This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡല്‍ഗാര്‍നൊ, അലക് സാണ്ടര്‍ (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:26, 11 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡല്‍ഗാര്‍നൊ, അലക്സാര്‍ (1928 - ) ഉമഹഴമൃിീ, അഹലഃമിറലൃ ബ്രിട്ടിഷ് ഭൌതികശാസ്ത്രജ്ഞന്‍. അറ്റോമികവും തന്മാത്രീയവുമായ പ്രക്രിയകളെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനങ്ങളിലാണ് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ഉള്‍പ്പെടുന്നത്. ഡല്‍ഗാര്‍നൊ 1928 ജനു. 5-ന് ലനില്‍ ജനിച്ചു. സൈദ്ധാന്തിക ഭൌതികത്തില്‍ പിഎച്ച.് ഡി. ബിരുദം നേടിയശേഷം ക്വീന്‍സ്, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളിലും സ്മിത്സോണിയന്‍ അസ്റ്റ്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററിയിലും ജോലിചെയ്തു. പിന്നീട് ഹാര്‍വാഡ് ഒബ്സര്‍വേറ്ററിയുടെ ഡയറക്ടറായും ജ്യോതിശ്ശാസ്ത്രവകുപ്പില്‍ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. ഡല്‍ഗാര്‍നൊ ക്വാം മെക്കാനിക സമീകരണങ്ങളുടെ നിര്‍ധാരണത്തിനുള്ള ഗണിതീയരീതികള്‍ വികസിപ്പിച്ചെടുത്തുക്ൊ പെര്‍റ്റര്‍ബേഷന്‍ മേഖലയില്‍ 'ഇന്റര്‍ചെയ്ഞ്ച് തിയറം' അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളില്‍ ആറ്റങ്ങളിലേയും, തന്മാത്രകളിലേയും പ്രകീര്‍ണനം, തന്മാത്രീയ സെപ്ക്ട്രോസ്കോപ്പി, അയണോസ്ഫിയറിന്റെ താപ സന്തുലനം, ഭൌമാന്തരീക്ഷ പഠനങ്ങള്‍, നക്ഷത്രാന്തരീയ പദാര്‍ഥങ്ങളെക്കുറിച്ചും വാതക നെബുലകളെക്കുറിച്ചുമുള്ള പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. 1972-ല്‍ റോയല്‍ സൊസൈറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഗാര്‍നൊ '86-ല്‍ സൊസൈറ്റിയുടെ സ്വര്‍ണമെഡലിന് അര്‍ഹനായി. ഹോഡ്ജ്കിന്‍ മെഡല്‍ (1977) ഡേവിസന്‍-ജെര്‍മര്‍ പ്രൈസ് (1980), മെഗ്ഗേഴ്സ് അവാര്‍ഡ് (1986), ഫെളെമിങ് മെഡല്‍ (1995) എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ട്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍