This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്നോത്തസ്‌ (1869 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:21, 8 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇഗ്നോത്തസ്‌ (1869 - 1948)

ഹംഗേറിയന്‍ കവിയും നിരൂപകനും. ഇദ്ദേഹത്തിന്റെ യഥാർഥനാമം ഹ്യൂഗോ വീഗൽസ്‌ബർഗ്‌. ഒരു പത്രപ്രവർത്തകന്റെ പുത്രനായി ബുഡാപെസ്റ്റിൽ ജനിച്ച വീഗൽസ്‌ബർഗ്‌ "ഇഗ്നോത്തസ്‌' എന്ന തൂലികാനാമത്തിൽ ചെറുപ്പത്തിൽത്തന്നെ രാഷ്‌ട്രീയപരവും വിപ്ലവപരവുമായ ലേഖനങ്ങളും കവിതകളും എഴുതി. "പടിഞ്ഞാറ്‌' എന്ന്‌ അർഥംവരുന്ന ന്യൂഗാത്‌ (Nyugat)എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ച്‌ (1908) അതിന്റെ മുഖ്യപത്രാധിപരായിത്തീർന്നു. രാഷ്‌ട്രീയകലാപങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള അതിലെ ലേഖനങ്ങള്‍ ഇഗ്നോത്തസിനെ 1919-ൽ സ്വരാജ്യം വിടാന്‍ നിർബന്ധിതനാക്കി. റൂമാനിയ, ചെക്കോസ്ലവാക്കിയ, ആസ്റ്റ്രിയ തുടങ്ങിയ രാജ്യങ്ങളിൽ സഞ്ചരിച്ചതിനുശേഷം 1941-ൽ ഇദ്ദേഹം യു.എസ്സിൽ താമസമുറപ്പിച്ചു.

സാഹിത്യത്തെ രാഷ്‌ട്രീയലക്ഷ്യപ്രാപ്‌തിക്കുള്ള മുഖ്യകരുവായി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ച പൂർവയൂറോപ്യന്‍ എഴുത്തുകാരിൽ ഇഗ്നോത്തസിന്‌ പ്രമുഖമായ ഒരു സ്ഥാനമുണ്ട്‌. വായനയ്‌ക്കിടയിൽ (Olvasasloz, 1902), പരീക്ഷണങ്ങള്‍ (Kiserletek, 1909) എന്നിവ ഇദ്ദേഹത്തിന്റെ വിമർശനോപന്യാസസമാഹാരങ്ങളാണ്‌. അനവധി കവിതകള്‍ക്ക്‌ പുറമേ ഏതാനും കഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍