This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തരീക്ഷ ജലകണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്തരീക്ഷ ജലകണം
അന്തരീക്ഷത്തില്‍ ആര്‍ദ്രവായുവിന്റെ സംഘനന (രീിറലിമെശീിേ)ത്തിലൂടെ ഉണ്ടാകുന്ന ജലകണം. വായു അതിപൂരിതാവസ്ഥ (ൌുലൃ മെൌൃമലേറ മെേഴല)യിലെത്തുന്നതിനു മുമ്പു തന്നെ നീരാവിക്കു സംഘനനം സംഭവിക്കുന്നു; തണുക്കുന്നതിന്റെ തോതിന് ആനുപാതികമായി ത്വരിതപ്പെടുകയും ചെയ്യും.
സംഘനനത്തിനു പ്രേരകമായി മൂന്നുതരം പ്രക്രിയകളാണുള്ളത്. ആദ്യത്തേത് രുദ്ധോഷ്മ (മറശമയമശേര) പ്രക്രിയയാണ്. ഉയര്‍ന്ന വിതാനങ്ങളിലേക്കുയരുന്ന വായുപിണ്ഡം, തല്‍സ്ഥാനത്തെ വായുവിനെ തള്ളിമാറ്റുന്ന പ്രവൃത്തിയിലൂടെ സ്വയം തണുക്കും. തത്ഫലമായി പൂരിതമാവുകയും ഓരോ കി.മീ. ഉയരുമ്പോഴും ഘ.മീ.-ന് ഒരു ഗ്രാം എന്ന തോതില്‍ ജലം ഉണ്ടാകുകയും ചെയ്യുന്നു.
പൂരിതാവസ്ഥ(മെൌൃമലേറ മെേഴല)യിലുള്ള വായു തുഷാരാങ്ക (ഉലം ുീശി)ത്തിലും താണ ഊഷ്മാവിലുള്ള ഏതെങ്കിലുമൊരു തലവുമായി ഏറെസമയം ബന്ധപ്പെട്ടുകഴിഞ്ഞാല്‍ നീരാവി തണുത്തു ജലകണങ്ങളുണ്ടാകുന്നു. നിശാവികിരണ (ിശഴവ ൃമറശമശീിേ)ത്തിലൂടെ തണുക്കുന്ന ഭൂമി ഇത്തരം തലങ്ങള്‍ക്കുദാഹരണമാണ്. വിഭിന്ന ഊഷ്മാവുകളിലുള്ള രണ്ടു വായുപിണ്ഡങ്ങള്‍ കൂടിക്കലര്‍ന്ന്, കൂടിയ ഊഷ്മാവിലുള്ള വായു പെട്ടെന്നു പൂരിതമാകുന്നെങ്കിലും ജലകണങ്ങള്‍ ഉണ്ടാകാം. മേല്പറഞ്ഞവയില്‍ ആദ്യത്തെ പ്രക്രിയയാണ് മേഘങ്ങളുടെ രൂപവത്കരണത്തിനു ഹേതു. രണ്ടാമത്തേതു മൂടല്‍മഞ്ഞുണ്ടാക്കുന്നു.
സംഘനനം നടക്കുന്നത് അന്തരീക്ഷത്തിലെ ലീനസ്വഭാവമുള്ള സൂക്ഷ്മധൂളികളെ കേന്ദ്രീകരിച്ചാണ്. അന്തരീക്ഷജലകണങ്ങളുടെ അപൂരിതാവസ്ഥയിലെ നിലനില്പ് ഇത്തരം ധൂളികളെ ആശ്രയിച്ചു മാത്രമേ സാധ്യമാകൂ. അന്തരീക്ഷത്തില്‍ ജലകണങ്ങളുടെ വലുപ്പം വര്‍ധിക്കുന്നതോടൊപ്പം അവ ബാഷ്പീകരിക്കപ്പെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു. 0.5 ? -ല്‍ കൂടുതല്‍ വ്യാസാര്‍ധമുള്ള കണങ്ങള്‍ക്ക് ആപേക്ഷിക ആര്‍ദ്രത 100 ശ.മാ.-ത്തില്‍ കുറവായാല്‍ നിലനില്‍ക്കാനാവില്ല.
അന്തരീക്ഷ ജലകണം 0ത്ഥഇ-ല്‍ താണ ഊഷ്മാവില്‍പോലും ജലമായി വര്‍ത്തിക്കുന്നു. സൌരവികിരണ(ടീഹമൃ ൃമറശമശീിേ)ത്തിലെയും ഭൌമവികിരണ(ഠലൃൃലൃശമഹ ൃമറശമശീിേ)ത്തിലെയും പ്രത്യേക തരംഗായതിയിലുള്ള ഊര്‍ജപ്രസരത്തെ അവശോഷണം ചെയ്തും വിസരിപ്പിച്ചും ഭൂമിയുടെ താപബജറ്റ് സമീകരിക്കുന്നതില്‍ അന്തരീക്ഷത്തിലെ ജലകണങ്ങള്‍ ഗണ്യമായ പങ്കുവഹിക്കുന്നു.