This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്വേഷണക്കോടതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്വേഷണക്കോടതി
ഇീൌൃ ീള ഋിൂൌശ്യൃ
ഗവണ്‍മെന്റുകള്‍ ചില ആവശ്യങ്ങള്‍ക്കുവേണ്ടി അന്വേഷണക്കോടതികള്‍ ഏര്‍പ്പെടുത്താറുണ്ട്. അവ സാധാരണയായി ഭരണനിര്‍വഹണപരമായി ട്രൈബ്യൂണലുകളുടെ സ്വഭാവത്തിലുള്ളവയാണ്. അവയില്‍ പ്രാമുഖ്യമര്‍ഹിക്കുന്നവ, ഗവണ്‍മെന്റിന്റെ കീഴില്‍ ഉദ്യോഗം വഹിക്കുന്നവരുടെ മേല്‍ കര്‍ത്തവ്യവിലോപം, അഴിമതി, ക്രമവിരുദ്ധമായ നടപടികള്‍ എന്നിവ ആരോപിക്കപ്പെടുമ്പോള്‍ അവയെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുവേണ്ടി രൂപവത്ക്കരിക്കുന്ന അന്വേഷണക്കോടതികളാണ്. 1850-ലെ ഇന്ത്യന്‍ പബ്ളിക് സര്‍വന്റ്സ് എന്‍ക്വയറീസ് ആക്റ്റില്‍ അന്വേഷണക്കോടതിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ കീഴില്‍ അതിന്റെ അനുമതി കൂടാതെ പിരിച്ചുവിടാനാവാത്ത ഉദ്യോഗം വഹിക്കുന്ന ആളുകളെ സംബന്ധിച്ചുന്നയിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഗവണ്‍മെന്റിന് അഭിപ്രായമുള്ളപക്ഷം അങ്ങനെ അന്വേഷണം നടത്തുന്ന ചുമതല ഏല്‍പിക്കാവുന്ന അധികാരസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അന്വേഷണക്കോടതി ഉള്‍പ്പെടുന്നു. ആ കോടതിയുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും എന്തൊക്കെയാണെന്ന് ആ ആക്ടില്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സിവില്‍ സര്‍വ്വീസസ് (ക്ളാസിഫിക്കേഷന്‍, കണ്‍ട്രോള്‍ ആന്റ് അപ്പീല്‍) റൂള്‍സനുസരിച്ച് രൂപവത്ക്കരിച്ചിട്ടുള്ള അധികാരസ്ഥാനം അന്വേഷണക്കോടതിയുടെ സ്വഭാവത്തിലുള്ളതുതന്നെയാകുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പൊതുജീവനക്കാരുടെമേല്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് അന്വേഷണക്കോടതിയുടെ സ്വഭാവത്തിലുള്ള അധികാരസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോപണത്തിനു വിധേയരായ പൊതുജനസേവകര്‍ക്ക്, ഭരണഘടനയിലെ 311-ാം അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സംരക്ഷണവ്യവസ്ഥകള്‍ അന്വേഷണക്കോടതിയിലെ നടപടികളില്‍ ആദരിക്കുന്നുണ്ടാവും.
ഇതു കൂടാതെ 1955-ലെ ആള്‍ ഇന്ത്യാ സര്‍വീസസ് (ഡിസിപ്ളിന്‍ ആന്‍ഡ് അപ്പീല്‍സ്) റൂളുകളിലും റയില്‍വേ എസ്റ്റാബ്ളിഷ്മെന്റ് കോഡിലും മേല്‍പറഞ്ഞ തരത്തിലുള്ള അധികാരസ്ഥാനത്തെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോ: അന്വേഷണക്കമ്മിഷന്‍, അഴിമതി നിവാരണനിയമം, ഓംബുഡ്സ്മാന്‍
(എം. പ്രഭ)