This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർഗസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആർഗസ്
Argas
യവനപുരാണത്തിലെ നാല് കഥാപാത്രങ്ങള്‍ ഈ പേരിൽ അറിയപ്പെടുന്നു. 1. ഇനാക്കസിന്റെ മകന്; ദേഹം ആസകലം കച്ചുകള്‍ ഉള്ളതിനാൽ പാനോപ്തെസ് (എല്ലാം കാണുന്നവന്) എന്ന് വേറൊരു പേരിലും ഈ ആർഗസ് അറിയപ്പെടുന്നു. ഇനാക്കസിന്റെ മകനായ ആർഗസിന് രണ്ട് തലയുണ്ട് എന്നൊരു പാഠഭേദവും പ്രചാരത്തിലുണ്ട്. സിയൂസ്ദേവന് ഹേരായോ റാണിയായ ഇയോയോട് പ്രമം തോന്നി. ഇയോ ഒരു പശുക്കുട്ടി ആക്കപ്പെട്ടു. ഇയോയോട് തനിക്കുള്ള ബന്ധം ഭാര്യ ഹേരാ അറിയാതിരിക്കാന്‍വേണ്ടി സിയൂസ്തന്നെയാണ് ഇങ്ങനെ ചെയ്തത് എന്നും അതല്ല, ഇയോവിൽനിന്നും സിയൂസിനെ അകറ്റാനായി ഹേരാ ആണ് ഇങ്ങനെ ആക്കിയത് എന്നും രണ്ട് പക്ഷമുണ്ട്. ഏതായാലും സിയൂസ് ഒരു കാളയുടെ രൂപംപൂണ്ടു. മൈസീനിയരുടെ തോട്ടത്തിൽ ഒരു ഒലിവുമരത്തിൽ കെട്ടിനിർത്തിയിരുന്ന ഇയോ എന്ന പശുക്കുട്ടിക്ക് കാവൽനില്ക്കാന് ആർഗസ് നിയോഗിക്കപ്പെട്ടു. സിയൂസിന്റെയും മൈയായുടെയും പുത്രനും ആമത്തോടിൽ നൂലുകെട്ടി ആദ്യമായി തന്ത്രിവാദ്യം (Iyre) നിർമിച്ച യവനവാഗീശ്വനും ആയ ഹെർമീസിനെ അവിടേക്ക് അയച്ചു. ഹെർമീസിന്റെ ഗാനധാരയിൽ മുങ്ങിയ ആർഗസ് ഉറങ്ങിപ്പോയി. ഹെർമീസ് മൂർച്ചയുള്ള കല്ലുകൊണ്ട് ആർഗസിന്റെ കഴുത്തറുത്തു. ഇതുമൂലം ഹെർമീസിനു ആർഗയ്ഫോന്തസ് (ആർഗസിന്റെ ഘാതകന്) എന്ന പേരുണ്ടായി. ഹേരാ സന്തുഷ്ടയാവുകയും ആർഗസിന്റെ കച്ചുകള്‍ അതുവരെ ഏകവർണമായിരുന്ന മയിൽപീലിയിൽ സന്നിവേശിപ്പിക്കുകയും ചെയ്തു.
2. നൈയോബിയുടെ മകനായി ഒരു ആർഗസ് ഉണ്ട്. ആർഗസ്നഗരത്തിന് ആ പേര് ലഭിച്ചത് ഈ വ്യക്തിയിൽനിന്നാണ്. ഈസ്കിലസ്, ഓവിദ് എന്നിവർ തങ്ങളുടെ കൃതികളിൽ ഈ കഥാപാത്രത്തെ പരാമർശിച്ചിട്ടുണ്ട്.
3. സ്വർണരോമമുള്ള ആടിനെത്തേടി ജേസന്‍ ജൈത്രയാത്ര നടത്തിയ "ആർഗോ' എന്ന കപ്പലിന്റെ (ലോകത്തിലെ ആദ്യത്തെ യുദ്ധക്കപ്പൽ ഇതാണത്ര) ശില്പി. നോ: ആർഗോനോട്ടുകള്‍
4. ഒഡീസസിന്റെ പട്ടി. 20 വർഷത്തെ വേർപാടിനുശേഷം ട്രായിയിൽനിന്നും ഇതാക്കയിൽ മടങ്ങിയെത്തിയ ഒഡീസസിനെ തിരിച്ചറിയുവാന്‍ ഈ പട്ടിക്ക് സാധിച്ചു.