This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെസ്ബോര്‍ദെ-വാല്‍മോര്‍, മാര്‍സെലാങ് (1786 - 1859)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:26, 5 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദെസ്ബോര്‍ദെ-വാല്‍മോര്‍, മാര്‍സെലാങ് (1786 - 1859)

Desbordes -Valmore , Marceline


ഫ്രഞ്ച് കവയിത്രി. 1786 ജൂണ്‍ 20-ന് ദൗവായില്‍ ജനിച്ചു. കുട്ടിക്കാലത്ത് നാടകാഭിനയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. നടനായ പ്രോസ്പെ ലാങ്ഷാന്താനെ വിവാഹം കഴിച്ചു.

ഫ്രഞ്ച് ഭാഷയില്‍ സാഹിത്യരചന നടത്തിയ സ്ത്രീകളുടെ കൂട്ടത്തില്‍ അഗ്രഗണ്യയാണ് ദെസ്ബോര്‍ദെ-വാല്‍മോര്‍. കാല്പനിക ഘട്ടത്തിലെ സാഹിത്യ രചയിതാക്കളുടെ കൂട്ടത്തിലും നിര്‍ണായകസ്ഥാനം ഇവര്‍ക്കുണ്ട്. അനുരാഗം, കുട്ടികളോടുള്ള വാത്സല്യം, മതം, മരണം, ജന്മദേശമായ ദൌവായുമായുള്ള അഭേദ്യമായ ബന്ധം എന്നിവ ഇവരുടെ കവിതകളില്‍ പ്രധാന വിഷയങ്ങളായി കടന്നുവരുന്നു. എലിജീസ് എറ്റ് റൊമാന്‍സസ് (1819), ബൊക്കേസ് എറ്റ് പ്രയറീസ് (1843) എന്നിവയാണ് മുഖ്യ കവിതാസമാഹാരങ്ങള്‍. നൈസര്‍ഗികതയും സംഗീതാത്മകതയുമാണ് ഇവരുടെ കവിതകളുടെ മുഖമുദ്രയെന്നു പറയാം.

ദെസ്ബോര്‍ദെ-വാല്‍മോറിന്റെ ഗദ്യകൃതികളുടെ കൂട്ടത്തില്‍ ലതലിയേ ദുന്‍ പെയ് ന്‍ത്രേ (1833) എന്ന ആത്മകഥാപരമായ കൃതി അഗ്രിമസ്ഥാനം അലങ്കരിക്കുന്നു. 1859 ജൂല. 23-ന് പാരിസില്‍ ഇവര്‍ അന്തരിച്ചു. ഇവരുടെ ചില കൃതികള്‍ മരണാനന്തരം പ്രസിദ്ധീകൃതമായി. പൊയെസിസ് ഇദെദിത്സ് (1860), ഊവ്ര് പൊയെതീക് (വാല്യം 1-3, 1886; വാല്യം-4, 1922), ലെത്രെ ദ് മാര്‍സെലാങ് ദെസ്ബോര്‍ദെ-വാല്‍ മോര്‍ അ പ്രോസ്പെ വാല്‍മോര്‍ (2 വാല്യം, 1924) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍