This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കച്ചോലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:59, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കച്ചോലം

Aromatic ginger

ഏകബീജപത്രിസസ്യവിഭാഗത്തിലെ സിഞ്ചിബെറേസീ കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ.: കേംഫീരിയ ഗാലംഗ (kaempferia galanga). കച്ചുരം, കച്ചൂരം, കച്ചൂരി, കച്ചോരം എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ദ്രാവിഡകം, കാല്യകം, വേദമുഖ്യകം എന്നിവയും കച്ചോലത്തിന്റെ പര്യായങ്ങളാണ്‌. സംസ്‌കൃതത്തില്‍ ചന്ദ്രമൂലിക, സുഗന്ധവച എന്നീ പദങ്ങള്‍ കച്ചോലത്തെ സൂചിപ്പിക്കുന്നു.

കച്ചോലം

ദക്ഷിണേന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ചിരസ്ഥായിയായ ഓഷധിയാണ്‌ കച്ചോലം. മണ്ണിനടിയിലുള്ള പ്രകന്ദത്തില്‍ നിന്നും മൂന്നോ നാലോ ഇലകള്‍പൊട്ടിമുളച്ചുവരുന്നു. മണ്ണിനോടു പറ്റിച്ചേര്‍ന്നാണ്‌ സസ്യം വളരുന്നത്‌. മണ്ണിഌ മുകളില്‍ നിവര്‍ന്നു വളരുന്ന കാണ്ഡമില്ല. ഇലകള്‍ക്കു ദീര്‍ഘവൃത്താകൃതിയും നല്ല മിഌസവും തിളക്കവും ഉണ്ട്‌; അരികുകളില്‍ ഞൊറികളും കാണാം. കച്ചോലത്തിന്‍െറ ഇലയ്‌ക്കും കിഴങ്ങിഌം ഒരു പ്രത്യേക സൗരഭ്യമുണ്ട്‌.

പ്രതികൂലകാലാവസ്ഥയില്‍ ചെടിയുടെ മണ്ണിഌ മുകളിലുള്ള ഭാഗം കരിഞ്ഞുപോകുകയും വര്‍ഷാരംഭത്തോടെ (മേയ്‌ജൂണ്‍ മാസങ്ങളില്‍) കിഴങ്ങുകള്‍ വീണ്ടും കിളിര്‍ത്തു തളിരിടുകയും ചെയ്യുന്നു. ഇലകളുണ്ടാകുന്നതോടെ പുഷ്‌പങ്ങളും പ്രത്യക്ഷപ്പെടുന്നു. ഒരു പൂങ്കുലയില്‍ 612 പുഷ്‌പങ്ങളുണ്ടാകും. വളരെ വേഗം കൊഴിഞ്ഞുപോകുന്ന ഈ പുഷ്‌പങ്ങള്‍ക്കു ഹൃദ്യമായ സുഗന്ധമുണ്ട്‌. തൂവെള്ള നിറമുള്ള ദളങ്ങളില്‍ നീലലോഹിതനിറമുള്ള (purple) പുള്ളികളുണ്ട്‌. സഹപത്രങ്ങള്‍ ദളപുടക്കുഴലിന്‍െറ പകുതിയോളമെ ത്തുന്നു. ദളപുടം മൂന്ന്‌ ഇതളുകള്‍ ചേര്‍ന്നതാണ്‌. കേസരപുടത്തില്‍ പ്രത്യുത്‌പാദനക്ഷമമായ ഒരു കേസരം മാത്രമേയുള്ളു. മൂന്ന്‌ അണ്ഡപര്‍ണങ്ങള്‍ (carpels)ചേര്‍ന്ന അണ്ഡാശയം അധോവര്‍ത്തിയാണ്‌.

കച്ചോലത്തിന്റെ ഇലയും കിഴങ്ങും വേരും ഔഷധമായി ഉപയോഗിക്കുന്നു. ഇളം തവിട്ടുനിറമുള്ള കിഴങ്ങിന്‌ എരിവും സൗരഭ്യവുമുണ്ട്‌. കിഴങ്ങുകളില്‍ ഒരിനം ആല്‍ക്കലോയിഡ്‌, അന്നജം, പശ, കൊഴുപ്പ്‌, സുഗന്ധമുള്ള ബാഷ്‌പശീലതൈലം (essential oil) എന്നിവ അടങ്ങിയിരിക്കുന്നു. കിഴങ്ങുകള്‍ ചെറുകഷണങ്ങളായി അരിഞ്ഞ്‌ ഉണക്കി സൂക്ഷിക്കുന്നു.

"ശഠീ സ്യാല്‍ തിക്‌തതീക്ഷണോഷ്‌ണാ സന്നിപാതജ്വരാപഹാ
കഫോഗ്രവ്രണകാസഘ്‌നീ വക്‌ത്രശുദ്ധി വിധായിനീ'
 

എന്നു ധന്വന്തരി നിഘണ്ടുവില്‍ കച്ചോലത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌. കച്ചോലക്കിഴങ്ങ്‌ ഉത്തേജകവും വേദനസംഹാരിയും കഫനിവാരിണിയും മൂത്രവര്‍ധകവും ഓജസ്‌കരവുമാണ്‌. ഗ്രഹണിയ്‌ക്കു വിരേചനംകൊണ്ടുള്ള വൈഷമ്യങ്ങള്‍ക്കും കിഴങ്ങ്‌ ഔഷധമാണ്‌. വെറ്റില, അടയ്‌ക്ക എന്നിവയോടൊപ്പം കിഴങ്ങു ചവയ്‌ക്കുന്നതു പല്ലുവേദന ശമിപ്പിക്കാഌപകരിക്കും. കച്ചോലക്കിഴങ്ങുപൊടിച്ച്‌ തേനില്‍ കുഴച്ചു കഴിക്കുന്നതു ചുമയ്‌ക്ക്‌ ഫലപ്രദമാണ്‌. പച്ചക്കിഴങ്ങ്‌ അസ്ഥിസ്രാവം ശമിപ്പിക്കുവാഌം രക്തശുദ്ധീകരണത്തിഌം ഉപയോഗിക്കാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8B%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍