This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഹാറിക് ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:57, 30 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അംഹാറിക് ഭാഷ

അാവമൃശര ഘമിഴൌമഴല

എത്യോപ്യയിലെ മുഖ്യഭാഷ. ഇതു സെമിറ്റിക് ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. പ്രാചീന എത്യോപ്യയില്‍ വ്യവഹരിച്ചു പോന്നിരുന്ന 'ഗീസ്' എന്ന ഭാഷയുമായി ഇതിനു ഗോത്രബന്ധമുണ്ട്. എ.ഡി. 13-ാം ശ. വരെ 'ഗീസ്' പ്രചാരത്തിലിരുന്നു. മൃതഭാഷയാണെങ്കിലും എത്യോപ്യയിലെ മതപരമായ ചടങ്ങുകള്‍ക്കു 'വേദഭാഷ' എന്ന നിലയില്‍ ഇപ്പോഴും അതിനു പ്രചാരമുണ്ട്. വിപുലമായ ഒരു രാജ്യത്തിലെ പ്രബലന്മാരായ രാജാക്കന്മാരുടെ മാതൃഭാഷ എന്ന നിലയില്‍ പ്രാധാന്യമുള്ള 'ഗീസ്' ഭാഷയുടെ നൂതനരൂപമാണ് അംഹാറിക്. അംഹാറിക് ഭാഷയില്‍ ഗീസിന്റെ വ്യാകരണപരമായ സവിശേഷതകള്‍ എല്ലാം കാണാനുണ്ട്.

  ഉത്തര എത്യോപ്യയിലെ തൈഗ്രെ, തിഗ്രായ് എന്നീ ഭാഷകളും അംഹാറിക് ഭാഷയുടെ പ്രാദേശികരൂപങ്ങള്‍ മാത്രമാണ്. ഇവയാണ് പില്ക്കാലത്ത് ആധുനിക എത്യോപ്യന്‍ ഭാഷകളായി രൂപാന്തരപ്പെട്ടത്. സെമിറ്റിക് ഗോത്രത്തിലെ ഭാഷകളുടെ എല്ലാ പ്രത്യേകതകളും അംഹാറിക് ഭാഷയില്‍ കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ ശബ്ദസമൂഹത്തിന് കുഷ്റ്റിക് ഭാഷയോടാണു കൂടുതല്‍ അടുപ്പം. അറബി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യവഹരിക്കപ്പെട്ടുപോരുന്ന സെമിറ്റിക് ഭാഷയാണ് അംഹാറിക്. 
  ഒരു കാലത്ത് ഭരണപരമായ കാര്യങ്ങള്‍ക്കും ഈ ഭാഷ ഉപയോഗിച്ചിരുന്നു; എങ്കിലും ഇതിനെ ഒരു സാഹിത്യഭാഷയായി രൂപാന്തരപ്പെടുത്തി വികസിപ്പിച്ചതു യൂറോപ്യന്‍ മിഷനറിമാരായിരുന്നു. എ.ഡി. 14-ഉം 15-ഉം ശ.-ങ്ങളില്‍ ഭരണാധിപന്മാരായ ചക്രവര്‍ത്തിമാരെ പ്രകീര്‍ത്തിച്ചു രചിക്കപ്പെട്ട കീര്‍ത്തനങ്ങളാണ് ഈ ഭാഷയിലെ ആദ്യകാലസാഹിത്യസൃഷ്ടികള്‍. 20-ാം ശ.-ത്തില്‍ അംഹാറിക് ഭാഷയ്ക്കു സാരമായ പുരോഗതി ഉണ്ടായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍