This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപമണ്ഡൂകന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:35, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂപമണ്ഡൂകന്യായം

ലൗകികന്യായങ്ങളിലൊന്ന്‌. ലോകത്തിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ പലപ്പോഴും ഇത്‌ പ്രസക്തമാകുന്നു. കിണറ്റിൽ കിടക്കുന്ന തവളയ്‌ക്കൊപ്പമെന്നാണ്‌ അർഥവിവക്ഷ. കിണറ്റിലെ തവളയ്‌ക്കു കിണറുതന്നെയാണ്‌ വിശാലമായ പ്രപഞ്ചം. കിണറിനു വെളിയിലുള്ള ലോകത്തെക്കുറിച്ച്‌ അതിനു യാതൊരറിവുമില്ല. ഇതുപോലെയാണ്‌ പ്രമുഖത നടിക്കുന്ന ചിലരുടെ അവസ്ഥയും. സ്വന്തം പരിധിക്കുള്ളിൽ മാത്രമുള്ള വിശേഷങ്ങളും വസ്‌തുതകളുമാണ്‌ അവരുടെ പരിചയരംഗം. അതിൽക്കവിഞ്ഞൊന്നുമില്ലെന്നാണവർ കരുതുന്നത്‌. തന്മൂലം മിക്കവാറും അവർ തങ്ങള്‍ക്ക്‌ അജ്ഞാതവും എന്നാൽ സാർവത്രികമായി അംഗീകൃതവുമായ പല കാര്യങ്ങളെയും ലാഘവബുദ്ധിയാൽ നിശ്ശേഷം അവഗണിക്കയും ചെയ്യുന്നു. ലോകപരിചയമില്ലാത്തവരാണ്‌ കൂപമണ്ഡൂകം എന്ന പരിഹാസത്തിനു പാത്രമാകുന്നത്‌.

മാന്യമായ ലോകജീവിതത്തിനു ബാഹ്യലോകവുമായുള്ള സമ്പർക്കവും ബന്ധവും തന്മൂലമുണ്ടാകുന്ന ഹൃദയവികാസവും അനുപേക്ഷണീയമാണ്‌. ആ വിധം സമ്പർക്കബന്ധങ്ങള്‍കൊണ്ട്‌ ഹൃദയവികാസം ലഭിക്കാത്തവർ കൂപത്തിലെ മണ്ഡൂകം പോലെയാണ്‌. ഇത്തരം സന്ദർഭങ്ങളിൽ കൂപമണ്ഡൂകന്യായം പ്രസക്തമാണ്‌.

""യോ ന നിർഗത്യ നിശ്ശേഷാം വിലോകയതി മേദിനീം
	അനേകാദ്‌ഭുത വൃത്താന്താം സനരഃ കൂപദർദുരഃ''
 

(അനേകാദ്‌ഭുതവൃത്താന്തമായ ഭൂമി മുഴുവന്‍ കാണാത്തവന്‍ കൂപമണ്ഡൂകമാണ്‌) എന്ന ശ്ലോകം ഇവിടെ സ്‌മരിക്കത്തക്കതാണ്‌.

(മുതുകുളം ശ്രീധർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍