This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍ക്കുന്നുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:32, 27 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കടല്‍ക്കുന്നുകള്‍

Sea mounts

ജലപ്പരപ്പിഌ കീഴിലായി, സമുദ്രങ്ങളില്‍ ഒറ്റപ്പെട്ടുകാണപ്പെടുന്ന പര്‍വതസമാനമായ ഭൂരൂപങ്ങള്‍. ഇവയ്‌ക്കു സമുദ്രത്തറയില്‍ നിന്നു കുറഞ്ഞത്‌ 1,000 മീറ്ററെങ്കിലും ഉയരമുണ്ടായിരിക്കും. മുകള്‍ ഭാഗം കൂര്‍ത്തും താരതമ്യേന ചെറുതുമായ കുന്നുകള്‍ മുതല്‍ 4 കി.മീ.ലേറെ ഉയരവും കീഴ്‌ഭാഗത്തിഌ 100 കി. മീറ്ററിലധികം വ്യാസവുമുള്ള പര്‍വതങ്ങള്‍വരെയുള്ള വിവിധതരം സമുദ്രാന്തരിക ഘടനകള്‍ ഈ പദം കൊണ്ടു പൊതുവായി വ്യവഹരിക്കപ്പെടുന്നു. കടല്‍ക്കുന്നുകള്‍ മിക്കവയും സമുദ്രത്തില്‍ ആണ്ടുപോയ ദ്വീപുകളാണെന്നു നിരീക്ഷണങ്ങള്‍ വെളിവാക്കുന്നു. നേരിയ അവസാദത്താല്‍ ആവരണം ചെയ്യപ്പെട്ടിട്ടുള്ള അഗ്‌നിപര്‍വത ശിലകളാണ്‌ ഈ കുന്നുകള്‍. കടല്‍ക്കുന്നുകള്‍ മൊത്തത്തില്‍ 20,000 ത്തിലേറെ വരുമെന്ന്‌ കണക്കാക്കപ്പെടുന്നു.

മുകളില്‍ നിന്നു വീക്ഷിച്ചാല്‍ ദീര്‍ഘവൃത്താകാരമാണ്‌ കടല്‍ക്കുന്നുകളുടെ സാധാരണ പ്രകൃതി. ചെറിയ കുന്നുകളുടെ വശങ്ങള്‍ക്കു 35ം വരെ ചരിവു കാണാമെങ്കിലും വലിയ കടല്‍ക്കുന്നുകളുടെ വശങ്ങള്‍ക്ക്‌ 14ംല്‍ കൂടിയ ചരിവ്‌ സാധാരണമല്ല. മുകള്‍ഭാഗം പരന്ന, ഗീയോ (guyot)എന്നു വിളിക്കപ്പെടുന്ന പീഠപര്‍വതങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്‌ (നോ: ഗീയോ). മുകള്‍ഭാഗം ഒറ്റപ്പെട്ടാണു കാണപ്പെടുന്നതെങ്കിലും മേഖലാടിസ്ഥാനത്തില്‍ നിരീക്ഷിച്ചാല്‍ മിക്കവാറും സുദീര്‍ഘ ശൃംഖലകളായും പ്രവിശ്യകളായുമാണു കടല്‍ക്കുന്നുകള്‍ കാണപ്പെടുന്നത്‌. ബര്‍മുഡ മുതല്‍ ന്യൂ ഇംഗ്ലണ്ട്‌ വരെ ചാപാകൃതിയില്‍ കാണപ്പെടുന്ന കടല്‍ക്കുന്നുകള്‍ പരസ്‌പരം മുറിച്ചു കടന്നുപോകുന്ന ഇത്തരം രണ്ടു ശൃംഖലകളാണ്‌. സമുദ്രത്തറയില്‍ ഭൂവല്‌ക്കത്തിലുള്ള രേഖീയ വിള്ളലു (rift)കളിലൂടെ ഉദ്‌ഗമിക്കുന്ന ലാവയാണു കടല്‍ക്കുന്നുകളുടെ ശൃംഖലകള്‍ക്കു നിദാനം. വിള്ളലുകളിലുണ്ടാകുന്ന അസമാന ഉദ്‌ഗാരം(uneven eruption) കുന്നുകള്‍ രൂപം കൊള്ളുന്നതിഌ കാരണമാകുന്നു. മുഖ്യമായും ബസാള്‍ട്ട്‌ ശിലകളാല്‍ നിര്‍മിതമായിട്ടുള്ള കടല്‍ക്കുന്നുകളില്‍ സഹജമായ ചുണ്ണാമ്പുകല്ല്‌, മണല്‍ക്കല്ല്‌ എന്നിവയും അപൂര്‍വമായുണ്ട്‌. അപക്ഷയ വിധേയമായ മുകള്‍ഭാഗങ്ങളില്‍ ലാവയുടെ നൈസര്‍ഗിക ഘടനകള്‍ സ്‌പഷ്‌ടമാണ്‌. വ. പടിഞ്ഞാറു ദിശയില്‍ നീണ്ടു കിടക്കുന്ന ഇത്തരം ശൃംഖലകള്‍ പസിഫിക്‌ സമുദ്രത്തില്‍ ധാരാളമുണ്ട്‌. ഇന്ത്യാസമുദ്രത്തില്‍ ഇത്തരം ശൃംഖലകള്‍ കാണപ്പെട്ടിട്ടില്ല.

കടല്‍ക്കുന്നുകളോടഌബന്ധിച്ച്‌ അഌഭവപ്പെടുന്ന ഗുരുത്വവ്യതിചലനം (gravity-anomaly), സമസ്ഥിതികവ്യതിചലനം (isostatic-anomaly), കാന്തികവ്യതിചലനം (magnetic-anomaly) എന്നിവ ധനാത്മകമാണ്‌. ചാള്‍സ്‌ ഡാര്‍വിന്റെ സിദ്ധാന്തമഌസരിച്ചു സമുദ്രത്തിലാണ്ടുപോയ അടോളു (atoll)കളാണു കടല്‍ക്കുന്നുകള്‍. കടല്‍ക്കുന്നുകള്‍ക്കുമേല്‍ അടോളുകള്‍ ധാരാളമായുണ്ടെങ്കിലും കടല്‍ക്കുന്നുകള്‍ അടോളുകളല്ല എന്ന്‌ ആധുനികശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്‌. ക്രറ്റേഷ്യസ്‌ കല്‌പത്തിന്റെ ഉത്തരഘട്ടത്തിലോ, അതിഌ ശേഷമോ ആണ്‌ കടല്‍ക്കുന്നുകള്‍ രൂപം കൊണ്ടിട്ടുള്ളതെന്നാണ്‌ ഫോസില്‍വിജ്ഞാനപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌; അഥവാ ഭൗമായുസ്സില്‍ കടല്‍ക്കുന്നുകള്‍ രൂപം കൊള്ളാന്‍ തുടങ്ങിയിട്ട്‌ 9 കോടി ആണ്ടുകളേ ആയിട്ടുള്ളു. 89 കോടി വര്‍ഷം മുമ്പു ജലപ്പരപ്പിഌ തൊട്ടു മുകളിലോ കീഴിലോ സ്ഥിതി ചെയ്‌തിരുന്ന ഈ ഘടനകള്‍ 25 ലക്ഷം വര്‍ഷം മുമ്പ്‌ (പ്ലീസ്‌റ്റോസീന്‍ ഹിമയുഗത്തിഌ മുമ്പുതന്നെ) കടലിലാണ്ടു പോയതാണെന്നു ഫോസിലുകള്‍ സൂചിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍