This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്യൂണല്‍ അവാര്‍ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:43, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കമ്യൂണല്‍ അവാര്‍ഡ്‌

Communal Award

റാംസെ മാക്‌ഡൊനാള്‍ഡ്‌

ദലിത്‌ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ അന്നത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായ റാംസെ മാക്‌ഡൊനാള്‍ഡ്‌ ഏകപക്ഷീയമായി 1932 ആഗ. 16ഌ നടത്തിയ പ്രഖ്യാപനം. സ്വാതന്ത്യ്രസമരത്തിന്റെ അവസാനഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ സമുദായങ്ങള്‍ക്ക്‌ നിയമസഭയില്‍ പ്രാതിനിധ്യം നല്‌കുന്നതിനെക്കുറിച്ചുള്ള പ്രശ്‌നങ്ങളില്‍ ഏകാഭിപ്രായം കൈക്കൊള്ളാന്‍ ഗാന്ധിജിക്കും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും ദലിത്‌ നേതാക്കള്‍ക്കും കഴിയാതിരുന്ന സാഹചര്യത്തില്‍ ആണ്‌ ഈ പ്രഖ്യാപനം ഉണ്ടായത്‌.

ഗാന്ധിഇര്‍വിന്‍ സന്ധിയെത്തുടര്‍ന്ന്‌ ഗാന്ധിജി കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി ലണ്ടന്‍ വട്ടമേശ സമ്മേളന(1931 സെപ്‌. ഡി.)ത്തില്‍ പങ്കെടുത്തു. ഈ സമ്മേളനം ഇന്ത്യന്‍ പ്രശ്‌നത്തിന്‌ ഒരു രാഷ്‌ട്രീയ പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടു. സമ്മേളനത്തില്‍ പങ്കെടുത്ത മുസ്‌ലിം പ്രതിനിധികള്‍ കോണ്‍ഗ്രസ്സിന്‌ അംഗീകരിക്കാനാവാത്ത പല വാദങ്ങളും ഉന്നയിച്ചു. മുസ്‌ലിങ്ങള്‍ക്കഌവദിച്ചിരുന്ന സമുദായപ്രാതിനിധ്യം അധഃകൃത വര്‍ഗക്കാര്‍ക്കും ലഭിക്കുന്നതിനായി പ്രത്യേക നിയോജകമണ്ഡലങ്ങള്‍ സ്ഥാപിക്കണമെന്ന വാദം ഡോ. അംബേദ്‌കറും ഈ സമ്മേളനത്തില്‍ ഉന്നയിക്കുകയുണ്ടായി. അങ്ങനെ വര്‍ഗീയപ്രശ്‌നങ്ങള്‍ പരിഹൃതമാകാതെ അവശേഷിച്ച സന്ദര്‍ഭത്തിലാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാക്‌ഡൊനാള്‍ഡ്‌, കമ്യൂണല്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌. അതഌസരിച്ച്‌ ഇന്ത്യയിലെ മുസ്‌ലിം, സിക്ക്‌, ആംഗ്ലോഇന്ത്യന്‍, ഹരിജന്‍ എന്നീ സമുദായങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം നിയോജകമണ്ഡലങ്ങള്‍ മാറ്റി വയ്‌ക്കപ്പെടുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. അധഃകൃതവര്‍ഗക്കാര്‍ക്കും പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തിയ ഈ വിളംബരത്തെത്തുടര്‍ന്ന്‌ ഗാന്ധിജി യര്‍വാദാ ജയിലില്‍ ഉപവാസമാരംഭിച്ചു. ഏതാഌം ദിവസത്തിനകം ഗാന്ധിജിയും ഡോ. അംബേദ്‌കറും കൂടി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ (പൂനാ കരാര്‍) വെളിച്ചത്തില്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ കമ്യൂണല്‍ അവാര്‍ഡ്‌ പിന്‍വലിക്കുകയും ഗാന്ധിജി ഉപവാസം അവസാനിപ്പിക്കുകയും ചെയ്‌തു. നോ: പൂനാ കരാര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍