This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കന്ററോവിറ്റ്‌സ്, അഡ്രിയന്‍ (1918-2008)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കന്ററോവിറ്റ്‌സ്, അഡ്രിയന്‍ (1918-2008)
Kantrowitz, Adrian
അമേരിക്കന്‍ ഹൃദയ ശസ്‌ത്രക്രിയാവിദഗ്‌ധന്‍. ഇടത്തേ വെന്‍ട്രിക്കിളിന്റെ തകരാറുമൂലം രക്തം പമ്പു ചെയ്യാനാവാത്ത ഹൃദ്രാഗാവസ്ഥകളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഒരു കൃത്രിമ ഹൃദയോപകരണം വികസിപ്പിച്ചെടുത്തതാണ് അഡ്രിയന്റെ ഏറ്റവും മികച്ച സംഭാവന.
1918 ഒ. 4ന് ന്യൂയോര്‍ക്കിലാണ് ജനനം. 1943ല്‍ ലോങ് ഐലന്റ് കോളജ് ഒഫ് മെഡിസിനില്‍ നിന്ന് എം.ഡി. ബിരുദം നേടിയ അഡ്രിയന്‍ ബ്രൂക്ക്‌ലിനിലെ മയ്‌മോനിഡ് ആശുപത്രി (1955 70)യിലും ഡ്രിട്രായിറ്റിലെ സിനാനി ആശുപത്രി(1970 മുതല്‍)യിലുമായാണ് തന്റെ ഹൃദ്രാഗ ഗവേഷണങ്ങള്‍ നടത്തിയത്.
1966ല്‍ അഡ്രിയന്‍ വികസിപ്പിച്ചെടുത്ത ബൂസ്റ്റര്‍ പമ്പ് രണ്ട് രോഗികളില്‍ വിജയകരമായി വച്ചുപിടിപ്പിച്ചു. ഒന്നിഌള്ളില്‍ മറ്റൊന്ന് എന്ന രീതിയില്‍ ഘടിപ്പിച്ച "യൂ' ആകൃതിയുള്ള രണ്ട് ട്യൂബുകള്‍ അടങ്ങുന്നതാണ് അഡ്രിയന്റെ കൃത്രിമ ഹൃദയസഹായി. ഇടത്തേ വെന്‍ട്രിക്കിള്‍ സങ്കോചിക്കുമ്പോള്‍ ഉള്ളിലുള്ള ട്യൂബിലേക്ക് രക്തം കയറുന്നു. വെന്‍ട്രിക്കിള്‍ വികസിക്കുമ്പോള്‍ ബാഹ്യമായി മര്‍ദം പ്രയോഗിച്ച് രണ്ട് ട്യൂബുകളുടെയും ഇടയിലുള്ള ഭാഗത്ത് വായു നിറയ്‌ക്കുന്നു. ഈ വായു ഉള്ളിലെ ട്യൂബിലേക്ക് കടക്കുകയും അതിനകത്തെ രക്തത്തെ ശരീരത്തിഌള്ളിലേക്ക് തള്ളുകയും ചെയ്യുന്നു. ഹൃദയാഘാതത്തിഌള്ള താത്‌കാലിക പ്രതിവിധിയായി കന്ററോവിറ്റ്‌സ് 1967ല്‍ ഒരു ബലൂണ്‍ പമ്പ് രൂപകല്‌പന ചെയ്‌തു. നീളമുള്ള ഒരു ട്യൂബിനോടു ചേര്‍ത്ത 15 സെ.മീ. നീളമുള്ള ഒരു ബലൂണ്‍ തുടയിലെ പ്രധാന ധമനിയിലൂടെ മഹാധമനി(Aorta)യിലേക്ക് കയറ്റുന്നു. ട്യൂബിലൂടെ ഹീലിയം പമ്പുചെയ്‌ത് ബലൂണ്‍ വീര്‍പ്പിച്ച ശേഷം പൊട്ടിക്കുന്നതോടെ തടസ്സമുണ്ടായ ഭാഗത്തുകൂടെ രക്തം തള്ളി വിടാന്‍ കഴിയുന്നു. 1971ല്‍ ബലൂണ്‍ പമ്പിഌ സമാനമായ ബൂസ്റ്റര്‍ പാച്ച് എന്ന ഒരു സ്ഥിരസംവിധാനം ഹൃദയത്തില്‍ വച്ചുപിടിപ്പിക്കുവാഌം അഡ്രിയഌ സാധിച്ചു. ലോകത്തിലെ രണ്ടാമത്തെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയതും കന്ററോവിറ്റ്‌സാണ് (1967).
2008 നവ. 14 ന് ഇദ്ദേഹം അന്തരിച്ചു.