This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇദാ-തെന് (വെയ്-തോ)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇദാ-തെന് (വെയ്-തോ)
Ida-ten
വ്യത്യസ്തസങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ചൈനയിലും ജപ്പാനിലും ആരാധിക്കപ്പെടുന്ന ഒരു മൂർത്തി. എ.ഡി. 6-7 നൂറ്റാണ്ടുകാലങ്ങളിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഹ്ഡുവാന് എന്ന ഒരു ചൈനീസ് ബുദ്ധഭിക്ഷുവിന് ഈ ദേവന് സ്വപ്നത്തിൽ പ്രത്യപ്പെട്ടതായും ബുദ്ധമതസംരക്ഷണമാണ് തന്റെ ജീവിതലക്ഷ്യമെന്നും അതുകൊണ്ട് എല്ലാവരും തന്നെ പിന്തുടരണമെന്നും പറഞ്ഞതായും ചില പരാമർശങ്ങളിൽ കാണാനുണ്ട്. സകല മാനുഷിക ധർമനീതിശാസ്ത്രങ്ങളുടെയും അധിഷ്ഠാനമൂർത്തി എന്ന നിലയിലാണ് ചൈനീസ് ഇതിഹാസങ്ങളിൽ ഇദാ-തെന് എന്ന ദേവന്റെ പ്രാധാന്യം.
ജാപ്പനീസ് ഇതിഹാസങ്ങളിൽ ഈ ദേവന്റെ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്നത് വെയ്-തോ എന്ന മൂർത്തിയാണ്. അവിടെയും ബുദ്ധധർമപരിപാലനം തന്നെയാണ് ഈ ദേവന്റെ മുഖ്യകർത്തവ്യം. ഇതുസംബനധിച്ച് പല ഐതിഹ്യങ്ങളും ജപ്പാനിൽ പ്രചാരത്തിലുണ്ട്. ബുദ്ധന് മരിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിശുദ്ധമായ പല്ലുകളിലൊന്ന് സോകുഷുകി എന്ന അസുരന് പറിച്ചെടുത്തുകൊണ്ട് അന്തർധാനം ചെയ്തെന്നും അത് അറിഞ്ഞ വെയ്-തോ ഒരു കുതികൊണ്ട് ഒരു ലക്ഷത്തിലേറെ നാഴികദൂരം തരണംചെയ്ത് രാക്ഷസനെ പിടികൂടി നഷ്ടപ്പെട്ട ബുദ്ധദന്തത്തെ വീണ്ടെടുത്തു എന്നുമാണ് ഈ കഥകളിലൊന്ന്.