This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയോമിഡസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയോമിഡസ് ഉശീാലറല ഗ്രീക്ക് പുരാണമനുസരിച്ച് ആര്‍ഗോസിലെ രാജാവ്. തീബ്സിലെ എറ്റിയോക്ളസിനെ ആക്രമിച്ച 'ഏഴു പ്രമുഖരില്‍' ഒരാളായിരുന്ന ടൈഡിയസിന്റെ മകനായിരുന്നു ഡയോമിഡസ്. ഗ്രീക്കുകാര്‍ നടത്തിയ ട്രോയ് ആക്രമണത്തില്‍ (ട്രോജന്‍ യുദ്ധം) ഇദ്ദേഹവും പങ്കെടുത്തിരുന്നു. ട്രോജന്‍ യുദ്ധത്തിലേക്ക് ആര്‍ഗോസില്‍ നിന്നുമുള്ള 80 കപ്പലുകളെ ഇദ്ദേഹമാണ് നയിച്ചിരുന്നത്. യുദ്ധത്തിലെ ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന നേതാക്കളില്‍ ഒരാളായിരുന്നു ഡയോമിഡസ്. ഇതിലെ പ്രധാന ഗ്രീക്ക് പടനായകന്മാരില്‍ ഒരാളായിരുന്ന അക്കിലസ് കഴിഞ്ഞാല്‍ ഏറ്റവും ധൈര്യശാലിയും ബലിഷ്ഠനുമായി ഇദ്ദേഹം പരിഗണിക്കപ്പെടുകയും ചെയ്യുന്ന്ു. അഥീന ദേവതയുടെ ഇഷ്ട ഭക്തനായിരുന്ന ഡയോമിഡസിന് എതിര്‍പക്ഷത്തുായിരുന്ന ഏനിയാസിനേയും അഫ്രൊഡൈറ്റിനേയും എറിസിനേയും മുറിവേല്പിക്കാന്‍ കഴിഞ്ഞിരുന്നുവെന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു സംഗതിയായിരുന്നു. അക്കിലസിന്റെ മകനായ നിയോടോളിമസിനെ (ചലീുീഹലാൌ) ട്രോയിക്കാര്‍ക്കെതിരായി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതില്‍ ഡയോമിഡസിനുകൂടി പ്രധാന പങ്കുായിരുന്നു. നിയോടോളിമസ് യുദ്ധരംഗത്തേക്കിറങ്ങേത് ട്രോയിക്കാരെ തോല്പിക്കുന്നതിന് ഒരാവശ്യമായിരുന്നുവെന്നുള്ളതിനാലാണ് ഇപ്രകാരം ചെയ്യിേവന്നത്. ട്രോയിയുടെ രക്ഷാദേവതയായിരുന്ന അഥീനയുടെ പ്രതിമ ട്രോയ് കോട്ടയ്ക്കുള്ളില്‍ നിന്നും കൈക്കലാക്കുവാന്‍ ഒഡിസ്സിയൂസിനെ ഇദ്ദേഹം സഹായിച്ചിരുന്നതായും കഥയ്ു. ട്രോജന്മാരെ കബളിപ്പിച്ചു പരാജയപ്പെടുത്താന്‍ വിേ അവര്‍ക്കുള്ള സമ്മാനമെന്ന വ്യാജേന ഗ്രീക്കുകാര്‍ തടിയില്‍ നിര്‍മിച്ച് അവര്‍ക്കു നല്‍കിയ 'ട്രോജന്‍ കുതിര'യുടെ ഉള്ളില്‍ ഒളിച്ചിരുന്ന ഗ്രീക്ക് പടയാളികളുടെ കൂട്ടത്തില്‍ ഡയോമിഡസും ഉള്‍പ്പെട്ടിരുന്നു. യുദ്ധാനന്തരം ആര്‍ഗോസില്‍ തിരിച്ചെത്തിയ ഡയോമിഡസിന് തന്നോടു വിശ്വാസവഞ്ചന കാട്ടിയ ഭാര്യയേയും തന്റെ ഭരണാവകാശത്തെ ചോദ്യംചെയ്യുന്ന അവസ്ഥയേയുമാണ് നേരിടിേവന്നത്. ഇതോടെ ഇദ്ദേഹം അയറ്റോളിയയിലേക്കും അവിടെ നിന്നും അപുലിയയിലേക്കും പോയി. അപുലിയയിലെ ഡാനസ് രാജാവിന്റെ മകള്‍ ഇയുപ്പിയെ ഇദ്ദേഹം വിവാഹം കഴിച്ചു. ഇറ്റലിയില്‍ പല നഗരങ്ങളും ഇദ്ദേഹം സ്ഥാപിക്കുകയുായി. പിന്നീട് എഡ്രിയാറ്റിക്കിലെ ഒരു ദ്വീപില്‍ വച്ച് ഇദ്ദേഹം നിഗൂഢമാം വിധം അപ്രത്യക്ഷനായി എന്നും ഡാനസ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതായിരുന്നെന്നും ഒരു കഥയ്ു. ഇദ്ദേഹത്തെ അനുസ്മരിക്കാനെന്നോണം ഈ ദ്വീപിന് ഡയോമിഡിയ (ഉശീാലറലമല കിൌഹമല) എന്നു നാമകരണം ചെയ്തു. ഇദ്ദഹത്തിന്റെ അനുയായികള്‍ പക്ഷികളായി മാറിയെന്നാണ് മറ്റൊരു കഥയുള്ളത്. ഗ്രീസിലും എഡ്രിയാറ്റിക്കിലും ഡയോമിഡസിനെ ഒരു വീരപുരുഷനായി ആരാധിച്ചിരുന്നു. ഡയോമിഡസ് എന്ന പേരില്‍ ഒരു ത്രേസ്യന്‍ രാജാവും ഉായിരുന്നു.