This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി ആന്‍ഡ് സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:05, 2 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡി ആന്‍ഡ് സി

D and C

ഗര്‍ഭപാത്രം വികസിപ്പിച്ച് ഉള്‍ഭിത്തി ചുരണ്ടിയെടുക്കുന്ന ശസ്ത്രക്രിയയുടെ പേരിന്റെ ഹ്രസ്വരൂപം. ഡയലറ്റേഷന്‍ ആന്‍ഡ് ക്യൂററ്റേജ് എന്നാണ് പൂര്‍ണനാമം. ഒരു പ്രത്യേക ഉപകരണമുപയോഗിച്ച് (uterine dialator) യോനീനാളം വികസിപ്പിച്ച (dialation) ശേഷം സ്പൂണിന്റെ ആകൃതിയിലുളള ക്യൂററ്റ് കടത്തിയാണ് ഗര്‍ഭാശയ ഭിത്തിയിലെ ആവരണം ചുരണ്ടിയെടുക്കുന്നത് (curettage). രോഗനിര്‍ണയത്തിനു വേണ്ടിയും (diagnostic curettage), ഗര്‍ഭാശയ രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായും (therapeutic curettage) ഡി ആന്‍ഡ് സി ചെയ്യാറുണ്ട്.

ആര്‍ത്തവങ്ങള്‍ക്കിടയില്‍ രക്തസ്രാവം ഉണ്ടാവുമ്പോഴും ആര്‍ത്തവ വിരാമത്തിനുശേഷം രക്തസ്രാവം ഉണ്ടാവുമ്പോഴും ഡി ആന്റ് സി ചെയ്യാറുണ്ട്. ചുരണ്ടിയെടുത്ത ഗര്‍ഭാശയ പദാര്‍ഥം സൂക്ഷമദര്‍ശനിയിലൂടെ പരിശോധിച്ച ശേഷമാണ് ഗര്‍ഭപ്രാത്രം നീക്കം ചെയ്യുന്ന (Hysterectomy) തുള്‍പ്പെടെയുളള എല്ലാ ചികിത്സാക്രമങ്ങളും തീരുമാനിക്കുന്നത്.

ഗര്‍ഭാശയ മുഴകള്‍, അപൂര്‍ണ ഗര്‍ഭഛിദ്രം മൂലം ഗര്‍ഭപാത്രത്തില്‍ ശേഷിക്കുന്ന ഭ്രൂണാവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനും ഡി ആന്റ് സി ആവശ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍