This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇഡ്ഡലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇഡ്ഡലി
ആട്ടിയെടുത്ത അരിയും ഉഴുന്നും ചേർത്ത് ആവിയിൽ വേകിച്ചുണ്ടാക്കുന്ന പലഹാരം. അരിയും ഉഴുന്നും 3:1 എന്ന അനുപാതത്തിൽ പ്രത്യേകം എടുത്ത് ആട്ടിയശേഷം ഒന്നിച്ചുചേർത്ത് പത്തു മണിക്കൂറോളം സൂക്ഷിക്കുന്നു. പിന്നീട് പാകത്തിന് ഉപ്പുചേർത്ത് ഇളക്കി ഇഡ്ഡലിപ്പാത്രത്തിലെ കുഴികളിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങി എടുക്കുന്നു.
കൂവപ്പൊടി, ബോംബെറവ, ചെറുപയർ എന്നിവകൊണ്ടും ഇഡ്ഡലി ഉണ്ടാക്കാം. ഉഴുന്ന് അരച്ച് കൂവപ്പൊടിയും ഉപ്പും ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കാം; പുളിപ്പിക്കേണ്ട ആവശ്യമില്ല. ബോംബെ റവ ആദ്യം തുണിയിൽ കെട്ടി ആവിയിൽ വേവിച്ചശേഷം തണുപ്പിച്ച് ഉഴുന്നുമാവിൽ ചേർത്താണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. ഇഡ്ഡലിമാവിൽ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കാറുണ്ട്. സാമ്പാർ, ചട്ണി മുതലായവയിൽ ഏതെങ്കിലും ഒരു ഉപദംശം ചേർത്താണ് ഇഡ്ഡലി ഭക്ഷിക്കാറുള്ളത്.