This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈലോബൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:43, 8 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രൈലോബൈറ്റ ഠൃശഹീയശമേ ആര്‍ത്രൊപോഡ ജന്തുഫൈലത്തിലെ വിലുപ്തവര്‍ഗം (ലഃശിേര രഹമ). ആദികാമ്പ്രിയന്‍ ഘട്ടത്തിലെ കടല്‍പ്പാറകളില്‍ പ്രത്യക്ഷപ്പെടുകയും അന്ത്യപെര്‍മിയന്‍ യുഗം വരെ ജീവിച്ചിരുന്നതുമായ ജന്തുവര്‍ഗമാണിത്. 3000-ത്തിലേറെ ജീനസ്സുകളുടെ ഫോസിലുകള്‍ അധികം തകരാറുപറ്റാത്ത രീതിയില്‍ കടുെത്തിട്ട്ു. ഇത്രയേറെ ഫോസിലുകള്‍ ലഭ്യമായ ജന്തുവിഭാഗം വേറെയില്ല. പെര്‍മിയന്‍ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇവയുടെ തിരോധാനം പൂര്‍ത്തിയായി. ചിലന്തികള്‍, മൈറ്റുകള്‍, കുതിരലാടഞുകള്‍ എന്നിവ ഉള്‍പ്പെടുന്ന കെലിസെറേറ്റുകള്‍ (ഇവലഹശരലൃമലേ) ആണ് ട്രൈലോബൈറ്റകളുടെ അടുത്ത ബന്ധുക്കളായി കണക്കാക്കപ്പെടുന്നത്. ബാഹ്യകംകാള (ലീഃസെലഹലീി) ത്തിന്റെ ഖനിജവല്‍ക്കരണത്തിലൂടെയാണ് ട്രൈലോബൈറ്റ് ഫോസിലുകള്‍ മിക്കവാറും സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. പലതിലും കംകാളാവശിഷ്ടം തന്നെയും വേറെ ചിലതില്‍ പടംപൊഴിഞ്ഞ കംകാള ഭാഗങ്ങളും ലഭ്യമാണ്. ട്രൈലോബൈറ്റകള്‍ ഏത്ാ പൂര്‍ണമായി കടല്‍ജീവികളായിരുന്നു. ഭൂരിഭാഗവും സമുദ്രാഗാധതകളില്‍ ജീവിച്ചപ്പോള്‍ ചിലതു തീരജലങ്ങളിലും കാണപ്പെട്ടിരുന്നു. അസാധാരണമായ ഐക്യരൂപമാണ് ട്രൈലോബൈറ്റകള്‍ പ്രകടമാക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ ഏറ്റക്കുറച്ചില്‍ പ്രകടമായിരുന്നു. 1.5 മി. മീ. മുതല്‍ 70 സെ. മീ. വരെ വലുപ്പമുായിരുന്ന ജീവികളായിരുന്നു ഇവ. എങ്കിലും ബഹുഭൂരിഭാഗവും 2 മുതല്‍ 5 സെ. മീ. വരെ നീളമുള്ളവയായിരുന്നു. അണ്ഡാകൃതിയിലുള്ള ദേഹം നെടുകെ മൂന്നായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഒരു മധ്യപാളിയും രു പാര്‍ശ്വപാളികളും ചേര്‍ന്ന ഘടനയില്‍ നിന്നാണ് ട്രൈലോബൈറ്റ എന്ന പേരുവന്നതു തന്നെ. പാളികളെ വേര്‍പ്പെടുത്തുന്ന ചുളിവു വ്യക്തവും ആഴമുള്ളതുമായിരുന്നു. മറ്റു ആര്‍ത്രൊപോഡുകളിലെപ്പോലെ ട്രൈലോബൈറ്റിലും ദേഹം ബഹുഖണ്ഡിതമാണ്. ദേഹഖണ്ഡങ്ങളെ സൂചിപ്പിക്കുന്ന ചാലുകള്‍ മധ്യപാളിയിലും (ാശററഹല ഴഹമയലഹഹമ) പാര്‍ശ്വപാളികളിലും (ഹമലൃേമഹ ഴഹമയലഹഹമ) വ്യക്തമായി കാണാം. നെടുകേയുള്ള വിഭജനത്തിനു പുറമേ കുറുകേയും ദേഹം മൂന്നു ഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. ശിരസ്സ്, വക്ഷം, ഉദരം എന്നിവയാണിവ. ശിരസ്സില്‍ ആറുഖണ്ഡങ്ങളും സെഫലോണ്‍ എന്നറിയപ്പെടുന്ന ഒരു മുന്‍ കവചവുമ്ു. വക്ഷത്തില്‍ 2 മുതല്‍ 60 വരെ ഖണ്ഡങ്ങളുാവാം. എന്നാല്‍ 6 മുതല്‍ 16 വരെയാണ് കൂടുതല്‍ സാധാരണം. ഈ ഖണ്ഡങ്ങളുടെ നമ്യതയും നേരിയതോതിലുള്ള ക്ഷമതയും കാരണം ചുരുുകൂടി പന്തുരൂപത്തിലാകുവാന്‍ ട്രൈലോബൈറ്റകള്‍ക്കു കഴിയുമായിരുന്നു. ഉദരത്തിലും ഖണ്ഡങ്ങളുങ്കിെലും അവ സംയോജിച്ചു ഒരൊറ്റ കവചമായി മാറിയിരിക്കുന്നു. പാര്‍ശ്വമേഖലയുടെ മുന്‍വശത്തായാണ് കണ്ണുകളുടെ സ്ഥാനം. ഓരോ നേത്രവും അനേകം നേത്രകങ്ങള്‍ ചേര്‍ന്നാണ് രൂപമെടുത്തിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍