This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപിലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:24, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കപിലന്‍

1. സാംഖ്യദര്‍ശനത്തിന്റെ ഉപജ്ഞാതാവ്‌, പ്രയോക്താവ്‌ എന്നീ നിലകളില്‍ പ്രസിദ്ധനായ ഒരു പുരാണ മുനി. ബ്രഹ്മപുത്രനായ കര്‍ദമപ്രജാപതിയും, ബ്രഹ്മാവിന്റെ പൗത്രിയും സ്വായംഭുവമഌവിന്റെ പുത്രിയും ആയ ദേവഹൂതിയും തമ്മിലുണ്ടായ ദാമ്പത്യത്തില്‍ ജനിച്ച പുത്രനാണ്‌ കപിലന്‍ എന്ന്‌ ദേവീഭാഗവതത്തില്‍ (അഷ്ടമസ്‌കന്ധം) പറയുന്നു (നോ: കര്‍ദമന്‍). ഭാഗവതത്തില്‍ സ്വല്‌പം പാഠഭേദത്തോടു കൂടിയാണ്‌ ഈ കഥ വിവരിച്ചിരിക്കുന്നതെങ്കിലും മാതാപിതാക്കളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലദേവഹൂതി വൈവസ്വതമഌവിന്റെ പുത്രിയാണെന്നുള്ള പ്രസ്‌താവമൊഴിച്ച്‌. കപിലന്‍ വിഷ്‌ണുവിന്റെ അംശാവതാരമായിരുന്നുവെന്ന്‌ ബ്രഹ്മാണ്ഡപുരാണവും (93-ാം അധ്യായം) അഗ്നിയുടെ തേജസ്സുള്ളവനായിരുന്നുവെന്ന്‌ മഹാഭാരതവും (ആരണ്യപര്‍വം 107-ാം അധ്യായം) പറയുന്നുണ്ട്‌. സൂര്യവംശത്തിലെ സഗരന്‍ നടത്താഌദ്ദേശിച്ച അശ്വമേധത്തിലെ കുതിരയെ വേഷപ്രച്ഛന്നനായി ദേവേന്ദ്രന്‍ അപഹരിച്ച്‌ പാതാളത്തിലിരുന്നു തപസ്സു ചെയ്യുന്ന കപിലന്റെ അടുക്കല്‍ കൊണ്ടുചെന്ന്‌ നിറുത്തിയതായും അതിനെ അന്വേഷിച്ച്‌ പിടിക്കാന്‍ ഭൂമി തുരന്ന്‌ ചെന്നെത്തിയ അറുപതിനായിരം സഗരപുത്രന്മാരെ സമാധിഭംഗം നേരിട്ട മഹര്‍ഷി ഒറ്റ ഹുങ്കാരശബ്‌ദത്തില്‍ ഭസ്‌മീകരിച്ചതായും വാല്‌മീകിരാമായണത്തില്‍ (ബാലകാണ്ഡം, അധ്യായം, 39, 40) ഒരു കഥയുണ്ട്‌.

കപിലന്‍ സിദ്ധാന്തവത്‌കരിച്ച സാംഖ്യയോഗവുമായി ബന്ധപ്പെട്ടാണ്‌ ഇദ്ദേഹത്തിന്റെ നാമധേയം നിലനില്‌ക്കുന്നത്‌. പിതാവിന്റെ മരണശേഷം വിധവയായ മാതാവ്‌ അഭ്യര്‍ഥിച്ചതഌസരിച്ചാണ്‌ കപിലന്‍ ഈ സിദ്ധാന്തം ആവിഷ്‌കരിച്ച്‌ അമ്മയെ പ്രബുദ്ധയാക്കിയതെന്നു പറയപ്പെടുന്നു. "പ്രധാനന്‍' എന്നും "പുരുഷന്‍' എന്നും ഉള്ള രണ്ട്‌ തത്ത്വങ്ങളില്‍പ്പെടാതെ യാതൊന്നും ലോകത്തിലില്ല എന്ന തത്ത്വമാണ്‌ "കാപിലം' എന്നു കൂടി പറഞ്ഞുവരുന്ന സാംഖ്യയോഗശാസ്‌ത്രത്തിന്റെ ആധാരശില. മാതാവിന്‌ ജ്ഞാനോപദേശം നല്‌കിയതിഌശേഷം കപിലന്‍ പുലഹാ ശ്രമത്തില്‍ പോയി തപസ്സു തുടര്‍ന്നു എന്നാണ്‌ ദേവീഭാഗവതം പറയുന്നത്‌.

2. മഹാഭാരതത്തില്‍ കപിലനാമധാരികളായ മറ്റനവധി കഥാപാത്രങ്ങളുണ്ട്‌. ഭൂമിയെ ചുമന്നുകൊണ്ടു നില്‌ക്കുന്ന സര്‍പ്പങ്ങളിലൊന്ന്‌ (അഌശാസനപര്‍വം; 150-ാം അധ്യായം), ഭാഌ എന്ന അഗ്‌നിയുടെ ഒരു പുത്രന്‍ (വനപര്‍വം; 221-ാം അധ്യായം), ഉപരിവസുക്കളുടെ യാഗം നടത്തിയ ഒരു മുനി (ശാന്തിപര്‍വം; 336-ാം അധ്യായം), വിശ്വാമിത്രന്റെ ഒരു പുത്രന്‍ (അഌശാസനപര്‍വം; 4-ാം അധ്യായം) എന്നിങ്ങനെ പല കപിലന്മാരും അതില്‍ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടുന്നു.

3. സൂര്യന്‍, ശിവന്‍, വിഷ്‌ണു എന്നിവരുടെ പര്യായങ്ങളായും കപിലന്‍ എന്ന പദം പ്രചാരത്തിലിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AA%E0%B4%BF%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍