This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിശാചരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:41, 16 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നിശാചരങ്ങള്‍

Nocturnals

രാത്രിയില്‍ സജീവരാകുന്ന ജീവികള്‍. ശത്രുക്കളില്‍നിന്നുള്ള ആക്രമണഭീതിയില്ലാതെയുള്ള ആഹാരസമ്പാദനത്തിനുവേണ്ടിയാണ് ഇവ രാത്രിയില്‍മാത്രം സജീവരാകുന്നത്. കൊതുകു മുതല്‍ കാട്ടാനവരെ വൈവിധ്യമാര്‍ന്ന ധാരാളം ജീവികള്‍ നിശാചരങ്ങളില്‍പ്പെടുന്നു. ഇവ രാത്രിയിലെ സുഗമമായ സഞ്ചാരത്തിനും ഇരപിടിക്കലിനുമായി നിരവധി ശാരീരിക അനുകൂലനങ്ങള്‍ ആര്‍ജിച്ചവയാണ്. ഇവയ്ക്ക് പൊതുവേ കേള്‍വിശക്തിയും ഘ്രാണശക്തിയും കൂടുതല്‍ ഉള്ളതായി കാണാം. ഇതുകൂടാതെ തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നിശാചരങ്ങളുടെ രാത്രി സഞ്ചാരത്തെ സഹായിക്കുന്നുണ്ട്.

കൊതുക്, മൂട്ട, ഉറുമ്പ്, ഇരട്ടവാലന്‍, പാറ്റ, നിശാശലഭങ്ങള്‍ തുടങ്ങിയ ചിലതരം ഷഡ്പദങ്ങള്‍, ഒച്ച് മുതലായ കക്കാപ്രാണികള്‍, നട്ടെല്ലുള്ള ജീവികളായ കരമാക്രി തുടങ്ങിയ ഉഭയജീവികള്‍, പാമ്പ്, കരയാമ തുടങ്ങിയ ഉരഗങ്ങള്‍, മൂങ്ങ, കിവി തുടങ്ങിയ പക്ഷികള്‍, പ്ളാറ്റിപ്പസിനെപ്പോലെ മുട്ടയിടുന്ന സസ്തനികള്‍, കംഗാരു തുടങ്ങിയ സഞ്ചിമൃഗങ്ങള്‍, മുലയൂട്ടുന്ന വര്‍ഗത്തില്‍പ്പെട്ട കാട്ടാന എന്നിങ്ങനെ ഒരു വലിയ വിഭാഗം ജീവികള്‍ നിശാചരങ്ങളാണ്. ഇവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്.

മണ്ണിര (Earth Worm). ഖണ്ഡങ്ങളായ ശരീരത്തോടുകൂടിയ (segmented) നിശാചരമാണ് മണ്ണിര. ഫൈലം അനലിഡയില്‍ ഉള്‍പ്പെടുന്ന മണ്ണിരയുടെ ശാ.നാ. ഫെറേറ്റിമ പോസ്തുമ (Pheretima posthuma) എന്നാണ്. ഉരുണ്ടുനീണ്ട ശരീരത്തോടുകൂടിയ മണ്ണിര ശീതരക്തജീവിയും (cold blooded) ഉഭയലിംഗിയുമാണ് (hermaphrodite). പകല്‍സമയം മണ്ണിനുള്ളില്‍ കഴിയുന്ന ഇവ രാത്രിയില്‍ ആഹാരത്തിനായി പുറത്തുവരുന്നു. കണ്ണും ചെവിയുമില്ലെങ്കിലും ഭൂമിയിലെ ചലനം മനസ്സിലാക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഒരു മണ്ണിരയെ രണ്ടായി മുറിച്ചാല്‍ ഓരോ മുറിയും ഓരോ ജീവിയായി രൂപാന്തരപ്പെടുന്നു. ശരീരഭാഗത്തെ നീട്ടിയും ചുരുക്കിയുമാണ് ഇവ സഞ്ചരിക്കുന്നത്. മണ്ണിളക്കി വായുസഞ്ചാരം കൂട്ടുന്നതിനാല്‍ മണ്ണിരയെ 'പ്രകൃതിയുടെ ഉഴവുകാര്‍' എന്നു വിശേഷിപ്പിക്കുന്നു. 'കര്‍ഷകമിത്രം' എന്ന പേരിലും അറിയപ്പെടുന്ന മണ്ണിരയുടെ പ്രധാന ശത്രുക്കള്‍ തവളയും നച്ചെലിയും പക്ഷികളുമാണ്.

നീറിസ് (Nereis or Neanthes). ശാ.നാ. നീറിസ് ഡ്യൂമറിലി (Nereis dumerillii); ഫൈലം: അനലിഡ. സമുദ്രജലത്തില്‍ ജീവിക്കുന്ന പുഴുക്കളാണിവ. രാത്രിയില്‍ കൂട്ടംകൂടി സഞ്ചരിക്കുന്നു. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സഞ്ചാരവേളയില്‍ ആണ്‍ജീവികള്‍ പെണ്‍ജീവികളുടെ ചുറ്റുമായി അതിവേഗം നീന്തുന്നു. ഈ സഞ്ചാരവേളയില്‍ അണ്ഡവും ബീജവും ജലോപരിതലത്തില്‍ വിസര്‍ജിക്കപ്പെടുകയും ബീജസങ്കലനം വെള്ളത്തില്‍ നടക്കുകയും ചെയ്യുന്നു. പിന്നീട് ഈ പുഴുക്കള്‍ ചത്തുപോവുകയും കുഞ്ഞുങ്ങള്‍ വളര്‍ന്ന് അടുത്ത തലമുറ രൂപപ്പെടുകയും ചെയ്യുന്നു.

പാറ്റ (Cockroach). ശാ.നാ. പെരിപ്ളാനറ്റ അമേരിക്കാനാ (Periplaneta americana); ഫൈലം: ആര്‍ത്രോപോഡ; കുടുംബം: ബ്ളാറ്റിഡെ. വീടുകളിലെ ആളനക്കമില്ലാത്ത ഇരുണ്ടഭാഗങ്ങളിലും ഉപയോഗശൂന്യമായ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിലും കാണപ്പെടുന്നു. പരന്ന ശരീരം, ഇരുണ്ട തവിട്ടുനിറം, രണ്ടു ജോടി ചിറകുകള്‍, രണ്ടു സംയുക്തക്കണ്ണുകള്‍ എന്നിവപാറ്റയുടെ പ്രത്യേകതയാണ്. ഓരോ കണ്ണിനും താഴെയായി സ്ഥിതിചെയ്യുന്ന നീണ്ട സ്പര്‍ശിനികള്‍ (antenna) ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ആണ്‍പാറ്റ പെണ്‍പാറ്റയെക്കാള്‍ ചെറുതാണ്. ശരീരത്തിന്റെ പിന്‍ഭാഗത്ത് രണ്ടായി മുറിഞ്ഞ ഒരു വിസര്‍ജനസ്ഥാനമുണ്ട് (anal style). പെണ്‍പാറ്റ ശരീരത്തിന്റെ പിന്‍ഭാഗത്ത് മുട്ടകളുടെ ഒരു സമൂഹം (Ootheca) കൊണ്ടുനടക്കുകയും പിന്നീട് നിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു ഊത്തീക്കയില്‍ നിന്നും 10-16 കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ചത്ത ഷഡ്പദങ്ങള്‍, മൃഗാവശിഷ്ടങ്ങള്‍ എന്നിവ ഭക്ഷിക്കുന്നതിനാല്‍ 'വേണ്ടാത്ത തോട്ടികള്‍' (unwanted scavengers) എന്നറിയപ്പെടുന്നു. ഷഡ്പദങ്ങളെപ്പറ്റിയുള്ള പഠനത്തിന് വിദ്യാര്‍ഥികള്‍ പാറ്റയെയാണ് ഉപയോഗിക്കുന്നത്.

കൊതുക് (Mosquito). കുടുംബം: കുലിസിഡെ (ഈഹശരശറമല) ജനുസ്സുകള്‍: അനോഫിലസ്, ക്യൂലക്സ് (അിീുവലഹല, ഈഹലഃ). നീണ്ടുമെലിഞ്ഞ ശരീരവും നീളമുള്ള കാലുകളുമുള്ള ഭാരമില്ലാത്ത ചെറുപ്രാണികളാണ് കൊതുകുകള്‍. പകല്‍ ഇരുണ്ട ഇടങ്ങളില്‍ വിശ്രമിക്കുകയും രാത്രിയില്‍ പറന്നുനടന്ന് പ്രവര്‍ത്തന നിരതരാകുകയും ചെയ്യുന്നു. മനുഷ്യനും മൃഗങ്ങള്‍ക്കും ഉപദ്രവകാരികളായ ഇവ രാത്രിയില്‍ ശീല്‍ക്കാര ശബ്ദത്തോടുകൂടി പറന്ന് നടന്ന് ഉറക്കം കെടുത്തുന്നു. പെണ്‍കൊതുകുകള്‍ ശരീരത്തില്‍കുത്തി ചോര കുടിക്കുകയും അതോടൊപ്പം രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു. സസ്യദ്രാവകങ്ങളാണ് ആണ്‍കൊതുകിന്റെ ആഹാരം. തലയില്‍ ഒരു ജോടി സ്പര്‍ശിനി കൂടാതെ വായയുടെ അഗ്രത്ത് ഒരു നീണ്ട ഉമിനീര്‍ കുഴലു(ജൃീയീരെശ)മുണ്ട്. ഈ കുഴലില്‍ക്കൂടിയാണ് രക്തം വലിച്ചുകുടിക്കുന്നതും ഒപ്പം രോഗാണുക്കളെ കടത്തിവിടുന്നതും.

  രാത്രിയില്‍ പറന്നുകൊണ്ടാണ് ഇണചേരല്‍. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ പെണ്‍കൊതുക് മുട്ടയിടുന്നു. രണ്ടു മൂന്ന് ദിവസങ്ങള്‍കൊണ്ട് മുട്ട വിരിയും. അനോഫിലസ് കൊതുക് 40 മുതല്‍ 100 വരെ മുട്ടകളിടുമ്പോള്‍, ക്യൂലക്സ് 150 മുതല്‍ 300 വരെ മുട്ടകള്‍ ഉത്പാദിപ്പിക്കുന്നു. ഒരു സ്ഥലത്തു വിശ്രമിക്കുമ്പോള്‍ ശരീരം പ്രതലവുമായി 45ബ്ബ ചരിഞ്ഞിരിക്കുമെന്നുള്ളതാണ് അനോഫിലസ് കൊതുകുകളുടെ പ്രത്യേകത. ഇവയാണ് മലേറിയ എന്ന രോഗത്തിനു കാരണമായ പ്ളാസ്മോഡിയം (ജഹമാീറശൌാ) എന്ന രോഗാണുക്കളെ പരത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്.
  ക്യൂലക്സ് ജനുസ്സില്‍പ്പെട്ട പല ഇനങ്ങളും ഉണ്ട്. ഇവയുടെ ശരീരം ഇരിക്കുന്ന പ്രതലത്തിന് സമാന്തരമായിരിക്കും. സാധാരണ കണ്ടുവരുന്ന ക്യൂലക്സ് പിപിയന്‍സ് (ഈഹലഃ ുശുശലി) എന്ന കൊതുകാണ് മന്തുരോഗം (ഋഹലുവമിശേമശെ) പരത്തുന്നത്. ഡെങ്കിപ്പനി (ഉലിഴൌല ളല്ലൃ) എന്ന വൈറല്‍ പനി പരത്തുന്നതും ക്യൂലക്സ് ജനുസ്സില്‍പ്പെട്ടവ തന്നെ. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഒരു മാരകരോഗമായ മഞ്ഞപ്പനി (ഥലഹഹീം ളല്ലൃ) പരത്തുന്നത് ക്യൂലക്സ് വര്‍ഗത്തില്‍പ്പെട്ട എയ്ഡിസ് (അലറല) കൊതുകുകളാണ്. ചിക്കന്‍ഗുനിയ പരത്തുന്നതും ഇവതന്നെ. ഇവ കര്‍മനിരതരാകുന്നത് പകല്‍സമയത്താണ്.
  മൂട്ട (ആലറ യൌഴ). ശാ.നാ. സൈമസ് ഹെമിപ്ടെറസ് (ഇശാലഃ വലാശുലൃൌേ); കുടുംബം: സിമിസിഡെ (ഇശാശരശറമല). മുട്ടയുടെ ആകൃതിയില്‍ പരന്ന ശരീരത്തോടുകൂടിയ ജന്തുവാണ് മൂട്ട. പകല്‍സമയം കട്ടില്‍, കസേര, മെത്ത, പായ് എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുന്ന ഇവ രാത്രിയില്‍ പ്രവര്‍ത്തനനിരതരായി മനുഷ്യരക്തം കുടിക്കുന്നു. ആഹാരമില്ലാത്തപ്പോള്‍ ശരീരം കടലാസുപോലെ മെലിഞ്ഞിരിക്കും. രക്തം കുടിച്ചുവീര്‍ക്കുമ്പോള്‍ തവിട്ടുനിറമായിരിക്കും. ഈ ജീവിക്ക് ഒരു പ്രത്യേകഗന്ധംതന്നെയുണ്ട്. ഇവ രാവിലെ മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൂടുതല്‍ പ്രവര്‍ത്തനനിരതരായി കാണുന്നത്. 
  ഇരട്ടവാലന്‍ (ടശഹ്ലൃ ളശവെ ീൃ യൃശഹെേല മേശഹ). ശാ.നാ. തെര്‍മോബിയ ഡൊമെസ്റ്റിക്ക (ഠവലൃാീയശമ റീാലശെേരമ); കുടുംബം: ലെപിസ് മാറ്റിഡെ (ഘലുശാമശേറമല). ചിറകില്ലാത്തതും വെളുത്ത ശല്ക്കങ്ങളോടുകൂടിയതുമായ ജീവിയാണ് ഇരട്ടവാലന്‍. മൃദുവായ ഇവയുടെ ശരീരം തൊട്ടാലുടന്‍ പൊടിഞ്ഞുപോകും. ഇവയ്ക്ക് മുള്ളന്‍രോമംപോലുള്ള മൂന്ന് വാലുകളുമുണ്ട്. അതിനാല്‍ മുള്ളന്‍ വാലന്‍ (ആൃശഹെേല മേശഹ) എന്നും ഇവ അറിയപ്പെടുന്നു. തുണികള്‍, പഴയ കടലാസുകള്‍ പുസ്തകങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ഇവ വെളിച്ചത്തില്‍ വിരണ്ടോടുകയും രാത്രിയില്‍ പ്രവര്‍ത്തനനിരതരാകുകയും ചെയ്യുന്നു. മാംസഭുക്കുകളായ ഷഡ്പദങ്ങള്‍ ഇവയുടെ ശത്രുക്കളാണ്.
  ചീവീട് (ഇശരമറമ). ശാ.നാ. പോംപോനിയ ഇംപെറട്ടോറിയ (ജീാുീിശമ ശാുലൃമീൃശമ); കുടുംബം: സിക്കാഡിഡേ (ഇശരമറശറമല). വലിയ തലയും സുതാര്യമായ രണ്ടു ജോടി ചിറകുകളുമുള്ള ജീവിയാണ് ചീവീട്. ഇവയ്ക്കു ഇരുണ്ടനിറമാണ്. ആണ്‍വര്‍ഗം രാത്രിയില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നു. പെണ്‍വര്‍ഗം നിശ്ശബ്ദരത്രെ. ഇവ പകല്‍ സമയം ചെടികളിലും ഇലകളിലും വിശ്രമിക്കുന്നു. ചിലയിനം, പകല്‍ മണ്ണിനടിയില്‍ കഴിയുകയും രാത്രിയില്‍ പുറത്തുവന്നു ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. ഷഡ്പദങ്ങളില്‍ ഏറ്റവും ഉച്ചത്തില്‍, നാല് കിലോമീറ്റര്‍ ദൂരത്തില്‍ കേള്‍ക്കുംവിധം ശബ്ദമുണ്ടാക്കാന്‍ ചീവീടുകള്‍ക്ക് കഴിയും. ഇവയ്ക്ക് 1500-ല്‍പ്പരം ഉപജാതികളുണ്ട്. ഹെമിസിറമാക്കിലിപ്പെനിസ് (ഒലാശരെശലൃമാമരൌഹശുലിിശ) എന്നയിനം ചീവീട് ആമസോണ്‍ കാടുകളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. വര്‍ഷങ്ങള്‍കൊണ്ടാണ് ചിവീടുകള്‍ പ്രായപൂര്‍ത്തിയാവുന്നത്. പ്രായപൂര്‍ത്തിയായവ മാസങ്ങള്‍ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ.
  നിശാശലഭങ്ങള്‍ (ങീവേ). രാത്രിയില്‍ പ്രവര്‍ത്തനനിരതരാകുന്ന നിശാശലഭങ്ങള്‍ക്ക് മറ്റു ശലഭങ്ങളെക്കാള്‍ (ആൌലൃേേളഹശല) ഇരുണ്ടനിറമാണ്. ശരീരത്തിനുള്ള പ്രത്യേകഗന്ധം ഉപയോഗിച്ച് ആണ്‍-പെണ്‍ ശലഭങ്ങള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. ഇണചേരാന്‍ പെണ്‍ശലഭങ്ങള്‍ ആണ്‍വര്‍ഗത്തെത്തേടിപ്പോവുകയാണ് പതിവ്.
  പ്രധാനപ്പെട്ട ചില നിശാശലഭങ്ങള്‍ ഇവയാണ്:
  പ്രേതശലഭം (ഏവീ ാീവേ). ശാ.നാ. ഹെപ്പിയാലസ് ഹ്യുമുലി (ഒലുശമഹൌ വൌാൌഹശ); കുടുംബം: ഹെപ്പിയാലിഡേ (ഒലുശമഹശറമല). പ്രേതശലഭത്തിന്റെ ചിറകിന്റെ വെളുത്ത മുകള്‍ഭാഗം രാത്രിയില്‍ മിന്നിത്തിളങ്ങി ഒരു അദൃശ്യചരടില്‍ ഊഞ്ഞാലാടുന്ന പ്രതീതി ജനിപ്പിക്കുന്നു. തന്മൂലമാണ് ഇതിന് 'പ്രേതശലഭം' എന്ന പേരു ലഭിച്ചത്. ആണ്‍ശലഭം പെണ്‍ശലഭത്തെക്കാള്‍ ചെറുതാണ്. ചിറകിന്റെ തിളക്കവും ശരീരത്തിന്റെ ഗന്ധവുംമൂലം പെണ്‍ശലഭങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു.
  തൂവല്‍ശലഭം (ജഹൌാല ാീവേ). ശാ.നാ. ഓര്‍നിയോടസ് ഹെക്സാഡാക്ടൈല (ഛൃിലീറല വലഃമറമര്യഹമ); കുടുംബം: റ്റെറോഫാറിഡേ (ജലൃീുേവമൃശറമല). ഇവയുടെ ചിറകുകള്‍ തൂവല്‍പോലെ വിഭജിക്കപ്പെട്ടിരിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഏകദേശം 600 സ്പീഷിസുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. പ്രധാനപ്പെട്ട ചില ഇനങ്ങള്‍ ഓക്സിറ്റൈലസ് പെരിസ്കാലിഡാക്റ്റൈലിസ്, പ്ളാറ്റിവ്റ്റിലിയ ജീനോഡക്റ്റൈല എന്നിവയാണ്.
  ആടുശലഭം (ഏീമ ാീവേ). ശാ.നാ. കോസസ് കോസസ് വി.എ.ആര്‍. (ഇീൌ രീൌ ്മൃശല്യ); കുടുംബം: കോസിഡേ (ഇീശൈറമല). കോസസ് കോസസ് സ്പീഷീസിന്റെ ഒരിനമാണിത്. ഇവയുടെ ലാര്‍വയുടെ ശക്തിയേറിയ ഗന്ധംമൂലമാണ് ഈ പേരു ലഭിച്ചത്. പകല്‍സമയം മരപ്പൊത്തുകളില്‍ കഴിയുന്ന ഇവയുടെ ആഹാരം. തടിയുടെ ഭാഗങ്ങള്‍, ബീറ്റുറൂട്ട് എന്നിവയാണ്.
  കോഡ്ലിങ് ശലഭം (ഇീറഹശിഴ ാീവേ). ശാ.നാ. സൈഡാ പോമോണെലാ (ഇ്യറശമ ുീാീിലഹഹമ); കുടുംബം: ടോര്‍ടിസിഡെ (ഠീൃൃശരശറമല). ആപ്പിള്‍ തിന്നുനശിപ്പിക്കുന്ന നിശാശലഭങ്ങളാണിവ. ആപ്പിള്‍കീടം (അുുഹല ുല) എന്നും ഇവ അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ആപ്പിള്‍ത്തോട്ടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട തവിട്ടുനിറമുള്ള ഇവയ്ക്കു ആകര്‍ഷകമായ രൂപമാണുള്ളത്.
  അഗ്നിശലഭം (എശൃല ളഹ്യ). ലാംപിറിഡെ (ഘമാുവ്യൃശറമല) കുടുംബത്തില്‍ ഫൊട്ടിനസ്, ഫോട്ടറിസ് (ജവീശിൌേ, ുവീൌൃശ); ജീനസ്സുകളിലാണ് അഗ്നിശലഭങ്ങള്‍ കാണപ്പെടുന്നത്. ഇവ രാത്രിയില്‍ പറക്കുമ്പോഴുണ്ടാകുന്ന ഉജ്ജ്വല പ്രകാശമാണ് ഈ പേരിനു കാരണം. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളില്‍ ചൂടില്ലാത്ത പ്രകാശം പരത്തുന്ന വിവിധയിനങ്ങള്‍ കാണപ്പെടുന്നു. സുതാര്യമായ തൊലിയിലൂടെ അടിയില്‍ക്കാണുന്ന ലൂസിഫെറിന്‍ (ഘൌരശളലൃശി) എന്ന എന്‍സൈമാണ് ഈ പ്രകാശത്തിനുകാരണം. ഇണകളെ ആകര്‍ഷിക്കാനാണ് രാത്രിയില്‍ ഇങ്ങനെ പ്രകാശം പരത്തുന്നത്. ബ്രസീലില്‍ കുടിലുകള്‍ രാത്രികാലത്ത് അലങ്കരിക്കാനും അവിടത്തെ സ്ത്രീകള്‍ തലമുടി അലങ്കരിക്കാനും ഇവയെ ഉപയോഗിച്ചിരുന്നു.
  സ്ഫിങ്സ് ശലഭങ്ങള്‍ (ടുവശിഃ ാീവേ). കുടുംബം: സ്ഫിന്‍ങ്ഠിഡേ (ടുവശിഴറമല). പ്രാണികളില്‍വച്ച് ഏറ്റവും വേഗത്തില്‍ പറക്കുന്ന, താരതമ്യേന വലുപ്പവും വണ്ണവുമുള്ള ശരീരത്തോടുകൂടിയ ഈ ശലഭങ്ങള്‍ ലോകം മുഴുവന്‍ കാണപ്പെടുന്നു. ആകെയുള്ള 900 സ്പീഷീസുകളില്‍ 23 എണ്ണം യൂറോപ്പിലും മറ്റെല്ലാം ഉഷ്ണമേഖലാ പ്രദേശത്തുമാണ് കാണപ്പെടുന്നത്. ചില വനങ്ങളില്‍ കഴുകന്‍ ശലഭം (ഒമംസ ാീവേ) എന്നും ഇവ അറിയപ്പെടുന്നു. വലിയ കണ്ണുകളും നീളംകൂടിയ പ്രോബോസിസും ഇതിന്റെ പ്രത്യേകതയാണ്. ഇവയെ ശല്യപ്പെടുത്തുമ്പോള്‍ ഈജിപ്തിലെ സ്ഫിങ്സുകളെപ്പോലെ കാണപ്പെടുന്നതുകൊണ്ടാകാം ആദ്യകാല ശാസ്ത്രജ്ഞര്‍ ഇതിനെ സ്ഫിങ്സ് എന്നു വിളിച്ചത്. രാത്രിയില്‍ വിടരുന്ന പൂക്കളില്‍ നിന്നാണ് ഇവ തേന്‍നുകരുന്നത്. ഈ സമയം ചിറകുകള്‍ വിറപ്പിച്ചുകൊണ്ട് പൂക്കള്‍ക്കുചുറ്റും പറക്കുക സ്വാഭാവികമാണ്.
  വിശ്രമാവസ്ഥയില്‍ സ്ഫിങ്സ് ശലഭങ്ങളുടെ ശരീരോഷ്മാവ് വളരെ കുറവായതിനാല്‍ ഇവയ്ക്ക് പൊടുന്നനെ പറക്കാന്‍ കഴിയില്ല. പറക്കുന്നതിനുമുന്‍പ് ഒരു മിനിട്ടോളം ചിറകുകള്‍ വിറപ്പിച്ച് ഇവ ശരീരത്തിന്റെ ആന്തരിക ഊഷ്മാവു വര്‍ധിപ്പിക്കുന്നു. ശക്തിയേറിയ പറക്കല്‍ ഇവയുടെ കുടിയേറ്റ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
  സ്ഫിങ്സ് ശലഭങ്ങളില്‍ ചില പ്രധാന ഇനങ്ങള്‍: 
  ഡിലെഫില എല്‍പെനോര്‍ (ഉലശഹലുവശഹമ ലഹുലിീൃ) മഞ്ഞകലര്‍ന്ന ചുവപ്പുനിറമുള്ള ഇവയുടെ ചിറകുകള്‍ക്ക് വലുപ്പം കൂടുതലാണ്. രണ്ടു വശത്തേക്കും നീണ്ടുകിടക്കുന്ന ആന്റിനകളാണ് മറ്റൊരു പ്രത്യേകത. മറ്റൊരു പ്രധാന ഇനമാണ് കോണ്‍വോള്‍വുലസ് സ്ഫിങ്സ് (ഇീി്ീഹ്ൌഹൌ ുവശിഃ). ഹെര്‍സി കോണ്‍വോള്‍വുലി (ഒലൃലെ ര്ീിീഹ്ൌഹശ) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കറുപ്പും വെളുപ്പും കലര്‍ന്ന ചാരനിറം, വളരെ നീണ്ട പ്രോബോസിസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇവ ദീര്‍ഘദൂര സഞ്ചാരികളാണ്. ഇവ ആഫ്രിക്കയില്‍നിന്നും ആല്‍പ്സ് പര്‍വതം കടന്ന് ഇംഗ്ളണ്ടില്‍ എത്തിച്ചേരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
  അക്കെറോണ്‍ഷ്യ അട്രോപ്സ് (അരവലൃീിശേമ മൃീു), ഹെമാറിസ് ഫ്യൂസിഫോര്‍മിസ് (ഒലാമൃശ ളൌരശളീൃാശ), ഹെമാറിസ് റ്റിറ്റിയസ് (ഒ.ഠശ്യൌ), ലോത്തോ പോപ്പുലി (ഘമീവീേല ുീുൌഹശ), മൈമസ് റ്റിലിയക് (ങശാമ ശേഹശമര), സ്ഫിങ്സ് ലിഗുസ്ട്രി (ടുവശിഃ ഹശഴൌൃശ) എന്നിവയാണ് സ്ഫിങ്സ് ശലഭങ്ങളിലെ ഇതര ഇനങ്ങള്‍.
  ചവണപ്രാണി (ഋമൃംശഴ). ശാ.നാ. ഫോര്‍ട്ടിക്കുല ഓറിക്കുലേറിയ (എീൃശേരൌഹമ മൌൃശരൌഹമൃശമ); കുടുംബം: ഫോര്‍ട്ടിക്കുലിഡേ (എീൃശേരൌഹശറമല). ഈ പ്രാണിയുടെ പിന്‍ അഗ്രത്തുള്ള കത്രികപോലുള്ള രണ്ടു കൊമ്പുകള്‍മൂലമാണ് 'ചെറിയ കത്രിക' (ളീൃശേരൌഹമ) എന്ന അര്‍ഥം വരുന്ന ഈ പേരു ലഭിച്ചത്. ആണ്‍ പ്രാണിയുടെ ഈ കൊമ്പുകള്‍ വളഞ്ഞതും പെണ്‍പ്രാണിയുടേത്, നേരെ നീണ്ടതുമാണ്. മുന്‍ അഗ്രഭാഗത്ത് നീണ്ട സ്പര്‍ശിനികളുമുണ്ട്. ചിറകുകള്‍ വളരെ ചെറുതാണ്. കാല്‍ ഇഞ്ചു മുതല്‍ ഒന്നരയിഞ്ചുവരെ വലുപ്പവ്യത്യാസമുള്ള 900 സ്പീഷീസുകള്‍ ലോകമെമ്പാടും കാണപ്പെടുന്നു. വലിയ പൂക്കളുടെ ഇതളുകളിലും ഇലകളിലും പകല്‍ മുഴുവന്‍ ഒളിച്ചു കഴിയുന്ന ഈ പ്രാണികള്‍ രാത്രിയില്‍ പ്രവര്‍ത്തനനിരതരാകുന്നു. ഇലകളും പഴങ്ങളും കൂടാതെ ചത്ത പ്രാണികളെയും ഇവ ഭക്ഷിക്കുന്നു. മുട്ടയിട്ടാണ് ഇവ പ്രജനനം നടത്തുന്നത്.
  മിന്നല്‍ മൂട്ട (ഘശഴവിശിഴ യൌഴ). ശാ.നാ.  ഫോട്ടിനസ് പൈലേറിസ് (ജവീശിൌേ  ു്യഹമൃശ); കുടുംബം: ലാംപിറിഡേ (ഘമ്യാുൃശറമല). അഗ്നിശലഭത്തിന്റെ മറ്റൊരിനമാണിത്. വടക്കേ അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്. വിവിധ വര്‍ണങ്ങളില്‍ പ്രകാശം പരത്തുന്ന പലയിനം മിന്നല്‍ മൂട്ടകളെ കണ്ടെത്തിയിട്ടുണ്ട്. പെണ്‍ മിന്നല്‍ മൂട്ടകളെ ആകര്‍ഷിക്കാന്‍ ആണ്‍ മിന്നല്‍ മൂട്ടകള്‍ കൂടുതല്‍ മിന്നിത്തിളങ്ങുക പതിവാണ്.
  മിന്നാമിനുങ്ങ് (ഏഹീം ംീൃാ). ശാ.നാ. ലാംപിറിസ് നോട്ടിലൂക്ക (ഘമ്യാുിൃശ ിീശേഹൌരമ); കുടുംബം: ലാംപിറിഡെ (ഘമ്യാുൃശറമല). രാത്രിയില്‍ മിന്നിത്തിളങ്ങി പറന്നുനടക്കുന്ന ഇവ ജൂണ്‍-ജൂലായ് മാസങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തനനിരതരായി കാണപ്പെടുന്നത്.
  കാട്ടുപൂച്ചികള്‍ (ആൌവെ രൃശരസല രൃമംഹലൃ). കുടുംബം: അക്രിഡിഡേ (അരൃശറശറമല). ധാരാളം ഷഡ്പദങ്ങളാല്‍ സമ്പന്നമായ ഈ കുടുംബത്തിലെ കോര്‍തിപ്പസ് (ഇവീൃവേശുുൌ), ഓമോകാസ്റ്റസ് (ഛാീരമൌ), മിര്‍മലോടെറ്റിസ് (ങ്യൃാലഹീലേശേേ), റ്റെട്രിക്സ് (ഠലൃശഃ) എന്നീ ജനുസ്സുകളില്‍പ്പെട്ട ധാരാളം സ്പീഷീസുകള്‍ രാത്രിയില്‍ പ്രവര്‍ത്തനനിരതരാകുന്ന കാട്ടുപൂച്ചികളാണ്.
  ടെറ്റിഗോണിഡെ (ഠലശേേഴീിശശറമല) എന്ന കുടുംബത്തിലെ ടെറ്റിഗോണിയ (ഠലശേേഴീിശമ), ലെപ്റ്റോഫയസ് (ഘലുീുവ്യല), മെക്കോണിമ (ങലരീിലാമ) എന്നീ ജനുസ്സുകളില്‍പ്പെട്ട സ്പീഷീസുകള്‍ രാത്രിഞ്ചരന്മാരായ കാട്ടുപൂച്ചികള്‍ക്ക് ഉദാഹരണമാണ്. ഇവയില്‍ പച്ചനിറമുള്ള ഇനങ്ങള്‍ പകല്‍സമയം മരത്തിന്റെ ഇലകളിലും കുറ്റിക്കാടുകളിലും കഴിഞ്ഞുകൂടുമ്പോള്‍ കറുത്തതും തവിട്ടുനിറത്തിലുള്ളതുമായ ഇനങ്ങള്‍ മണ്ണിനടിയിലാണ് കഴിയുന്നത്. രാത്രിയില്‍ എല്ലാ ഇനങ്ങളും പുറത്തുവന്നു പ്രവര്‍ത്തനനിരതരാകും. സൂര്യപ്രകാശം ഇഷ്ടപ്പെടാത്ത ഈ ജീവികള്‍ പിന്‍കാലുകള്‍ ഉപയോഗിച്ചു ചാടിയും ഇഴഞ്ഞുമാണ് രാത്രിയില്‍ സഞ്ചരിക്കുന്നത്. ടെറ്റിഗോണിയ വിറിഡിസിമ (ഠലശേേഴീിശമ ്ശൃശറശശാൈമ) എന്ന സ്പീഷീസാണ് യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്.
  കൊമ്പന്‍ചെല്ലി (ഘീിഴ വീൃിലറ യലലഹേല). ഫൈലം ആര്‍ത്രോപോഡയില്‍ ഉള്‍പ്പെടുന്ന കൊമ്പന്‍ചെല്ലിയുടെ കുടുംബം സെറാംബിസിഡെ ആണ്. അരോമിയ മൊസ്ക്കേറ്റാ (അൃീാശമ ാീരെവമമേ), ക്ളിറ്റഡ് ഏറിയറ്റിസ് (ഇഹ്യൌ മൃശലശേ), ഹൈലോട്രൂപസ് ബജൂലസ് (ഒ്യഹീൃൌുല യമഷൌഹൌ), റാഗിയം ബൈഫേസിയറ്റം (ഞവമഴശൌാ യശളമരെശമൌാ), സ്ട്രാന്‍ഗേലിയ മാകുലേറ്റ (ടൃമിഴമഹശമ ങമരൌഹമമേ) എന്നിവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്ന സ്പീഷീസുകള്‍. ശരീരത്തെക്കാള്‍ മൂന്നു നാലിരട്ടി നീളമുള്ളതാണ് ഇവയുടെ സ്പര്‍ശിനികള്‍. സുഗന്ധവാഹികളായ ഇനങ്ങള്‍ കസ്തൂരിഗന്ധികള്‍ (ങൌസെ യലലഹേല) എന്നറിയപ്പെടുന്നു.
  റോവ് വണ്ട് (ഞ്ീല യലലഹേല). കുടുംബം: സ്റ്റഫൈലിനിഡെ (ടമുേവ്യഹശിശറമല). ഏകദേശം ഇരുപതിനായിരത്തോളം ഇനങ്ങളെ നിര്‍ണയിച്ചിട്ടുണ്ട്. ചിലവ കണ്ണീച്ചയെപ്പോലെ തീരെ ചെറുതാണ്. മറ്റു ചിലയിനങ്ങള്‍ 'പിശാചിന്റെ വണ്ടിക്കുതിര' (ഉല്ശഹ' രീമരവ വീൃലെ) എന്നറിയപ്പെടുന്ന വലിയ ഇനങ്ങളത്രെ. ഇവയില്‍ അധികവും വൃത്തിഹീനമായ സ്ഥലങ്ങളിലാണ് വസിക്കുന്നത്.
  ബീവര്‍ വണ്ട് (ആലമ്ലൃ യലലഹേല). പൊതുവേ മറ്റു ജീവികളുടെ ശരീരത്തിലും ചിറകുകളിലും പറ്റിപ്പിടിച്ചു ജീവിക്കുന്ന നിശാശലഭമാണ് ബീവര്‍ വണ്ട്. പ്ളാറ്റിപ്സിലസ് കാസ്റ്റോറിസ് (ജഹമ്യു്യഹഹൌ രമീൃശ) എന്നയിനം ബീവര്‍ വണ്ട് നീര്‍നായ്ക്കളുടെ രോമത്തിലും ലെപ്റ്റിനസ് ടെസ്റ്റേഷ്യസ് (ഘലുശിൌേ ലേമെേരലൌ) എന്നയിനം പക്ഷികളിലും എലികളിലും പറ്റിപ്പിടിച്ചു ജീവിക്കുന്നു. ഇവയ്ക്ക് ചിറകുകളോ കണ്ണുകളോ ഇല്ല.
  തൂവാലപ്പക്കികള്‍ (ഘമരലംശിഴ). ന്യൂറോപ്റ്ററ ഷഡ്പദ ഗോത്രത്തില്‍ ഉള്‍പ്പെട്ട സമൂഹജീവിയാണ് തൂവാലപ്പക്കികള്‍. രാത്രിയില്‍ പറന്നു നടക്കുന്ന ഈ ഷഡ്പദങ്ങള്‍ക്ക് രൂക്ഷമായ ദുര്‍ഗന്ധമുണ്ട്. ഈ ദുര്‍ഗന്ധം ഇവയെ ഇരപിടിയന്‍ പക്ഷികളില്‍നിന്നും രക്ഷിക്കുന്നു.
  തൂവാലപ്പക്കികളുടെ പ്രധാന കുടുംബങ്ങള്‍ ഇവയാണ്.
  1. ക്രൈസോപ്പിഡെ കുടുംബം (ഇവ്യൃീുശറമല). ക്രൈസോപാ കാര്‍ണിയ (ഇവ്യൃീുമ രമൃിലമ) എന്ന സ്പീഷീസാണ് ഈ കുടുംബത്തില്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇവയുടെ ശരീരത്തില്‍ പച്ചനിറവും കണ്ണുകള്‍ക്ക് സ്വര്‍ണനിറവുമാണ്. യൂറോപ്പിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
  2. ഓസ്മിലിഡെ കുടുംബം (ഛാ്യഹശറമല). ഓസ്മിലസ് ഫുള്‍വിസെഫാലസ് (ഛാ്യഹൌ ളൌഹ്ശരലുവമഹൌ) എന്ന ഇനമാണ് ഈ കുടുംബത്തില്‍ കൂടുതല്‍. ഭീമപ്പക്കികള്‍ എന്നറിയപ്പെടുന്ന ഈ ഇനമാണ് ഏറ്റവും വലിയ ചിറകുകളോടുകൂടിയത്.
  3. ഹെമെറോബിഡെ കുടുംബം: (ഒലാലൃീയശശറമല). ഈ കുടുംബത്തിലെ ഇനങ്ങള്‍ക്കു വലുപ്പംകുറവും തവിട്ടുനിറവുമാണ്.
  4. സിസിറിഡേ കുടുംബം (ടശ്യൃശറമല). ഈ കുടുംബത്തില്‍പ്പെട്ട സിസിറസ് (ശെ്യൃൌ) സ്പീഷീസുകള്‍ക്ക് താരതമ്യേന തീരെ ചെറിയ ചിറകുകളാണുള്ളത്. ഇതിന്റെ ലാര്‍വകള്‍ വളരുന്നത് വെള്ളത്തിലാണ്.
  5. കോണിയോപ്റ്റെറിജിഡെ കുടുംബം (ഇീിശീുല്യൃേഴശറമല). ഈ കുടുംബത്തില്‍പ്പെട്ട ഇനങ്ങളാണ് തൂവാലപ്പക്കികളില്‍ ഏറ്റവും ചെറുത്.
  കോല്‍പ്രാണികള്‍ (ടശേരസ ശിലെര). ഫാസ്മിഡെ (ജവമാശറമല)  ഗോത്രത്തിലെ പല കുടുംബത്തിലും കാണുന്ന കോല്‍പ്രാണികള്‍ പകല്‍ ചെടികളിലും മറ്റും അനക്കമില്ലാതെ ചത്തതുപോലെ കാണപ്പെടുന്നു. രാത്രിയില്‍ ആഹാരത്തിനായി സഞ്ചരിക്കുന്ന ഇവയുടെ ശരീരം മെലിഞ്ഞതും മിനുസമുള്ളതുമാണ്. ചിറകില്ലാത്ത ഇനങ്ങള്‍ ചെടിയുടെ തണ്ടുപോലെ തോന്നും. പച്ചനിറത്തില്‍ മിനുസമുള്ള ശരീരത്തോടുകൂടിയവയാണ് കൂടുതല്‍. തവിട്ടുനിറത്തിലും ഇരുണ്ട നിറത്തിലും കാണപ്പെടുന്നവയുമുണ്ട്. ബാക്റ്റീരിഡേ, ഫാസ്മിഡെ എന്നിവയാണ് പ്രധാന കുടുംബങ്ങള്‍. ബാസിലസ് റോസി (ആമശൈഹൌ ൃീശൈശ) എന്ന ഇനമാണ് യൂറോപ്പില്‍ കൂടുതലായി കാണപ്പെടുന്നത്. ബാക്ട്രോഡോഡെമാ അകൂലിഫെറം (ആമരൃീറീറലാമ മരൌഹശളലൃൌാ), കറോസിയസ് മൊറോസസ് (ഇമൃമൌശൌെ ാീൃീൌ) എന്നിവയാണ് ഏഷ്യയില്‍ കാണപ്പെടുന്ന പ്രധാനയിനങ്ങള്‍. ഇവയെ സ്കൂളുകളിലെ പരീക്ഷണശാലകളില്‍ ഓമനപ്രാണികളായി സൂക്ഷിക്കാറുണ്ട്. ക്ളെമാന്‍കതാ റീഗെയില്‍ (ഇഹലാമിരമവേമ ൃലഴമഹല) എന്നയിനത്തിന് ഏഴ് ഇഞ്ചുനീളമുണ്ട്. ഇവയ്ക്കു ചിറകുകളുമുണ്ട്; നിറം പച്ചയും പുള്ളിയും. കോല്‍പ്രാണികളില്‍പ്പെട്ട പാലോഫുസ്റ്റിറ്റന്‍ (ജമഹീുവൌശെേമിേ) എന്ന ഏഷ്യന്‍ ഇനമാണ് ഷഡ്പദങ്ങളില്‍ ഏറ്റവും നീളംകൂടിയതായി കണക്കാക്കപ്പെടുന്നത്. ഇതിന് ഒരടിയില്‍ക്കൂടുതല്‍ നീളമുണ്ട്. കോല്‍പ്രാണികള്‍ ചിലപ്പോള്‍ കൂട്ടമായി കാണപ്പെടുകയും ഒരു വനത്തിലെ ഇലകള്‍ മുഴുവനും ദിവസങ്ങള്‍കൊണ്ടു തിന്നുതീര്‍ക്കുകയും ചെയ്യുന്നു.
  ചിതല്‍ (ഠലൃാശലേ) ഗോത്രം: ഐസോപ്റ്ററ; പ്രാചീനകുടുംബം: കാലോടെര്‍മിറ്റിഡെ (ഗമഹീലൃാേശശേറമല). സമൂഹജീവിയായ ഷഡ്പദമാണ് ചിതല്‍. ഇതിന് ഉറുമ്പിനോടു ഏറെ സാമ്യമുണ്ട്. ചിതലിന്റെ ഒരു സമൂഹത്തില്‍ മൂന്ന് തൊഴില്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടുന്നു. രാജാവെന്നും (ആണ്‍ചിതല്‍) രാജ്ഞിയെന്നും (പെണ്‍ചിതല്‍) അറിയപ്പെടുന്നവയാണ് പ്രത്യുത്പാദനം നിര്‍വഹിക്കുന്നത്. ഇവ ഒന്നുവീതമോ അഥവാ വളരെകുറച്ചു മാത്രമോ ആണ് ഒരു സമൂഹത്തില്‍ ഉണ്ടായിരിക്കുക. എന്നാല്‍ ജോലിക്കാര്‍ (ംീൃസലൃ), പടയാളികള്‍ (ീഹറശലൃ) എന്നീ രണ്ടു വിഭാഗങ്ങളില്‍ ആയിരക്കണക്കിനു ചിതലുകള്‍ ഉണ്ടായിരിക്കും. ജോലിക്കാര്‍ വെളുത്തതും ഉറുമ്പിനെപ്പോലെ തോന്നിക്കുന്നവയുമാണ്. കോളോടെര്‍മസ് ഫ്ളാവികോളിസ് (ഇീഹീലൃാേല ളഹമ്ശരീഹഹശ) എന്ന് ഇവ അറിയപ്പെടുന്നു.ചിലപ്പോള്‍ ഇവയെ വെള്ളയുറുമ്പ് (ംവശലേ മി) എന്ന് തെറ്റായി വിളിക്കാറുണ്ട്. എല്ലാ ചിതലുകള്‍ക്കും ആഹാരം നല്‍കി. തീറ്റിപ്പോറ്റുകയാണ് ജോലിക്കാരുടെ കര്‍ത്തവ്യം. പടയാളികളായ ചിതലുകള്‍ വലിയ തലയും മൂര്‍ച്ചയേറിയ വായും ഉപയോഗിച്ച് സമൂഹത്തെ ശത്രുക്കളില്‍നിന്നും രക്ഷിക്കുന്നു. ജോലിക്കാര്‍ക്കും പടയാളികള്‍ക്കും പ്രത്യുത്പാദനശേഷി ഇല്ല. എല്ലാ ചിതലുകളുടെയും ഉത്പാദകര്‍ രാജാവും രാജ്ഞിയുമാണ്. മാസ്റ്റോടെര്‍മെ (ങമീലൃാേല) എന്നറിയപ്പെടുന്ന ഒരുതരം ചിറകുള്ള ചിതലുകളാണ് ഏറ്റവും പ്രാചീനമായ ചിതല്‍ വര്‍ഗം. ഇവ ആസ്റ്റ്രേലിയയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ.
  ചിതലുകളില്‍ 1700-ല്‍പ്പരം സ്പീഷീസുള്ളതായി കണക്കാക്കപ്പെടുന്നു. ചിതലുകളുടെ വാസസ്ഥലം ചിതല്‍പ്പുറ്റ് എന്ന്അറിയപ്പെടുന്നു. ആഫ്രിക്കന്‍ വനങ്ങളില്‍ 5-8 മീറ്റര്‍ വലുപ്പത്തിലുള്ള ചിതല്‍പ്പുറ്റുകള്‍ കാണപ്പെടുന്നു. വെള്ളം കയറാത്തതും ശക്തിയായി ഉറപ്പിക്കപ്പെട്ടതുമാണ് ഇവ. പിക്കാസ് ഉപയോഗിച്ച് ശക്തിയായി വെട്ടിയാല്‍ മാത്രമേ ഇതു പൊളിക്കാന്‍ പറ്റൂ. പൊളിച്ചാല്‍ ഇതിനുള്ളില്‍ ധാരാളം അറകള്‍ കാണാം. ജോലിക്കാര്‍ എന്ന വര്‍ഗമാണ് ഇതു നിര്‍മിക്കുന്നത്. വീട്ടിനുള്ളില്‍ കാണപ്പെടുന്ന ചിതലുകള്‍ തടിയും പുസ്തകങ്ങളും മറ്റും തിന്നു നശിപ്പിക്കുന്നു.
  പക്ഷിതീനിച്ചിലന്തികള്‍ (ആശൃറ ലമശിേഴ ുശറലൃ). കുടുംബം: തെറാഫോസിഡെ (ഠവലൃമുവീശെറമല). തൊറാഫോസാ ജനുസ്സിലാണ് ഏറ്റവും കൂടുതല്‍ സ്പീഷീസുകള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏറ്റവും വലുപ്പമുള്ള ചിലന്തികളില്‍ ഉള്‍പ്പെട്ടതാണ് പക്ഷിതീനിച്ചിലന്തികള്‍. 600 സ്പീഷീസുകളില്‍ കൂടുതലും ഉഷ്ണമേഖലാപ്രദേശത്താണ് കാണപ്പെടുന്നത്. തെറാഫോസിഡുകളിലെ മൈഗാലോമോര്‍ഫെ (ങ്യഴമഹീാീൃുവമല), അരാനിയോമോര്‍ഫെ (അൃമിലീാീൃുവമല) എന്നീ ഉപവകുപ്പുകളിലുള്ളതെല്ലാം പക്ഷിതീനി ചിലന്തികള്‍ എന്നറിയപ്പെടുന്നു. ലൈകോസ റ്റാറന്‍റ്റുല (ഘ്യരീമെ മൃേലിൌഹമ) എന്നയിനം ചെന്നായ് ചിലന്തി (ണീഹള ുശറലൃ) എന്നാണ് അമേരിക്കയില്‍ അറിയപ്പെടുന്നത്. പകല്‍ സമയം പാറക്കെട്ടുകളുടെ ഇടയില്‍ ഒളിഞ്ഞ് കഴിയുന്ന ഇവ രാത്രിയില്‍ ഇരതേടി പുറത്തിറങ്ങുന്നു. വല ഉണ്ടാക്കാതെയാണ് ഇവ ഇരതേടുന്നത്.
  തേള്‍ (ടരീൃുശീി). ഗോത്രം: സ്കോര്‍പിയോണസ് (ടരീൃുശീില). ഓസ്പിസ്റ്റോബുത്തസ് (ഛുശീയൌവൌേ), ബുത്തസ് (ആൌവൌേ), സ്കോര്‍പിയോ (ടരീൃുശീ), റ്റിറ്റിയസ് (ഠശ്യൌ), സെന്‍ട്രുറോയിഡസ് (ഇലിൃൌൃീശറല) എന്നിവയാണ് വ്യാപകമായി കാണപ്പെടുന്ന ജനുസ്സുകള്‍. ആകെ 650 സ്പീഷീസുകള്‍. വിഷമുള്ളതും മാരകമായി കുത്തുന്നതും ഇവയിലുണ്ട്. പണ്ടുകാലത്ത് കുറ്റവാളികളെ ശിക്ഷിച്ചിരുന്നത് തേളിനെക്കൊണ്ടു കുത്തിച്ചായിരുന്നു. ഇതിന് ശക്തിയേറിയ ഒരു ജോടി നഖങ്ങളുമുണ്ട്.
  തേളുകള്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. പകല്‍സമയം പോടുകളിലും മറ്റും ഒളിച്ചിരിക്കുന്ന ഇവ വണ്ടുകളെയും മറ്റും കീറിമുറിച്ചുതിന്നുന്നു. തേളുകള്‍ പരസ്പരം ശത്രുക്കളാണ്. ഇണചേരലിനുശേഷം പെണ്‍തേള്‍ ആണ്‍തേളിനെ കൊല്ലുന്നു.
  ഒച്ചുകള്‍ (ടിമശഹ). മൃദുല ശരീരത്തോടുകൂടിയ ഈ ജീവികള്‍ മൊളസ്ക (ങീഹഹൌരെമ) എന്ന വര്‍ഗത്തില്‍പ്പെടുന്നു. ലൈമാക്സ് (ഘശാമഃ) എന്ന ജനുസ്സില്‍പ്പെടുന്ന ഇവ പുറന്തോട് (ടവലഹഹ) ഉള്ളതും ഇല്ലാത്തതുമായി രണ്ടുതരമുണ്ട്. ആര്‍ക്കക്കിറ്റിന (അൃരവമരവശശിേമ) എന്ന ഭീമന്‍ കര ഒച്ചുകള്‍ പിരിയുള്ള (ുശൃമഹ) തോടുകള്‍ക്കുള്ളിലാണ് ശരീരം സൂക്ഷിക്കുന്നത്. തലയില്‍ ഒരു ജോടി നീണ്ട സ്പര്‍ശിനികളുമുണ്ട്. ഇതിന്റെ അഗ്രഭാഗത്താണ് കണ്ണുകള്‍ കാണപ്പെടുന്നത്. സഞ്ചരിക്കുമ്പോള്‍ മൃദുവായ ഉടല്‍ മുഴുവനും തറയില്‍തൊട്ട് ഇഴയും. രാത്രിയില്‍ സഞ്ചരിക്കുന്ന ഇവ ഇലകളും മറ്റു സസ്യഭാഗങ്ങളുമാണ് ആഹാരമാക്കുന്നത്. പുറന്തോടില്ലാത്ത (ഹൌെഴ) ഇനങ്ങളും ധാരാളമായി കണ്ടുവരുന്നു.
  പഴുതാര (ഇലിശുേലറല). ഖണ്ഡങ്ങളോടുകൂടിയ നീണ്ട ശരീരവും തലയും ചേര്‍ന്ന ഈ ജീവികള്‍ പകല്‍സമയം ചപ്പുചവറുകള്‍ക്കിടയിലും പോടുകളിലും ഒളിഞ്ഞിരിക്കും. രാത്രിയോടെ പ്രവര്‍ത്തനനിരതരാകും. അതിവേഗത്തില്‍ ഓടാന്‍ കഴിയുന്ന ജീവികളാണ് പഴുതാരകള്‍. തലയില്‍ ഒരു ജോടി സ്പര്‍ശിനികളുണ്ടായിരിക്കും. വായ് മൂര്‍ച്ചയേറിയതും വിഷമുള്ളതുമാണ്. അഴുകിയ സസ്യഭാഗങ്ങള്‍, പ്രാണികള്‍, പുഴുക്കള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. ഇതിന്റെ കടി അതീവ വേദനാജനകമാണ്.
  വെട്ടുപ്പൂച്ചി (ഇൃശരസല). ശാ.നാ. അക്കീറ്റ ഡൊമെസ്റ്റിക്കസ് (അരവലമേ റീാലശെേരൌ). പകല്‍ ഒളിഞ്ഞിരിക്കുകയും രാത്രിയില്‍ പ്രവര്‍ത്തനനിരതരാവുകയും ചെയ്യുന്ന ഷഡ്പദമാണിത്. ആണ്‍പൂച്ചി പെണ്‍പൂച്ചിയെ ആകര്‍ഷിക്കാന്‍ ശബ്ദമുണ്ടാക്കുന്നു. പശ്ചിമ ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളാണ് ഇവയുടെ ഉദ്ഭവമെന്നു കരുതപ്പെടുന്നു. മരപ്പൂച്ചി (എശലഹറ രൃശരസല ീൃ ഏൃ്യഹഹൌ രമാുലൃശ), മരപ്പൂച്ചി (ണീീറ രൃശരസല ീൃ ഏൃ്യഹഹീമേഹുമ ഴ്യൃഹഹീമേഹുമ) എന്നിവയ്ക്ക് ഇവയുമായി സാമ്യമുണ്ട്. ഇവയുടെ പാട്ടു കേള്‍ക്കാനും തമ്മില്‍ പോരു നടത്തുന്നതു കാണാനുമായി ചൈനക്കാര്‍ ചിലയിനങ്ങളെ വളര്‍ത്താറുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍