This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഗനോവിച്ച്‌, ലാസര്‍ മോയിസേവിച്ച്‌ (1893-1991)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:05, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കഗനോവിച്ച്‌, ലാസര്‍ മോയിസേവിച്ച്‌ (1893-1991)

Kaganovich, Lazar Moiseyevich

മുന്‍ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ നേതാവും സ്റ്റാലിനിസ്റ്റു പക്ഷവാദിയും. 1893 ന. 22ന്‌ ഉക്രയിനിലെ ഒരു ജൂത കുടുംബത്തില്‍ ജനിച്ചു. 1911ല്‍ ഉക്രയിന്‍ ബോള്‍ഷെവിക്‌ പാര്‍ട്ടിയില്‍ അംഗമായതോടെ കഗനോവിച്ച്‌ രാഷ്‌ട്രീയത്തില്‍ സജീവമായി. രാഷ്‌ട്രീയത്തോടൊപ്പം തൊഴിലാളി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട ഇദ്ദേഹം ഉക്രയിനിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതനായി. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇദ്ദേഹത്തെ രണ്ടുതവണ കീവില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്‌. തുര്‍ക്കിസ്‌താനെ സോവിയറ്റ്‌ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ഇദ്ദേഹം 1920-25 കാലഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. 1925ല്‍ ഉക്രയിന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയായ ഇദ്ദേഹം പിന്നീട്‌ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായി.

1924ല്‍ ലെനിന്റെ മരണശേഷം ട്രാട്‌സ്‌കിയും സ്റ്റാലിഌം തമ്മിലുണ്ടായ അധികാരമത്സരത്തില്‍ കഗനോവിച്ച്‌ സ്റ്റാലിനെ പിന്തുണച്ചു. തുടര്‍ന്ന്‌ സ്റ്റാലിന്‍ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ മോസ്‌കോ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി അവരോധിച്ചു. 1935ഌം 47ഌമിടയ്‌ക്ക്‌ റെയില്‍വേ കമ്മിസാര്‍, ഘനവ്യവസായ കമ്മിസാര്‍, ഓയില്‍ കമ്മിസാര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. സ്റ്റാലിന്‍ ആവിഷ്‌കരിച്ച വ്യവസായവത്‌കരണനയം നടപ്പിലാക്കുന്നതില്‍ കഗനോവിച്ച്‌ സുപ്രധാന പങ്ക്‌ വഹിച്ചു. ഘനവ്യവസായം, ഗതാഗതം എന്നിവ ഉള്‍പ്പെടെ സമ്പദ്‌ഘടനയിലെ പ്രധാന മേഖലകളുടെ നിയന്ത്രണം ഇദ്ദേഹത്തില്‍ നിഷിപ്‌തമായിരുന്നു.

സ്റ്റാലിന്റെ മരണശേഷം അധികാരത്തില്‍ വന്ന ക്രൂഷ്‌ചേവിനെ പുറത്താക്കാന്‍ കഗ്‌നോവിച്ചും കൂട്ടരും നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും പദവികളില്‍ നിന്നും ഇദ്ദേഹം നീക്കപ്പെട്ടു.

1991 ജൂല. 25ന്‌ മോസ്‌കോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍