This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്ചുതണ്ടുശക്തികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അച്ചുതണ്ടുശക്തികള്‍
അഃശ ുീംലൃ
രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്ത ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍. നാസി ജര്‍മനിയും ഫാസിസ്റ്റ് ഇറ്റലിയും ചേര്‍ന്നു രൂപവത്ക്കരിച്ച സഖ്യത്തില്‍ ജപ്പാന്‍കൂടി ചേര്‍ന്നപ്പോള്‍ ഈ മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിക്കുകയും ഈ രാഷ്ട്രങ്ങള്‍ 'അച്ചുതണ്ടുശക്തികള്‍' എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇറ്റലിയിലെ സര്‍വാധിപതിയായിരുന്ന മുസ്സോളിനിയാണ് (1883-1945) അച്ചുതണ്ടുശക്തികള്‍ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. 1936 ന. 1-ന് മിലാനില്‍വച്ച് ചെയ്ത ഒരു പ്രസംഗത്തില്‍ മുസ്സോളിനി ഇപ്രകാരം പ്രസ്താവിച്ചു. 'ബര്‍ളിനും റോമും തമ്മിലുള്ള ഈ രേഖ വിഭാജക ചര്‍മമല്ല; പ്രത്യുത, ഒരു അച്ചുതണ്ടാണ്' (ഠവശ ആലൃഹശി ഞീാല ഹശില ശ ിീ മ റശമുവൃമഴാ യൌ ൃമവേലൃ മി മഃശ). തുടര്‍ന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രിയായിരുന്ന കൌണ്ട്ചാനോ (1903-1940) ഹിറ്റ്ലറെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനം ഇറ്റലിയും ജര്‍മനിയും തമ്മിലുളള സഹകരണത്തിന് വഴിതെളിക്കുകയും ചെയ്തു. 1939 മേയ് 22-ന് ഈ രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ഔപചാരികസഖ്യം രൂപംകൊണ്ടു. 1936-ല്‍ ജപ്പാനും ജര്‍മനിയും ഒരു സന്ധിയില്‍ ഒപ്പുവച്ചു. ഒരു കൊല്ലത്തിനുശേഷം ഇറ്റലിയും ആ സഖ്യത്തില്‍ ചേരുകയുണ്ടായി. 1940-ല്‍ ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ മൂന്നു ശക്തികളും ചേര്‍ന്നു സുദൃഢമായ ത്രികക്ഷിസഖ്യം രൂപവത്കരിച്ചു. ഇതിനെത്തുടര്‍ന്ന് 'ടോക്കിയോ-ബര്‍ളിന്‍-റോം അച്ചുതണ്ട്' എന്ന പ്രയോഗം സാര്‍വത്രികമായി പ്രചരിച്ചു. രണ്ടാംലോകയുദ്ധത്തിന്റെ അന്ത്യംവരെ ഈ മൂന്നു രാജ്യങ്ങളും ഒറ്റക്കെട്ടായിനിന്ന് സഖ്യകക്ഷികളോടു യുദ്ധം ചെയ്തു. ഒടുവില്‍ അച്ചുതണ്ടുശക്തികള്‍ ഒന്നൊന്നായി സഖ്യകക്ഷികള്‍ക്കു കീഴടങ്ങി. നോ: സഖ്യകക്ഷികള്‍