This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോണീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:28, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയോണീകരണം

കീിശമെശീിേ

അണുക്കളും അണുസംഘാതങ്ങളും (ഴൃീൌു ീള മീാ) ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ടോ നേടിയോ ചാര്‍ജിതകണങ്ങളായിത്തീരുന്ന പ്രക്രിയ. അമ്ളങ്ങള്‍, ക്ഷാരങ്ങള്‍, ലവണങ്ങള്‍ എന്നിവ പൊതുവേ ധന (ുീശെശ്േല) അയോണുകളും ഋണ (ിലഴമശ്േല) അയോണുകളും ചേര്‍ന്നുണ്ടായിട്ടുള്ള രാസപദാര്‍ഥങ്ങളാണ്. ഉദാഹരണമായി സോഡിയം അയോണും ക്ളോറൈഡ് അയോണും ചേര്‍ന്നതാണ് സോഡിയം ക്ളോറൈഡ് എന്ന ലവണം. സോഡിയം ലോഹത്തിന്റെ അണു തന്റേതായ ഒരു ഇലക്ട്രോണ്‍ ക്ളോറിന്‍-അണുവിന് പ്രദാനംചെയ്യുന്നതുമൂലം രണ്ടും (സോഡിയവും ക്ളോറിനും) അയോണുകളായിത്തീര്‍ന്ന് പരസ്പരം വിപരീതങ്ങളായ (+്ല, ്ല) വൈദ്യുതചാര്‍ജുകളാല്‍ ആകൃഷ്ടരായി ബന്ധിക്കപ്പെട്ട് പ്രസ്തുത ലവണത്തില്‍ സ്ഥിതിചെയ്യുകയാണ്. ഖരാവസ്ഥയിലുള്ള ലവണത്തിലെ ഈ ധന-ഋണ ഭാഗങ്ങള്‍ നിയതരീതിയില്‍ അടുക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിലിരിക്കുമ്പോള്‍ അയോണുകള്‍ക്കു ചലനസ്വാതന്ത്യ്രം ഇല്ല. ഖര ബേസുകളുടെയും ഖര അമ്ളങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഏതായാലും ഈ വസ്തുക്കളെല്ലാംതന്നെ ദ്രവീകരിക്കപ്പെടുമ്പോഴും ജലത്തിലലിയിക്കുമ്പോഴും അയോണുകള്‍ക്കു ചലനസ്വാതന്ത്യ്രം ലഭിക്കുന്നു. സോഡിയം ക്ളോറൈഡ് ജലത്തിലലിയിക്കുമ്പോള്‍ ലായനിയില്‍ സോഡിയം അയോണുകളും ക്ളോറൈഡ് അയോണുകളും സ്വാതന്ത്യ്രം നേടി സ്വച്ഛന്ദം ചലിച്ചുകൊണ്ടിരിക്കും. ഇലക്ട്രോവാലന്റ് യൌഗികങ്ങളുടെ പൊതുസ്വഭാവമാണിത്. ലായകമായ ജലത്തിന്റെ ഡൈഇലക്ട്രിക് സ്ഥിരാങ്കം (റശലഹലരൃശര രീിമിെേ) ഉയര്‍ന്നതാകയാല്‍ ഈ സ്വതന്ത്ര അയോണുകള്‍ തമ്മിലുള്ള വിദ്യുത്ബന്ധങ്ങള്‍ ദുര്‍ബലമാകുന്നു. ഈ ലായനിയില്‍ പുറമേനിന്ന് ഒരു വൈദ്യുതിക്ഷേത്രം (ലഹലരൃശര ളശലഹറ) പ്രയുക്തമാകുമ്പോള്‍ അയോണുകള്‍ വിപരീതചാര്‍ജുള്ള ഇലക്ട്രോഡുകളിലേക്കു നീങ്ങുകയും അവിടെച്ചെന്നു പറ്റി ചാര്‍ജുകള്‍ നഷ്ടപ്പെട്ട് നിഷ്പക്ഷങ്ങള്‍ (ിലൌൃമഹ) ആയിത്തീരുകയും ചെയ്യുന്നു. (ഈ പ്രക്രിയയ്ക്ക് വിദ്യുദപഘടനംലഹലരൃീഹ്യശെ എന്നാണ് പേര്). അമ്ളം, ക്ഷാരം, ലവണം എന്നീ വിവിധപദാര്‍ഥങ്ങളുടെ ലായനികള്‍ സ്വതന്ത്രങ്ങളായ അയോണീകൃതകണങ്ങള്‍ മൂലമാണ് വിദ്യുത്ചാലകങ്ങളായി (ലഹലരൃശരമഹ രീിറൌരീൃ) തീരുന്നത്.

  സാധാരണഗതിയില്‍ വാതകങ്ങള്‍ക്കു വിദ്യുത്ചാലകത കുറവാണ്. അവയില്‍ അയോണീകരണം അല്പമായേ സംഭവിച്ചിരിക്കയുള്ളു എന്നതാണ് അതിനു കാരണം. എന്നാല്‍ എക്സ്റേ കൊണ്ടോ അള്‍ട്രാ വയലറ്റ് രശ്മികള്‍കൊണ്ടോ ഒരു വാതകത്തെ വികിരണനം ചെയ്താല്‍ അതിലുള്ള നിഷ്പക്ഷങ്ങളായ അണുക്കള്‍ അല്ലെങ്കില്‍ തന്മാത്രകള്‍ അയോണീകൃതങ്ങളായി വാതകം വിദ്യുത്ചാലകമായിത്തീരുന്നു. ഭൂമിയില്‍ നിന്നും വളരെ ഉയരത്തിലുള്ള അയോണോസ്ഫിയറിലെ വായു സൂര്യനില്‍നിന്നുള്ള വികിരണംകൊണ്ട് അയോണീകൃതമായിട്ടുള്ളതാണ്. 
  ഒരു വാതകത്തില്‍ അയോണുകള്‍ ഉത്പാദിപ്പിക്കുന്നതിനു പ്രധാനമായി മൂന്നു മാര്‍ഗങ്ങളുണ്ട്. സഞ്ചിത-അയോണനം, താപീയ-അയോണനം, ഫോട്ടോ-അയോണനം (രൌാൌഹമശ്േല, വേലൃാമഹ മിറ ുവീീ ശീിശമെശീിേ) എന്നിവ. ഒരു പ്രയുക്ത വൈദ്യുതിക്ഷേത്രത്തില്‍നിന്ന് ഊര്‍ജം നേടിയെടുത്ത കുറെ വാതകകണങ്ങള്‍ ആദ്യം സ്വയം അയോണുകള്‍ ആവുകയും അവ ഇലക്ട്രോഡുകളുടെ ദിശകളിലേക്ക് അതിവേഗം സഞ്ചരിക്കുന്നതിനിടയില്‍ മറ്റു നിഷ്പക്ഷകണങ്ങളെ സംഘട്ടനംമൂലം അയോണുകളാക്കിത്തീര്‍ക്കുകയും, ഈ പ്രക്രിയ വാതകത്തില്‍ പൂര്‍ണമായി അയോണനം സംഭവിക്കുന്നതുവരെ തുടരുകയും ചെയ്യുക എന്നതാണ് സഞ്ചിത-അയോണനത്തിന്റെ സ്വഭാവം. താപനില കൂടുന്നതനുസരിച്ചു സഞ്ചാരവേഗം അത്യധികമായി വര്‍ധിച്ച വാതകകണങ്ങള്‍ പരസ്പരം സംഘട്ടനവിധേയങ്ങളായി ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണുകളാവുക എന്നതാണ് താപീയ-അയോണനത്തില്‍ സംഭവിക്കുന്നത്. ഭാഗികമായോ പൂര്‍ണമായോ ഫോട്ടോണുകളെ അവശോഷണം ചെയ്ത് നിഷ്പക്ഷകണങ്ങള്‍ ഇലക്ട്രോണ്‍ നഷ്ടപ്പെട്ട് ചാര്‍ജിതകണങ്ങളായിത്തീരുകയാണ് ഫോട്ടോ-അയണനത്തിന്റെ രീതി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍