This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപൂര്‍, പൃഥ്വിരാജ്‌ (1906-76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:37, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കപൂര്‍, പൃഥ്വിരാജ്‌ (1906-76)

ഹിന്ദി ചലച്ചിത്രനടഌം സംവിധായകഌം. കപൂര്‍ കുടുംബത്തിന്റെ കാരണവരെന്നു വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിരാജ്‌ 1906 ന. 3ഌ പെഷവാറില്‍ ജനിച്ചു. പ്രാരംഭവിദ്യാഭ്യാസം സാമുന്ദ്രി, ലാല്‍പൂര്‍ എന്നിവിടങ്ങളില്‍ നിര്‍വഹിച്ച പൃഥ്വിരാജ്‌ 16മത്തെ വയസ്സില്‍ മെട്രിക്കുലേഷന്‍ പരീക്ഷ ഒന്നാം ക്ലാസ്സില്‍ പാസ്സായി. 17-ാമത്തെ വയസ്സില്‍ രമാദേവിയെ വിവാഹം ചെയ്‌തു. പെഷ്‌വാര്‍ എഡ്വേഡ്‌ കോളജില്‍ പഠനം നടത്തി, 1927ല്‍ ബി.എ. ബിരുദം നേടിയ പൃഥ്വിരാജ്‌ നിയമം ഐച്ഛികവിഷയമായി എടുത്ത്‌ ലാഹോറില്‍ പഠനം തുടര്‍ന്നു. എന്നാല്‍ ഡഗ്ലസ്‌ ഫെയര്‍ ബാങ്ക്‌സ്‌, റൂഡൊള്‍ഫ്‌ വാലന്റിനോ, ഒറെന്റോ ഗാര്‍ബോ, ജോണ്‍ സള്ളിവന്‍ എന്നിവരുടെ അഭിനയത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം ചലച്ചിത്രത്തില്‍ അഭിനയിക്കുന്നതിനായി കോളജ്‌ വിദ്യാഭ്യാസം നിര്‍ത്തുകയും തന്റെ ആഗ്രഹസാഫല്യത്തിനായി ബോംബെയിലെത്തിച്ചേരുകയും ചെയ്‌തു. 1929ല്‍ സിനിമാ ഗേള്‍ എന്ന നിശ്ശബ്‌ദചിത്രത്തിലെ നായകനായി ഇദ്ദേഹം ചലച്ചിത്രരംഗത്ത്‌ പ്രവേശിച്ചു. ആദ്യത്തെ സ്വനചലച്ചിത്ര(talkie movie)മായ ആലംആരായില്‍ അഭിനയിക്കുവാന്‍ പൃഥ്വിരാജിന്‌ അവസരം ലഭിച്ചു.

ചലച്ചിത്രാഭിനയത്തിനിടയില്‍ ഇദ്ദേഹം ഹിന്ദി നാടകങ്ങളിലും അഭിനയിച്ചിരുന്നു. "പതന്‍', "ഗദ്‌ദാര്‍', "ശകുന്തള', "ദീവാര്‍', "ആഹൂതി', "കിസാന്‍', "കലാകാര്‍' തുടങ്ങിയ നാടകങ്ങളില്‍ ഇദ്ദേഹം മികച്ച അഭിനയം കാഴ്‌ച വച്ചിട്ടുണ്ട്‌. ഇതിനിടയില്‍ കല്‍ക്കത്തയിലെ ന്യൂ തിയെറ്ററിലും പ്രവര്‍ത്തിച്ചു. 1939ല്‍ സ്വന്തമായി "പൃഥ്വി തിയെറ്റര്‍' (ബോംബെ) സ്ഥാപിച്ചു. പൃഥ്വിരാജ്‌ സംവിധാനം ചെയ്‌ത ആദ്യത്തെ ചലച്ചിത്രമാണ്‌ ശകുന്തള. ഇദ്ദേഹം ആകെ അഭിനയിച്ചിട്ടുള്ള 75 ചിത്രങ്ങളില്‍ ആലംആരാ, സിക്കന്തര്‍, ഷൈലോക്ക്‌, ആസ്‌മാന്‍ മഹല്‍, ഇശാരാ, സീത, റസ്‌തം ഔര്‍ സോറാബ്‌, മുഗള്‍ഏഅസം, കല്‍ആജ്‌ഔര്‍ കല്‍ എന്നിവ പ്രസിദ്ധങ്ങളാണ്‌.

1951ല്‍ ഇദ്ദേഹം വിയന്നയിലെ വര്‍ക്കേഴ്‌സ്‌ പീസ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 52ല്‍ രാജ്യസഭാംഗമായി നോമിനേറ്റ്‌ ചെയ്യപ്പെട്ടു. 1954ല്‍ ചൈനയില്‍ നടത്തിയ ഫിലിം ഫെസ്റ്റിവലില്‍ ഭാരതത്തില്‍ നിന്നുള്ള ചലച്ചിത്രപ്രതിനിധിസംഘത്തെ നയിച്ചത്‌ ഇദ്ദേഹമായിരുന്നു.

പൃഥ്വിരാജ്‌ കപൂറിന്‌ പല അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. 1963ല്‍ പദ്‌മഭൂഷണും 66ല്‍ ആസ്‌മാന്‍ മഹല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ചെക്കസ്ലോവാക്കിയയിലെ നാഷണല്‍ അക്കാദമി ഒഫ്‌ ആര്‍ട്ട്‌ ആന്‍ഡ്‌ മ്യൂസിക്കില്‍ നിന്നുള്ള അവാര്‍ഡും ലഭിച്ചു. 1977ല്‍ ഇദ്ദേഹത്തിന്‌ മരണാനന്തര ബഹുമതിയായി "ദാദാ സാഹേബ്‌ ഫാല്‍ക്കേ അവാര്‍ഡ്‌' നല്‌കപ്പെട്ടു.

ഹിന്ദി ചലച്ചിത്രവേദിയിലെ "പാപ്പാജി' എന്നറിയപ്പെട്ടിരുന്ന പൃഥ്വിരാജ്‌ 1976ല്‍ നിര്യാതനായി. രാജ്‌കപൂര്‍, ഷമ്മികപൂര്‍, ശശികപൂര്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ പുത്രന്മാരാണ്‌; രണ്‍ധീര്‍ കപൂറും ഋഷികപൂറും പൗത്രന്മാരും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍