This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദര്‍ഭപ്പുല്ല്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദര്‍ഭപ്പുല്ല്
ഗൌവെമ ഴൃമ
ഔഷധസസ്യവും പൂജാദ്രവ്യവും. പോയേസീ (ജീമരലമല) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ഡെസ്മോസ്റ്റാക്കിയ ബൈപിന്നേറ്റ (ഉലാീമെേരവ്യമ യശുശിിമമേ). സംസ്കൃതത്തില്‍ കുശഃ, യജ്ഞഭൂഷണഃ, സൂചീമുഖഃ, ദര്‍ഭഃ, മുനിശസ്ത്ര, പവിത്രാ, യജ്ഞാംഗഃ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. വടക്കേ അമേരിക്ക, പേര്‍ഷ്യ, അറേബ്യ, ഇന്ത്യ തുടങ്ങിയ ഇടങ്ങളില്‍ ധാരാളമായി കാണുന്നു. ഇംപെരേറ്റ സിലിന്‍ഡ്രിക്ക (കാുലൃമമേ ര്യഹശിറൃശരമ), സക്കാരം സ്പൊണ്‍ടേനിയം (ടമരരവമൃൌാ ുീിമിേലൌാ) എന്നീ സസ്യങ്ങളെയും ദര്‍ഭയായിത്തന്നെ കണക്കാക്കി ഉപയോഗിച്ചുവരുന്നു. ഡെസ്മോസ്റ്റാക്കിയയും ഇംപെരേറ്റയും ആകൃതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണെങ്കിലും രണ്ടിന്റെയും ഗുണങ്ങള്‍ ഏതാണ്ട് ഒരേപോലെയാണ്.
നദീതീരങ്ങളിലും ജലാശയങ്ങള്‍ക്കരികിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ദര്‍ഭപ്പുല്ല് സര്‍വസാധാരാണമായി കണ്ടുവരുന്നു. ബഹുവര്‍ഷിയായ ഈ ഓഷധി 25-150 സെ.മീ. ഉയരത്തില്‍ വളരും. ഇലകള്‍ ലോമിലവും നീളമുള്ളതുമാണ്. ഇലകളുടെ അരികുകള്‍ മൂര്‍ച്ചയുള്ളതും അറ്റം കൂര്‍ത്തതും ആയിരിക്കും. 20-140 സെ.മീ. നീളവും 5-10 സെ.മീ. വീതിയും ഉള്ള ഇലകള്‍ക്ക് ഇളം പച്ചനിറമാണ്. പുഷ്പമഞ്ജരി പ്രകീല(ുശസലറ)മാണ്. ഇതിന്റെ ദണ്ഡിന് 12-30 സെ.മീ. നീളമുണ്ടാകും.
ദര്‍ഭപ്പുല്ല് ദാഹം ശമിപ്പിക്കുകയും ത്രിദോഷങ്ങളെ അകറ്റുകയും മൂത്രം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വേരില്‍ സിലിന്‍ഡറിന്‍, അരുണ്‍ഡോയിന്‍, ഫെര്‍നിനോള്‍, ഐസോ ആര്‍ബോറിനോള്‍ തുടങ്ങിയ രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വേര് കഷായം വച്ച് വ്രണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാറുണ്ട്. മൂന്നു ഗ്രാം ഭര്‍ഭവേര് പൊടിച്ച് അരിക്കാടിയില്‍ കലക്കി മൂന്നുനേരം വീതം മൂന്നുദിവസം കഴിച്ചാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന രക്തസ്രാവം നിശ്ശേഷം ശമിക്കും. രക്തസ്രാവത്തോടുകൂടിയ അര്‍ശസ്സിനും ഔഷധമാണിത്. ദര്‍ഭവേരിന്റെ കഷായം സേവിക്കുന്നത് മാംസം ഭക്ഷിച്ചാലുണ്ടാകുന്ന ദഹനക്കേടിനെ അകറ്റും.
ഹിന്ദുക്കള്‍ ബലിതര്‍പ്പണത്തിനും പൂജാദികര്‍മങ്ങള്‍ക്കും ദര്‍ഭപ്പുല്ല് ഉപയോഗിക്കുന്നു.