This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരേസീ
അൃമരലമല
ഒരു സസ്യകുടുംബം. പ്രധാന കിഴങ്ങുവിളയായ ചേമ്പും (ഠമൃീ ഇീഹീരമശെമ ലരൌെഹലിമേ), ഡിഫെന്ബക്കിയ (ഉശലളളലിയമരവശമ), ആന്തൂറിയം (അിവൌൃേശൌാ), കലേഡിയം (ഇമഹമറശൌാ), സാന്തോസോമ (തമിവീേീാമ), അലോക്കേഷ്യ (അഹീരമശെമ) തുടങ്ങിയ അലങ്കാര ഇലച്ചെടികളും ഈ കുടുംബത്തില്‍പ്പെടുന്നു. 100-ല്‍പ്പരം ജീനസ്സുകളും 1500-ഓളം സ്പീഷിസും ഉണ്ട്. ഉഷ്ണമേഖലാപ്രദേശത്തെ മഴയും ഈര്‍പ്പവും ഉള്ള ഇരുണ്ട വനാന്തരങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. മിക്കവാറും സസ്യങ്ങള്‍ ഓഷധികളാണെങ്കിലും ചിലവ കട്ടിയുള്ള തണ്ടോടു കൂടിയവയാണ്. നിവര്‍ന്നു വളരുന്നവയും പടര്‍ന്നു വളരുന്നവയും (ുൃീൃമലേ) പറ്റുവേരുകള്‍ മുഖേന വൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ചു കയറുന്നവയുമായ സസ്യങ്ങള്‍ ഈ കുടുംബത്തിലുണ്ട്. ചിലവ അധിപാദപ (ലുശുവ്യലേ) സസ്യങ്ങളാണ്. വാള്രൂപത്തില് സമാന്തര സിരാവിന്യാസത്തോടുകൂടിയവയും പരന്നു പല രൂപത്തില്‍ സിരാവിന്യസിതമായവയും ആയി ഇലകള്‍ പലതരത്തിലുണ്ട്. വര്‍ണഭംഗിയുള്ള ഒരു സ്പേഥ് (ുമവേല) കൊണ്ട് പൊതിഞ്ഞ ലഘുസ്പാഡിക്സ് പുഷ്പമഞ്ജരിയാണ് (ശാുെഹല ുമറശഃ ശിളഹീൃലരെലിരല) ഈ കുടുംബത്തിന്റെ പൊതുസവിശേഷത. പൂക്കള്‍ ഏകലിംഗിയോ ദ്വിലിംഗിയോ ആയിരിക്കും.
ഈ ചെടികളുടെ മിക്കവാറും എല്ലാ ഭാഗങ്ങളും മനുഷ്യന്റെ ശ്ളേഷ്മസ്തരവുമായി സമ്പര്‍ക്കമുണ്ടായാല്‍ ചൊറിച്ചിലുണ്ടാക്കുന്നു. ഇവയുടെ കോശങ്ങളില്‍ കാണുന്ന സൂചി പോലെയുള്ള കാല്‍സ്യം ഓക്സലേറ്റ് പരലുകളാണ് (റാഫീഡുകള്ൃമുവശറല) ഇതിനു കാരണം. ചേമ്പിന്റെയും മറ്റും തീക്ഷ്ണമായ രുചിയുടെ കാരണവും ഈ റാഫീഡുകള് തന്നെ. ഇവയുടെ സത്ത് ഒരു ദീപനൌഷധമായി ഉപയോഗിച്ചിരുന്നു. ഭൂകാണ്ഡങ്ങളില്‍ ഒരു നല്ല ശതമാനം അന്നജം അടങ്ങിയിരിക്കുന്നു.
(ആര്. ഗോപിമണി)