This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്മിറ്റന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഡ്മിറ്റന്‍സ്
Admittance
വൈദ്യുതപരിപഥ (electric circuit)ത്തില്‍കൂടി പ്രത്യാവൃത്തിധാര (alternating current) പ്രവഹിക്കുമ്പോള്‍ അതിന് അനുഭവപ്പെടുന്ന തടസ്സമില്ലായ്മയുടെ തരതമഭേദമാണ് അഡ്മിറ്റന്‍സ് അഥവാ പ്രവേശ്യത.
വൈദ്യുതപരിപഥത്തിലെ പ്രതിരോധത്തിന്റെയും പ്രേരണികലംബരോധ(inductive reactance)ത്തിന്റെയും ഒന്നിച്ചുള്ള പ്രവര്‍ത്തനഫലമായിട്ടാണ് പ്രത്യാവൃത്തിധാരയുടെ പ്രവാഹത്തിന് തടസ്സമുണ്ടാകുന്നത്. പ്രതിരോധത്തിന്റെയും പ്രേരണികലംബരോധത്തിന്റെയും ധാരിതാലംബരോധ (capacitive reactance)ത്തിന്റെയും ആകെത്തുകയായ കര്‍ണരോധത്തിന്റെ വ്യുത്ക്രമം (reciprocal) എന്നും പ്രവേശ്യതയെ നിര്‍വചിക്കാം.വൈദ്യുതപരിപഥത്തിന്റെ പ്രേരണികലംബരോധത്തിനുകാരണം അതിലടങ്ങിയിരിക്കുന്ന പ്രേരകത (inductance) ആണ്. അതുപോലെ ധാരിതാലംബരോധത്തിന് കാരണം പരിപഥത്തിലെ ധാരിതയാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പരിപഥത്തിലെ പ്രതിരോധം R-ഓം, പ്രേരകത L-ഹെന്റി, ധാരിത ഇ-ഫാരഡ്, അഗ്രങ്ങളില്‍ പ്രയോഗിക്കുന്ന പ്രത്യാവൃത്തി വോള്‍ട്ടത V-വോള്‍ട്ട്, പ്രത്യാവൃത്തിധാര I-ആംപിയര്‍, അവയുടെ ആവൃത്തി f, എങ്കില്‍ അതിന്റെ പ്രവേശ്യത
നോ: ആള്‍ട്ടര്‍നേറ്റിങ് കറന്റ്
(കെ.കെ. വാസു)