This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓർഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍
Organo Phosphorus Compounds
ഫോസ്ഫറസ്സിന്റെയും കാർബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓർഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്രൈ ആൽക്കൈൽ ഫോസ്ഫീനുകളെ (RPH2; R2PH; R3P.R = ആൽക്കൈൽ ഗ്രൂപ്പ്) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും (pentavalency) ഉള്ള ഫോസ്ഫറസ്സുമായി ഓർഗാനിക ഗ്രൂപ്പുകള്‍ ചേർന്ന് അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു:
(R= ആൽക്കൈൽ ഗ്രൂപ്പ്; P = ഫോസ്ഫറസ്; H = ഹൈഡ്രജന്‍; O = ഓക്സിജന്‍; Cl = ക്ലോറിന്‍)
അസംഖ്യം ഓർഗാനൊ ഫോസ്ഫറസ് യൗഗികങ്ങളുള്ളതിൽ ചിലത് പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കളായും സസ്യവളർച്ചയ്ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്കർഷണത്തിൽ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയിൽ രാസായനികയുദ്ധത്തിനായി ചില ഓർഗാനൊ ഫോസ്ഫറസ് യൗഗികങ്ങളെ ആവിഷ്കരിക്കുകയുണ്ടായി. മെഥിൽഫോസ്ഫൊണൊഫ്ളൂറിഡേറ്റ്; എഥിൽ ഫോസ്ഫൊറൊ ഡൈ മെഥിൽ അമിഡൊ സയാനിഡേറ്റ് എന്നിവ ചില ദൃഷ്ടാന്തങ്ങളാണ്.
ട്രൈ ആൽക്കൈൽ ഫോസ്ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച് ഒട്ടനേകം ഓർഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.
(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)