This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുപ്പട്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:17, 27 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കടുപ്പട്ടര്‍

തമിഴ്‌ ബ്രാഹ്മണ സമൂഹത്തില്‍ നിന്നു വളരെ മുമ്പു തന്നെ പുറന്തള്ളപ്പെട്ട ഒരു വിഭാഗം. ഇവര്‍ മലബാറിലാണ്‌ കൂടുതലായുള്ളത്‌. കടുപ്പൊട്ടന്മാര്‍, എഴുത്തച്ഛന്മാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇക്കൂട്ടര്‍ തമിഴ്‌ ബ്രാഹ്മണരുടെ പിന്‍മുറക്കാരാണെന്നാണ്‌ കരുതപ്പെടുന്നത്‌. കടു എന്ന മത്സ്യം ഭക്ഷിച്ചതുകൊണ്ട്‌ ഇക്കൂട്ടരെ മറ്റു ബ്രാഹ്മണര്‍ പുറന്തള്ളിയെന്നും അങ്ങനെ കടുപ്പട്ടര്‍ എന്ന പേരില്‍ ഇവര്‍ അറിയപ്പെട്ടു തുടങ്ങിയെന്നുമാണ്‌ ഒരു ഐതിഹ്യം (സി. അച്യുതമേനോന്‍, കൊച്ചിന്‍ സ്റ്റേറ്റ്‌ മാഌവല്‍). ബുദ്ധമതത്തോട്‌ ആഭിമുഖ്യം കാണിച്ചതിനാല്‍ തമിഴ്‌നാട്ടിലെ "കടു' എന്ന ഗ്രാമത്തില്‍ നിന്നു പുറന്തള്ളപ്പെട്ട പട്ട(ബ്രാഹ്മണ)ന്മാരാണ്‌ കടുപ്പട്ടര്‍ എന്നു മറ്റൊരു ഐതിഹ്യവുമുണ്ട്‌. ഒരു കാലത്ത്‌ ഇവര്‍ സാമൂതിരിയുടെ ആശ്രിതന്മാരായി വള്ളുവനാട്ടിലും മലബാറിന്റെ വിവിധ ഭാഗങ്ങളിലും നിവസിച്ചുപോന്നിരുന്നു. കളരികളില്‍ എഴുത്തു പഠിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതുകൊണ്ട്‌ എഴുത്താശാന്‍ അഥവാ എഴുത്തച്ഛന്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു തുടങ്ങി. മക്കത്തായമാണ്‌ ഇവരുടെ ദായക്രമം. ആണ്‍മക്കളില്ലാത്ത മാത-ാപിതാക്കള്‍ തങ്ങളുടെ സ്വത്ത്‌ പെണ്‍മക്കള്‍ക്കു നല്‌കാതെ അടുത്ത ബന്ധുക്കളായിട്ടുള്ള ആണ്‍കുട്ടികള്‍ക്കാണ്‌ നല്‌കുക. ദായക്രമത്തിലുള്ള വ്യത്യാസം ഒഴിച്ചാല്‍ ഇവര്‍ നായന്മര്‍ക്കു തുല്യരാണ്‌.

ഉപ്പുകച്ചവടം ഇവരുടെ മറ്റൊരു കുലത്തൊഴിലായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍