This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരവ്യാസന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:34, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമാരവ്യാസന്‍

മഹാഭാരത വിവർത്തകനായ കന്നഡ കവി. വ്യാസപ്രണീതമായ മഹാഭാരതം തർജുമ ചെയ്‌ത നാരണപ്പ കുമാരവ്യാസനായി അറിയപ്പെടുന്നു. ഇദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്നു. കൃഷ്‌ണദേവരായർ തന്റെ ആസ്ഥാന പണ്ഡിതനായിരുന്ന തിന്മണ കവിയോടു കുമാരവ്യാസന്റെ അപൂർണമായ കാവ്യം കന്നഡ ഭാരത കഥാമഞ്‌ജരി പൂർണമാക്കുവാന്‍ ആജ്ഞാപിച്ചതായി പറഞ്ഞുകാണുന്നു. കൃഷ്‌ണദേവരായരുടെ ഭരണകാലം 1509-20 ആയതുകൊണ്ട്‌ കുമാരവ്യാസന്‍ അതിനു മുമ്പു ജീവിച്ചിരുന്നുവെന്നു മനസ്സിലാക്കാം.

ഗദുഗിലെ വീരനാരായണദേവന്റെ ഉപാസകനായിരുന്ന ഇദ്ദേഹം വിഷ്‌ണു ഭക്തനായിരുന്നു. കൃഷ്‌ണഭക്തിയുടെ പരമകാഷ്‌ഠയാണ്‌ കന്നഡ ഭാരത കഥാമഞ്‌ജരിയിൽ കാണുന്നത്‌. കൃഷ്‌ണന്‍ പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം കവി എല്ലാം മറന്ന്‌ കൃഷ്‌ണകീർത്തനത്തിൽ മുഴുകിപ്പോകുന്നു. "കുമാരവ്യാസനു ഹാഡിദ നെന്തരെ കലിയുഗദ്വാപര വാഗുവുദു; ഭാരത കണ്ണല്ലി കുണിയുവുദു' (കുമാരവ്യാസന്‍ പാടിക്കഴിഞ്ഞാൽ കലിയുഗം ദ്വാപരമാകും; മഹാഭാരതം പ്രത്യക്ഷമാകും) എന്നാണ്‌ കർണാടകത്തിലെ അഭിജ്ഞ വചനം. കർണാടകത്തിലെ പ്രതിഭാസമ്പന്നന്മാരായ കവികളിൽ പ്രമുഖനാണ്‌ ഇദ്ദേഹം.

ഇദ്ദേഹത്തിന്റെ ഭാരതവിവർത്തനം കർണാടകത്തിലെ ഓരോ ഗൃഹത്തിലെയും നിത്യപാരായണഗ്രന്ഥമാണ്‌. അത്‌ ഭക്തജനങ്ങളെയും സാഹിത്യ രസികന്മാരെയും ഒരുപോലെ ആകർഷിക്കുന്നു. കർണാടകദേശത്തിലെ സംസ്‌കാരം ഭാരതത്തിലെ മറ്റേതു ഭാഗത്തിലെ സംസ്‌കാരത്തോടൊപ്പം നില്‌ക്കുന്നതാണെന്നും ഭാരതീയ സംസ്‌കാരം ലോകത്തിലെ മറ്റു സംസ്‌കാരങ്ങളുടെ കൂട്ടത്തിൽ ഒട്ടും കുറഞ്ഞതല്ലെന്നും കുമാരവ്യാസന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

(ടി. വെങ്കടലക്ഷ്‌മി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍