This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശോപചാരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:53, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദശോപചാരങ്ങള്‍

ഭാരതീയ ധര്‍മശാസ്ത്ര പ്രകാരം അതിഥിക്കു നല്കേണ്ട പത്തുവിധം ഉപചാരങ്ങള്‍. ആതിഥ്യമര്യാദയ്ക്കായി പ്രധാനമായും സ്വീകരിച്ചിരിക്കുന്നത് പത്ത് ചടങ്ങുകളെയാണ്. അര്‍ഘ്യം (പൂജിക്കാനുള്ള ജലം), പാദ്യം (കാല്‍ കഴുകാനുള്ള വെള്ളം), ആചമനീയം (ആചമിക്കാനുള്ള-കുലുക്കുഴിയാനുള്ള-ജലം; ശരീരശുദ്ധിക്കായാണ് ബ്രാഹ്മണന്‍ ആചമനം എന്നു പറയുന്നത്), മധുപര്‍ക്കം (കുടിക്കുന്നതിനുള്ള വെള്ളം), പാനീയം (തൈര്, നെയ്യ്, വെള്ളം, തേന്‍, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്നത്), അനുലേപനം (ചന്ദനം, ചാന്ത് മുതലായവ ലേപനം ചെയ്യുക), പുഷ്പം (പൂക്കള്‍ കൊണ്ടുള്ള ഉപചാരം), ധൂപം, ദീപം, നിവേദ്യം എന്നിവയാണ് പത്ത് ഉപചാരങ്ങള്‍. ദേവപൂജ ചെയ്യുന്നതിനും ഈ ഉപചാരങ്ങളെല്ലാം അനുഷ്ഠിക്കേണ്ടതുണ്ട്.

 ഉപചാരങ്ങള്‍ പതിനാറെണ്ണമുണ്ട് എന്നൊരു പക്ഷവുമുണ്ട്. ഇവയ്ക്ക് ഷോഡശോപചാരങ്ങള്‍ എന്നാണ് പറയാറുള്ളത്.
 	'ആസനം പാദ്യമര്‍ഘ്യം ച

സ്നാനീയം ചാനുലേപനം

ധൂപം ദീപം ച നൈവേദ്യം

താംബൂലം ശീതളം ജലം

വസനം ഭൂഷണം മാല്യം

ഗന്ധമാചമനീയകം

മനോഹരം സുതല്പം ച

ദേയാന്യേതാനി ഷോഡശ'

(ആസനം, പാദ്യം, അര്‍ഘ്യം, സ്നാനീയം, അനുലേപനം, ധൂപം, ദീപം, നൈവേദ്യം, താംബൂലം, ശീതളജലം, വസനം, ഭൂഷണം, മാല്യം, ഗന്ധം, ആചമനീയകം, സുതല്പം എന്നിവ).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍