This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നങ്ഗ പര്‍വതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നങ്ഗ പര്‍വതം
ലോകത്തിലെ ഉയരം കൂടിയ ഒരു ഗിരി ശൃങ്ഗം. പടിഞ്ഞാറന്‍ ഹിമാലയ നിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് സു. 8,114 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നങ്ഗ പര്‍വതം ഏറ്റവും ദുര്‍ഘടം നിറഞ്ഞ ഹിമാലയ ശൃങ്ഗങ്ങളിലൊന്നാണ്.
'നങ്ഗ പര്‍വതം' എന്ന പദത്തിന് 'നഗ്നമായ പര്‍വതം' എന്നാണ് അര്‍ഥം. പ്രാദേശികമായി ഈ പര്‍വതം 'ദയാമീര്‍' (പര്‍വതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനു തൊട്ടുപിന്നാലെ 1953-ല്‍ സംയുക്ത ജര്‍മന്‍-ആസ്റ്റ്രിയന്‍ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെര്‍മന്‍ ബുള്‍ (Hermann Buhl) ആണ് നങ്ഗ പര്‍വതം ആദ്യമായി കീഴടക്കിയത്.
1895-ലാണ് നങ്ഗ പര്‍വതം കീഴടക്കുവാനുള്ള പ്രഥമ ദൌത്യം നടന്നത്. ഇത് പരാജയപ്പെട്ടു. തുടര്‍ന്നു നടന്ന നിരവധി ദൗത്യങ്ങളും വിജയം കണ്ടില്ല. ഒടുവില്‍ 1953-ല്‍ ഡോ. കാള്‍ ഹെര്‍ലിഗ്കോഫറിന്റെയും (Karl Herrligkoffer) പീറ്റര്‍ ആഷെന്‍ബ്രണ്ണറിന്റെയും (Peter Aschenbrenner) നേതൃത്വത്തിലുള്ള സംയുക്ത ജര്‍മന്‍-ആസ്റ്റ്രിയന്‍ പര്യവേക്ഷക സംഘം നങ്ഗ പര്‍വതം കീഴടക്കാനുള്ള ദൌത്യത്തില്‍ വിജയം കണ്ടെത്തി. പ്രസ്തുത സംഘത്തിലെ അംഗമായിരുന്ന ഹെര്‍മന്‍ ബുള്‍ 1953 ജൂല-3ന് നങ്ഗ പര്‍വതത്തിന്റെ നെറുകയില്‍ കാലുകുത്തി.