This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്വാനിക മൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:49, 11 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധ്വാനിക മൈന്‍

അരീൌശെേര ാശില

ധ്വാനിക ഉപായങ്ങളിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന നാവിക മൈന്‍. വിമാനം, അന്തര്‍വാഹിനി, ഇതര ജലവാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് ജലാശയത്തിന്റെ ആഴം കുറഞ്ഞ അടിത്തട്ടിലാണ് ഇവ സ്ഥാപിക്കുന്നത്. മൈനിനടുത്തുകൂടി കടന്നുപോകുന്ന ശരവ്യവസ്തുവില്‍നിന്നുള്ള രവം ബോംബിനെ പ്രവര്‍ത്തനക്ഷമമാക്കുന്നു. മൈന്‍ സ്ഥാപിക്കുന്നത് ജലാശയത്തിന്റെ അടിത്തട്ടിലായതിനാല്‍ ഉപരിതല മൈനുകളിലേതിനെക്കാള്‍ കൂടുതല്‍ വിസ്ഫോടക പദാര്‍ഥങ്ങള്‍ ധ്വാനിക മൈനില്‍ ഉള്‍പ്പെടുത്താനാകും. ധ്വാനിക ട്രിഗര്‍ സംവിധാനത്തോടൊപ്പം കാന്തിക ട്രിഗര്‍ പോലുള്ള ഇതര ക്രമീകരണങ്ങളും ധ്വാനിക മൈനില്‍ ഘടിപ്പിക്കാറുണ്ട്. ധ്വാനിക, കാന്തിക സിഗ്നലുകള്‍ ഒരേസമയം ലഭിച്ചാല്‍ മാത്രമേ ഇങ്ങനെയുള്ളവയുടെ വിസ്ഫോടനം സാധ്യമാവുകയുള്ളൂ. ശരവ്യ വസ്തുക്കള്‍ സാധാരണയായി ധ്വാനിക സിഗ്നലുകള്‍ക്കൊപ്പം കാന്തിക സിഗ്നലുകള്‍ കൂടി ഉത്സര്‍ജനം ചെയ്യാറുള്ളതിനാല്‍ ധ്വാനിക മൈനിനെ നിര്‍വീര്യമാക്കുവാനുപയോഗപ്പെടുത്തുന്ന ഉപകരണങ്ങളില്‍ ഈ രണ്ടുതരം സിഗ്നലുകളും ഒരുമിച്ച് പ്രയോഗിക്കേണ്ടിവരും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍