This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റിലിസ് ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:06, 7 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.253 (സംവാദം)

അന്റിലിസ് ദ്വീപുകള്‍

അിശേഹഹല കഹെമിറ

വെസ്റ്റ് ഇന്‍ഡീസിലെ ബഹാമസ് ഒഴിച്ചുള്ള ദ്വീപുകളുടെ പൊതുനാമധേയം. യൂറോപ്പിനു പടിഞ്ഞാറ് അത്ലാന്തിക്കിലെവിടെയോ കിടക്കുന്നുവെന്നു വിശ്വസിക്കപ്പെട്ടുപോന്ന ഒരു സാങ്കല്പികമേഖലയാണ് 'അന്റിലിസ്' എന്ന പേരിന്നാസ്പദം. ഈ ദ്വീപുകളെ ആദ്യം കണ്ടെത്തിയ യൂറോപ്യന്‍ ക്രിസ്റ്റഫര്‍ കൊളംബസ് ആണ്. വലുപ്പച്ചെറുപ്പമനുസരിച്ച് ഈ ദ്വീപുകള്‍ രണ്ടു വിഭാഗങ്ങളായി ഗണിക്കപ്പെടുന്നു. ക്യൂബ, ഹിസ്പാനിയോളാ, ജമേക്ക, പ്യൂര്‍ട്ടോറിക്കോ എന്നിവ 'ഗ്രേറ്റര്‍ അന്റിലിസി'ല്‍ ഉള്‍പ്പെടുന്നു; ബാക്കിയുള്ളവ 'ലെസ്സര്‍ അന്റിലിസി'ലും. വെനീസ്വലയുടെ വടക്കന്‍ തീരം മുതല്‍ ഫ്ളോറിഡ വരെ ഇടവിട്ടു കിടക്കുന്ന ഈ ദ്വീപസമൂഹം ചാപാകൃതിയില്‍ കാണപ്പെടുന്നു. മൊത്തം നീളം 4,000 കി.മീ. -ഓളം വരും. പൊതുവേ പര്‍വതങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ്. കടുത്ത ചൂടും കനത്ത മഴയുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍