This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്ന കൊംനേന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്ന കൊംനേന (1083 - 1148)
അിിമ ഇീാിലിമ
ലോകത്തിലെ അറിയപ്പെട്ടിട്ടുള്ള ആദ്യത്തെ ചരിത്രകാരി. അലക്സിയസ് കൊംനേനസ് (1048-1118) ക- ാമന്റേയും ഐറിനിന്റേയും പുത്രിയായി 1083 ഡി. 1-ന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജനിച്ചു. ബൈസാന്തിയന്‍ ചരിത്രകാരനായ നിസഫോറസ് ബ്രൈനിയസിനെ (ചശരലുവീൃൌ ആൃ്യലിിശൌ) വിവാഹം ചെയ്തു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അമ്മയുടെ സഹായത്തോടെ രാജസ്ഥാനം ഭര്‍ത്താവിന് നേടിക്കൊടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1118-ല്‍ സഹോദരനായ ജോണ്‍ കക-ാമന്‍ രാജാവായി. ഇതിനെതിരായി അന്ന ഗൂഢാലോചന നടത്തി. ഈ കുറ്റം കണ്ടുപിടിക്കപ്പെട്ടതിനാല്‍ ഇവരുടെ സ്ഥാവരജംഗമവസ്തുക്കളെല്ലാം സഹോദരനായ ജോണ്‍ രാജാവ് കണ്ടുകെട്ടി. ഭര്‍ത്താവിന്റെ ചരമത്തെ തുടര്‍ന്ന്, 1137-ല്‍ അന്ന ഒരു കോണ്‍വെന്റില്‍ അഭയംപ്രാപിച്ചു; ശേഷിച്ച 11 വര്‍ഷക്കാലം അലക്സിയാഡ് (അഹലഃശമറ) എന്ന ചരിത്രഗ്രന്ഥത്തിന്റെ രചനയില്‍ ചെലവഴിച്ചു. ഒട്ടാകെ 15 ചരിത്രഗ്രന്ഥങ്ങള്‍ ഇവര്‍ രചിച്ചു. 1069 മുതല്‍ തന്റെ പിതാവിന്റെ ഭരണകാലംവരെയുള്ള സംക്ഷിപ്ത ചരിത്രമാണ് ആദ്യത്തെ രണ്ടു ഗ്രന്ഥങ്ങളിലെ പ്രതിപാദ്യം. പുരാതന ക്ളാസ്സിക്കല്‍ ഗ്രന്ഥകാരന്മാരുടെ (സിനഫോണ്, തൂസിഡൈഡിസ്) രചനാരീതിയാണ് ഇവരും പിന്തുടര്ന്നത്. ഒന്നാം കുരിശുയുദ്ധത്തെ സംബന്ധിച്ച ഒരു ആധികാരിക ഗ്രന്ഥമാണ് അലക്സിയാഡ്. അന്നയുടെ അലക്സിയാഡിനെ ആസ്പദമാക്കിയാണ് സര് വാള്‍ട്ടര്‍ സ്കോട്ട് തന്റെ പ്രസിദ്ധമായ കൌണ്ട് റോബര്‍ട്ട് ഒഫ് പാരിസ് രചിച്ചത്. നോ: അലക്സിയസ് ക