This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിബാക്കി, മൈക്കല്‍ എല്ലിസ് (1908 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:03, 15 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിബാക്കി, മൈക്കല്‍ എല്ലിസ് (1908 - ) ഉലയമസല്യ, ങശരവമലഹ ഋഹഹശ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ അമേരിക്കന്‍ ഭിഷഗ്വരന്‍. ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുന്നത്. 1908 സെപ്. 7-ന് ലോസ് ആഞ്ചലസിലെ ലേക്ക് ചാള്‍സില്‍ ജനിച്ചു. ടൂലെയ്ന്‍ സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദവും (1932) ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും (1935) നേടിയ ശേഷം യു. എസ്സിലേയും യൂറോപ്പിലേയും വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയാ വിദഗ്ധനായി സേവനം അനുഷ്ഠിച്ചു. 1937-48 കാലത്ത് ടൂലെയ്നില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു വരവേ രക്ത വ്യതിവ്യാപനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ മുഴുകി. ഈ കാലഘട്ടത്തില്‍ ഇദ്ദേഹം നിര്‍മിച്ച റോളര്‍ പമ്പാണ് ഇന്നും ബൈപ്പാസ് ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ഹാര്‍ട്ട്-ലങ് മെഷീന്റെ ഒരു അനിവാര്യ ഘടകം. ശസ്ത്രക്രിയയുടെ സമയത്ത് ഹൃദയത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ച് പകരം റോളര്‍ പമ്പ് ഘടിപ്പിച്ച ഹാര്‍ട്ട്-ലങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനായത് ഹൃദയ ശസ്ത്രക്രിയാ രംഗത്തെ വഴിത്തിരിവായി. 1948-ല്‍ ഇദ്ദേഹം ഹൂസ്റ്റണിലെ ബെയ്ലര്‍ യൂണിവേഴ്സിറ്റി കോളജ് ഒഫ് മെഡിസിനില്‍ ശസ്ത്രക്രിയാ വിദഗ്ധനായി പ്രവേശിച്ചു. 'ടെക്സാസ് ടൊര്‍നാഡോ' എന്ന പേരില്‍ ഡിബാക്കി അറിയപ്പെട്ടു തുടങ്ങിയത് ഇക്കാലത്താണ്. അനവധി ശസ്ത്രക്രിയകള്‍ വിദഗ്ധമായി കൈകാര്യം ചെയ്തിരുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണമുായത്. കഴുത്തിലെ കരോറ്റിഡ് ആര്‍ട്ടറിയില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യാന്‍ 1953-ല്‍ ഡിബാക്കി നടത്തിയ ശസ്ത്രക്രിയ പക്ഷാഘാതത്തിനുളള ആധുനിക ശസ്ത്രക്രിയയ്ക്ക് വഴി ഒരുക്കിയിട്ട്ു. അടഞ്ഞുപോയ ഹൃദയ ധമനിക്ക് പകരം രോഗിയുടെ കാലില്‍ നിന്നു മുറിച്ചെടുത്ത രക്തക്കുഴല്‍ സ്ഥാപിച്ച് ഡിബാക്കി നടത്തിയ 'ബൈപ്പാസ്' ശസ്ത്രക്രിയ ചരിത്ര സംഭവമായി. 1965-ല്‍ ഡിബാക്കി നടത്തിയ ഹൃദയം തുറന്നുളള ഒരു ശസ്ത്രക്രിയ ടെലിവിഷനിലൂടെ ലോകമെമ്പാടും തത്സമയം സംപ്രേക്ഷണം ചെയ്തത് വിസ്മയജനകമായിരുന്നു. കൃത്രിമ ഹൃദയം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഡിബാക്കിയാണ്. 1967-ല്‍ ഇദ്ദേഹം ഒരു കൃത്രിമ ഹൃദയ പമ്പ് ഒരു രോഗിയുടെ ഹൃദയത്തില്‍ സ്ഥാപിച്ചു. ഡാക്രോണ്‍ ട്യൂബുകളുപയോഗിച്ച് ആദ്യമായി കൃത്രിമ രക്തക്കുഴലുാക്കിയതും ഇദ്ദേഹം തന്നെ. ക്രിസ്ത്യന്‍ ബര്‍ണാഡിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും (1967) ഒരു പടി മുന്നിലായി 1970 കളില്‍ ഒന്നിലധികം അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന (ങൌഹശുേഹല ൃമിുഹമി) ശസ്ത്രക്രിയ നടത്തി ഡിബാക്കി വീും ചരിത്രം സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ ഹൃദയം, രു വൃക്കകള്‍, ശ്വാസകോശം എന്നിവ നാലു പേരിലേക്ക് പറിച്ചു നടുകയാണ് ഇദ്ദേഹം ചെയ്തത്. ലോകത്തെ ആദ്യ 'ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്' (യു.എസ്.) സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഹൃദയധമനികള്‍ക്ക് കനം ഏറുന്ന 'അഥിറോസ്ക്ളീറോസിസ്' എന്ന അവസ്ഥയുടെ ഒരു കാരണം സൈറ്റോമെഗാലോ വൈറസ് ആണെന്ന് ഡിബാക്കിയുടെ നേതൃത്വത്തില്‍ ബെയ്ലര്‍ കോളജ് ഒഫ് മെഡിസിനില്‍ പ്രവര്‍ത്തിച്ച ഗവേഷക സംഘം 1983-ല്‍ തെളിയിച്ചു. ബെയ്ലര്‍ കോളജിന്റെ പ്രസിഡന്റ്, ചാന്‍സലര്‍ എന്നീ നിലകളില്‍ ഏത്ാ 53 വര്‍ഷം ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയുായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍