‌ അനുഗൃഹീതനായ കർണന്‍ തന്റെ വജ്രകുണ്ഡലങ്ങളും കവചവും ദേവേന്ദ്രനു ദാനംചെയ്‌തതിനെക്കുറിച്ചും മഹാഭാരതത്തിലും മറ്റും വർണിച്ചിട്ടുണ്ട്‌. രാമനെ "രത്‌നകിരീട കുണ്ഡലധര'നായും ദേവിയെ "മണികുണ്ഡലോദ്യത്‌കേയൂരാഢ്യ'യായും ധ്യാനിച്ചുവരുന്നു.

ബഹർട്ട്‌, അജന്താ എന്നിവിടങ്ങളിലെ ചുവർചിത്രങ്ങളിൽനിന്ന്‌ അക്കാലത്ത്‌ അണിഞ്ഞിരുന്ന പലജാതി കുണ്ഡലങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാം. കുണ്ഡലം എന്ന വാക്കിന്‌ ആകാശം, പരിവേഷം, കയർച്ചുരുള്‍ എന്നീ അർഥങ്ങളുമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍