This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മപാലന്‍ (5-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധര്‍മപാലന്‍ (5-ാം ശ.)

പാലിഭാഷാപണ്ഡിതനും ഗ്രന്ഥകാരനും. ബുദ്ധമത ഗ്രന്ഥങ്ങള്‍ക്കു രചിച്ച വ്യാഖ്യാനങ്ങളിലൂടെ പ്രസിദ്ധനായ ധര്‍മപാലന്‍ ബുദ്ധഘോഷനു(5-ാം ശ.-ത്തിന്റെ ആദ്യപാദം)ശേഷം 5-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. 14 ബൌദ്ധധര്‍മങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ രചിച്ച ഇദ്ദേഹത്തിന്റെ പരമാത്ഥ ദീപാനി (ഋഹൌരശറമശീിേ ീള ഠൃൌല ങലമിശിഴ), ഖുദ്ദകനികായത്തിലെ ഏഴ് പുസ്തകങ്ങള്‍ക്കു രചിച്ചിട്ടുള്ള വ്യാഖ്യാനകൃതിയാണ്. തുടര്‍ന്നു രചിച്ച നെത്തി - പകരണാസ്സ - അത്ഥ സംവണ്ണന (നെത്തി പകര

ണയുടെ വ്യാഖ്യാനം), ലീനാത്ഥപ്പകാസിനി (ജാതകകഥയ്ക്കു രചിച്ച വ്യാഖ്യാനകൃതി), ലീനാത്ഥവമന (ലീനാത്ഥപ്പകാസിനി ടീകയ്ക്കു രചിച്ച വ്യാഖ്യാനം) എന്നിവയും ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ട വ്യാഖ്യാനകൃതികളാണ്. ധര്‍മപാലന്‍ തന്റെ വ്യാഖ്യാന പരമ്പരയ്ക്ക് വ്യവസ്ഥാപിതമായ സാമ്പ്രദായിക രീതിയാണ് സ്വീകരിച്ചുകാണുന്നത്. അവതാരികയില്‍ ഏതു കൃതിക്ക് വ്യാഖ്യാനം രചിക്കുന്നുവോ ആ കൃതിയുടെ പ്രത്യേകതകളും എപ്രകാരമാണ് ആ കൃതി വിരചിതമായതെന്നുള്ള വസ്തുതകളും വിശദമായി പറയുകയും ഓരോ ശ്ളോകവും വിന്യസിച്ച രീതിയും മറ്റും വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നു. ശ്ളോകങ്ങളെ ഭാഷാശാസ്ത്രപരമായും വ്യാഖ്യാനശാസ്ത്രപരമായും വിശദീകരിക്കുക ധര്‍മപാലന്റെ രചനാസമ്പ്രദായമാണ്.

  ഇദ്ദേഹത്തിന്റെ വ്യുത്പത്തിയും നിരുക്തത്തിലുള്ള പ്രാവീണ്യവും ശൈലീഘടനയുമെല്ലാം ബുദ്ധഘോഷനെയും അതിശയിപ്പിക്കാന്‍ പോന്നവയാണ് എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍