This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്‍വീ, ഴാങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്‍വീ, ഴാങ് (1910 - 87)
അിീൌശഹവ ഖലമി
ഫ്രഞ്ച് നാടകകൃത്ത്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഒരു പരീക്ഷണ നാടകരചയിതാവ് എന്ന നിലയില്‍ ഇദ്ദേഹം വിഖ്യാതനായിത്തീര്‍ന്നു. ഫ്രാന്‍സിലെ ബോര്‍ഡോ എന്ന സ്ഥലത്ത് 1910 ജൂണ്‍ 13-ന് ജനിച്ചു. പ്രസിദ്ധ നടനും സംവിധായകനും ആയിരുന്ന ലൂയീഷുവേയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെയാണ് അന്‍വീക്ക് നാടകവേദിയുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തുവാന്‍ സാധിച്ചത്. നിരവധി നാടകങ്ങള്‍ രചിക്കുവാനും രംഗത്തവതരിപ്പിച്ചു വിജയം വരിക്കുവാനും ഈ സമ്പര്‍ക്കം വളരെ സഹായകമായിത്തീര്‍ന്നു. ല ഹെര്‍മീന്‍ (ഘ. ഒലൃാശില 1932), പീസേ നോറേ (ജശലരല ചീശൃല 1942), പീസേ റോസേ (ജശലരല ഞീലെ 1942) പീസേ ബ്രിലന്തേ (ജശലരല ആൃശഹഹമിലേ 1951) എന്നീ നാടകങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രകൃഷ്ട കൃതികളായി കരുതപ്പെടുന്നു. ശാശ്വതമായ സത്യവും മാനവ മൂല്യങ്ങളും തേടിനടന്ന് ഹതാശരായ മനുഷ്യജീവികളുടെ മോഹഭംഗത്തിന്റെയും പ്രതീക്ഷാശൂന്യതയുടെയും പശ്ചാത്തലത്തിലാണ് ഈ നാടകങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഗ്രീക് ഇതിഹാസങ്ങളെയും ബൈബിള്‍ കഥകളെയും ആധാരമാക്കിയും അന്‍വീ ചില നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.
1946-ല്‍ പ്രസിദ്ധീകരിച്ച ആന്റിഗണി എന്ന നാടകം നൂതന സാങ്കേതികരീതികള്‍കൊണ്ടും അഭിനയയോഗ്യതകൊണ്ടും പ്രസിദ്ധമായിത്തീര്‍ന്നു. പുതിയ തലമുറയിലെ നാടകരചയിതാക്കള്‍ക്ക് അന്‍വീയുടെ ഈ നാടകം മാര്‍ഗദര്‍ശകമായിട്ടുണ്ട്. 1930-ഓടുകൂടി അവസാനിക്കുന്ന പഴയ തലമുറയുടെയും 1945-നുശേഷം രൂപംകൊള്ളുന്ന പുതിയ പ്രസ്ഥാനങ്ങളുടെയും പ്രതിനിധിയെന്ന നിലയില്‍ ഇദ്ദേഹം അതിവേഗം അന്തര്‍ദേശീയ യശസ്സുനേടി.
പ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ ആല്‍ബര്‍ കാമുവിന്റെയും ഴാങ്പോള്‍ സാര്‍ത്ര്ന്റെയും ദാര്‍ശനിക ചിന്തയും ജീവിതവീക്ഷണവും അന്‍വീയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ വ്യക്തമാക്കുന്നു. സമകാലിക സാമൂഹിക ജീവിതത്തിലെ എല്ലാ കെടുതികളും വിനകളും ഇദ്ദേഹത്തിന്റെ ഹൃദയത്തില്‍ അതിശക്തമായ ആഘാതം ഏല്പിച്ചപ്പോഴുണ്ടായ പ്രത്യാഘാതങ്ങളാണ് തന്റെ ജീവിതദര്‍ശനമായി ആ കൃതികളില്‍ പ്രതിഫലിക്കുന്നത്. ചെകുത്താനും ദേവതയും ഒത്തിണങ്ങിയ മനുഷ്യപ്രകൃതിയെ അപഗ്രഥിച്ചു കാണിച്ച് നിശിത വിമര്‍ശനം നടത്തുന്നതില്‍ അന്‍വീ വളരെയേറെ വിജയിക്കുകയുണ്ടായി. ജീവിതം അര്‍ഥശൂന്യവും ശോകസങ്കുലവുമാണെങ്കിലും അതു ജീവിതവ്രതമാക്കിത്തീര്‍ക്കുന്നതിലാണ് യഥാര്‍ഥ വിജയം സ്ഥിതിചെയ്യുന്നതെന്ന് ഇദ്ദേഹം വാദിക്കുന്നു. നാടകരചനയുടെ എല്ലാവിധ സാങ്കേതിക രീതികളും പ്രയോഗിച്ചു പ്രചരിപ്പിക്കുകയും നൂതനസംഭാവനകള്‍ നല്കി യൂറോപ്യന്‍ നാടക സാഹിത്യത്തിന്റെ രൂപഭാവങ്ങളെയും അഭിനയക്ഷമതയെയും വളരെയേറെ വളര്‍ത്തുകയും ചെയ്തു എന്ന മേന്മയ്ക്ക് അന്‍വീ അവകാശിയാണ്. മുപ്പത്തഞ്ചിലധികം ഉത്കൃഷ്ട നാടകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ പലതും ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.