This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാമിയന്‍, പീറ്റര്‍ (1007-72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:31, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡാമിയന്‍, പീറ്റര്‍ (1007-72) ഉമാശമി, ജലലൃേ ഇറ്റാലിയന്‍ വൈദികന്‍. കര്‍ദിനാള്‍ പദവിയും ഡോക്ടര്‍ ഒഫ് ദ് ചര്‍ച്ച് പദവിയും ലഭിച്ചിട്ട്ു. 1007 - ല്‍ റവന്നയില്‍ ഡാമിയന്‍ ജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയില്‍ അധ്യാപക വ്യത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. 1035-ല്‍ ഇദ്ദേഹം ഫോണ്‍ടെ അവല്ലാനയിലെ പ്രസിദ്ധമായ സന്ന്യാസി മഠത്തില്‍ ചേര്‍ന്നു. ആശ്രമത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികള്‍ക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൌള്‍ഡ് വിശുദ്ധന്റെയും മാതൃകയില്‍ നിയമനിര്‍മാണം നടത്തി. വൈദിക സമൂഹം ഉയര്‍ന്ന സദാചാരമൂല്യങ്ങള്‍ പുലര്‍ത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയന്‍. ഗ്രിഗറി ആറാമന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈദികസമൂഹത്തെ ശുദ്ധീകരിക്കാന്‍ ഡാമിയന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1049-ല്‍ പാപികളായ വൈദികരെ തള്ളിപ്പറഞ്ഞു ക്ൊ ലിബര്‍ ഗൊമാര്‍ഗി അനസ് എന്ന ഗ്രന്ഥം ഡാമിയന്‍ രചിച്ചു. 1057-ല്‍ പോപ്പ് സ്റ്റെഫാന്‍ കത വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വര്‍ഷം ഓസ്റ്റ്രിയയിയലെ കര്‍ദിനാള്‍ ആര്‍ച്ച് ബിഷപ്പായി ഡാമിയന്‍ നിയമിതനായി. ഡാമിയന്‍ പലപ്പോഴും മാര്‍പ്പാപ്പയുടെ പ്രതിപുരുഷനായി പ്രവര്‍ത്തിച്ചിട്ട്ു. 1059-ല്‍ നിക്കൊളസ് രാമന്‍ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെ കര്‍ത്തവ്യം. 1063-ല്‍ അലക്സാര്‍ രാമന്‍ ഡാമിയനെ ഫ്രാന്‍സിലേക്കയച്ചു. ക്ളുന്നിയിലെ സന്ന്യാസിമഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തര്‍ക്കം ഒതുക്കുകയായിരുന്നു ഡാമിയനില്‍ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്വം. ഡാമിയന്‍ വിജയം കൈവരിക്കുകയും ചെയ്തു. ഇതില്‍ സന്തുഷ്ടരായ സന്ന്യാസിമാര്‍ ഡാമിയനു നിരവധി സമ്മാനങ്ങള്‍ നല്‍കാന്‍ തയ്യാറായെങ്കിലും ഡാമിയന്‍ അവരെ വിലക്കുകയാണുായത്. താത്ക്കാലിക പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസ്സമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൌത്യം റവന്നയിലായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയില്‍ 1972 ഫെ. 23-ന് ഫായന്‍സയില്‍ വച്ചു ഇദ്ദേഹം നിര്യാതനായി. ദൈവശാസ്ത്രം സംബന്ധിച്ച് നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ട്ു. 1828-ല്‍ പോപ്പ് ലിയോ പന്ത്രാമന്‍ ഡാമിയനെ ഡോക്ടര്‍ ഒഫ് ദ് ചര്‍ച്ച് ആയി പ്രഖ്യാപിച്ചു. റോമന്‍ കത്തോലിക്ക സഭ ഫെ. 23 ഡാമിയന്റെ ഓര്‍മദിനമായി ആചരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍