This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കത്തനാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കത്തനാര്‍
ക്രിസ്‌തീയ പുരോഹിതന്‍. വിശേഷിച്ചും കേരളത്തിലെ സുറിയാനി ക്രിസ്‌തീയ വൈദികരെ നിര്‍ദേശിക്കുവാന്‍ ഉപയോഗിക്കുന്ന പദം. വിദേശീയരായ മിഷനറി വൈദികര്‍ പാതിരിമാര്‍ എന്നാണ് അറിയപ്പെടുന്നത്. കശ്ശീശ എന്ന സുറിയാനി പദം കൊണ്ടും കത്തനാര്‍ വിവക്ഷിക്കപ്പെടുന്നുണ്ട്. കത്തനാര്‍ എന്ന പദത്തിന് ഏതോ കാരണവശാല്‍ മാന്യത ചുരുങ്ങിപ്പോയതു മൂലമാകാം വൈദികന്‍, പുരോഹിതന്‍, അച്ചന്‍ എന്നീ വാക്കുകള്‍ പകരം പ്രയോഗിക്കപ്പെടുന്നത്.
പുരോഹിതവൃത്തി നിര്‍വഹിക്കുക, വൈദിക കര്‍മം അഌഷ്‌ഠിക്കുക എന്നീ അര്‍ഥങ്ങളുള്ള "കത്തന്‍' എന്ന സുറിയാനി മൂലധാതുവില്‍ നിന്നായിരിക്കണം കത്തനാര്‍ എന്ന പദത്തിന്റെ നിഷ്‌പത്തി. "ആര്‍' എന്നത് പൂജക ബഹുവചന പ്രത്യയമാണ്. യേശുക്രിസ്‌തു പന്ത്രണ്ട് ശിഷ്യന്മാരെ സ്വമത തത്ത്വപ്രചാരണാര്‍ഥം പരിശീലിപ്പിക്കുകയുണ്ടായി. അവരെ അദ്ദേഹം പുരോഹിതന്മാരായി അഭിഷേകം ചെയ്‌തു. "എന്റെ ഓര്‍മയ്‌ക്കായി ഈ തിരുകര്‍മങ്ങള്‍ അഌഷ്‌ഠിക്കുവിന്‍' എന്ന് അഌശാസിച്ചുകൊണ്ട് അവരെ അതിന് അധികാരപ്പെടുത്തി. പ്രസ്‌തുത ശിഷ്യന്മാര്‍ തങ്ങളുടെ അധികാരങ്ങള്‍ അനന്തരതലമുറകള്‍ക്ക് നല്‌കി. അവരുടെ പരമ്പര അനേകം കത്തോലിക്കാപുരോഹിതന്മാരെ സൃഷ്ടിച്ചു. കത്തോലിക്കരല്ലാതെയും അനേകം പുരോഹിതന്മാരുണ്ട്. വ്യത്യസ്‌ത സ്ഥലകാലങ്ങളില്‍ ഇവര്‍ വിഭിന്ന നാമങ്ങളില്‍ അറിയപ്പെടുന്നു.
"വിദ്യാഭ്യാസയോഗ്യതയില്ലാത്തവരും ഭോജനപ്രിയ'രുമായ കത്തനാരന്മാരെക്കുറിച്ച് ഹാസ്യരസപ്രധാനമായ കവിതകള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
"കുടയെടു വടിയെടു കപ്യാരെ കൊണ്ടൂര് ഉണ്ടൊരു ചാത്തം അവിടെക്കിട്ടും നെയ്യപ്പം പിന്നെത്തിന്നാം നാലപ്പം'
എന്നത് ദൃഷ്ടാന്തമാണ്. കത്തനാരെന്ന വാക്കിന്റെ ഗൗരവത്തിന് കാലക്രമത്തില്‍ മങ്ങലേല്‌ക്കുന്നതിഌള്ള കാരണം ഇത്തരം പരാമര്‍ശങ്ങളായിരിക്കാം. കപ്യാര്‍ എന്നത് കത്തനാരുടെ സന്തതസഹചാരിയായ ഒരു സേവകനാണ്. "കപ്യാര്‍ മൂത്തു കത്തനാരായി' എന്ന ഹാസ്യപ്പഴമൊഴിക്കു നിദാനം ഇതുതന്നെ.
(ഡോ. ജെ. കട്ടക്കല്‍)