This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രാവാന്‍ഡ്രം സാന്‍സ്ക്രിറ്റ് സീരീസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ട്രാവാന്‍ഡ്രം സാന്‍സ്ക്രിറ്റ് സീരീസ്
അനന്തശയന സംസ്കൃതഗ്രന്ഥാവലി എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സംസ്കൃത ഗ്രന്ഥ സമുച്ചയം. ഇപ്പോള്‍ കേരള സര്‍വകലാശാലയുടെ കീഴിലുള്ള 'ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി' കഴിഞ്ഞ നൂറു വര്‍ഷങ്ങളായി വ്യത്യസ്ത പേരുകളിലും വ്യത്യസ്ത ഭരണസംവിധാനത്തിലും കേരളത്തിലെ ഹസ്തലിഖിത ഗ്രന്ഥശേഖരത്തിന്റെ സംരക്ഷണത്തിലും പ്രകാശനത്തിലും മുഖ്യപങ്കു വഹിച്ചുകൊണ്ടു നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണ്. 1903-ല്‍ തിരുവനന്തപുരം സംസ്കൃത കോളജിന്റെ പ്രിന്‍സിപ്പലായിരുന്ന ഡോ. ടി. ഗണപതിശാസ്ത്രികളെ അന്നത്തെ രാജകീയ സര്‍ക്കാര്‍, കൊട്ടാരം ഗ്രന്ഥശാലയിലെ ഹസ്തലിഖിത ശേഖരം പ്രസിദ്ധപ്പെടുത്തുന്നതിനു ചുമതലപ്പെടുത്തിയതു മുതല്‍ തുടങ്ങുന്നു ആ ചരിത്രം. 1908-ലാണ് സര്‍ക്കാര്‍വക 'മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി ഡിപ്പാര്‍ട്ടുമെന്റ്' ആരംഭിച്ചത്. 1940-ല്‍ അത് അന്നത്തെ തിരുവിതാംകൂര്‍ സര്‍വകലാശാലയിലേക്കു മാറ്റി. 1966-ല്‍ ഗവേഷണ സൗകര്യമുള്‍പ്പെടെയുള്ള ഇന്നത്തെനിലയിലേക്ക് സ്ഥാപനം വളര്‍ന്നു.
എഴുപതിനായിരത്തോളം കൈയെഴുത്തു പ്രതികള്‍ ഇവിടത്തെ ഹസ്തലിഖിത ഗ്രന്ഥശാലയിലുണ്ട്. അവയില്‍ താളിയോല ഗ്രന്ഥങ്ങളാണ് അധികവും. കടലാസില്‍ എഴുതിയവയും ഉണ്ട് എണ്‍പതു ശതമാനത്തിലധികവും സംസ്കൃതകൃതികളാണ്. ബാക്കി മലയാളത്തിലും മറ്റു ഭാഷകളിലും ഉള്ളവയാണ്.
മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമാലകളില്‍ ഏറ്റവും പ്രധാനവും ലോകശ്രദ്ധ പിടിച്ചുപറ്റിയതുമാണ് ട്രിവാന്‍ഡ്രം സാന്‍സ്ക്രിറ്റ് സീരീസ് അഥവാ അനന്തശയന സംസ്കൃതഗ്രന്ഥാവലി. ഈ ഗ്രന്ഥാവലിയിലെ രണ്ടാം പുസ്തകത്തില്‍ അനന്തശയനരാജകീയ സംസ്കൃത ഗ്രന്ഥാവലി എന്നാണ് എഴുതിക്കാണുന്നത്.
അനന്തശയന സംസ്കൃത ഗ്രന്ഥാവലിയില്‍ ആദ്യത്തെ പുസ്തകം 1905 ല്‍ പ്രസിദ്ധപ്പെടുത്തി. ദേവന്‍ എന്ന ഒരാചാര്യനെഴുതിയ ദൈവം എന്ന വ്യാകരണഗ്രന്ഥമാണ് അത്. ദൈവത്തിന് കേരളീയനായ കൃഷ്ണലീലാശുകന്‍ എഴുതിയ പുരുഷകാരം എന്ന വ്യാഖ്യാനവും ഗ്രന്ഥത്തിന്റെ സംശോധനം നിര്‍വഹിച്ച ഗണപതി ശാസ്ത്രികള്‍ എഴുതിയ ലഘുടിപ്പണിയും ഉണ്ട്
1905-ല്‍തന്നെ പ്രസിദ്ധപ്പെടുത്തിയ അഭിനവകൗസ്തുഭമാലയും ദക്ഷിണാമൂര്‍ത്തിസ്തവവും ചേര്‍ന്ന പുസ്തകമാണ് അനന്തശയന സംസ്കൃതഗ്രന്ഥാവലിയിലെ രണ്ടാമത്തേത്. രണ്ടും കൃഷ്ണലീലാശുകന്‍ എഴുതിയവയാണ്.
1907-ല്‍ മൂന്നാം പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. വാമനഭട്ടബാണന്റെ നളാഭ്യുദയം കാവ്യമാണ് അത്. തുടര്‍ന്ന് ഈ ഗ്രന്ഥാവലിയില്‍ ആകെ 266 പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. അവയുടെ പട്ടികയാണ് ഇവിടെ കൊടുക്കുന്നത്.
4. ശിവലീലാര്‍ണവം-കാവ്യം-നീലകണ്ഠദീക്ഷിതര്‍, 5. വ്യക്തിവിവേകം- അലങ്കാരം-മഹിമഭട്ടന്‍-വ്യാഖ്യാനസഹിതം, 6. ദുര്‍ഘടവൃത്തി- വ്യാകരണം-ശരണദേവന്‍, 7. ബ്രഹ്മതത്ത്വ പ്രകാശിക- വേദാന്തം- സദാശിവേന്ദ്ര സരസ്വതി, 8. പ്രദ്യുമ്നാഭ്യുദയം-നാടകം -രവിവര്‍മന്‍, 9. വിരൂപാക്ഷ പഞ്ചാശിക-വേദാന്തം-വിരൂപാക്ഷനാഥന്‍-വ്യാഖ്യാനം- വിദ്യാചക്രവര്‍ത്തി, 10. മാതംഗലീല-ഗജലക്ഷണം- നീലകണ്ഠന്‍, 11. തപതീസംവരണം-നാടകം-കുലശേഖര വര്‍മ-വ്യാഖ്യാനം- ശിവരാമന്‍, 12. പരമാര്‍ഥസാരം- വേദാന്തം-ആദിശേഷന്‍- വ്യാഖ്യാനം-രാഘവാനന്ദന്‍, 13. സുഭദ്രാധനഞ്ജയം-നാടകം- കുലശേഖരവര്‍മ, 14. നീതിസാരം- നീതിഗ്രന്ഥം-കാമന്ദകന്‍-വ്യാഖ്യാനം- ശങ്കരാര്യന്‍, 15. സ്വപ്നവാസവദത്തം-നാടകം-ഭാസന്‍, 16. പ്രതിജ്ഞായൗഗന്ധരായണം-നാടകം-ഭാസന്‍, 17. പഞ്ചരാത്രം-നാടകം- ഭാസന്‍, 18. നാരായണീയം-സ്തുതി-നാരായണഭട്ടന്‍-ദേശമംഗലത്തു വാര്യരുടെ വ്യാഖ്യാനം, 19. മാനമേയോദയം-മീമാംസ-നാരായണഭട്ടന്‍, നാരായണപണ്ഡിതന്‍, 20. അവിമാരകം-നാടകം-ഭാസന്‍, 21. ബാലചരിതം-നാടകം-ഭാസന്‍, 22. മധ്യമവ്യായോഗ- ദൂതവാക്യ-ദൂതഘടോത്കച-കര്‍ണഭാരോരുഭംഗങ്ങള്‍-നാടകം- ഭാസന്‍, 23. നാനാര്‍ഥാര്‍ണവസംക്ഷേപം- കോശം-കേശവസ്വാമി-ഒന്നാംഭാഗം-1,2 കാണ്ഡങ്ങള്‍, 24. ജാനകീപരിണയം-കാവ്യം-ചക്രകവി, 25. കാണാദസിദ്ധാന്തചന്ദ്രിക-ന്യായം- ഗംഗാധരസൂരി, 26. അഭിഷേകനാടകം-ഭാസന്‍, 27. കുമാരസംഭവം-കാവ്യം-കാളിദാസന്‍, വ്യാഖ്യാനങ്ങള്‍-1 പ്രകാശിക- അരുണഗിരി നാഥന്‍, 2 വിവരണം- നാരായണപണ്ഡിതന്‍ 1,2 സര്‍ഗങ്ങള്‍, 28. വൈഖാനസധര്‍മപ്രശ്നം- ധര്‍മസൂത്രം, 29. നാനാര്‍ഥാര്‍ണവസംക്ഷേപം-കോശം-കേശവസ്വാമി- രാംഭാഗം-മൂന്നാംകാണ്ഡം, 30. വാസ്തുവിദ്യ-ശില്പം, 31. നാനാര്‍ഥാര്‍ണവസംക്ഷേപം-കോശം-കേശവസ്വാമി-മൂന്നാംഭാഗം-4,5,6 കാണ്ഡങ്ങള്‍, 32. കുമാരസംഭവം-കാവ്യം-കാളിദാസന്‍, വ്യാഖ്യാനങ്ങള്‍-1 പ്രകാശിക-അരുണഗിരിനാഥന്‍ 2 വിവരണം- നാരായണ പണ്ഡിതന്‍ - രാം ഭാഗം-3, 4, 5 സര്‍ഗങ്ങള്‍, 33. വാരരുചസംഗ്രഹം-വ്യാകരണം-വ്യാഖ്യാനം-ദീപപ്രഭ-നാരായണന്‍, 34.മണിദര്‍പണം-ന്യായം-രാജചൂഡാമണിമഖി, 35. മണിസാരം- ന്യായം- ഗോപിനാഥന്‍, 36. കുമാരസംഭവം-കാവ്യം-കാളിദാസന്‍- വ്യാഖ്യാനങ്ങള്‍-1 പ്രകാശിക-അരുണഗിരിനാഥന്‍ 2 വിവരണം- നാരായണപണ്ഡിതന്‍-മൂന്നാംഭാഗം-6, 7, 8 സര്‍ഗങ്ങള്‍, 37. ആശൗചാഷ്ടകം-സ്മൃതി-വരരുചി-സവ്യാഖ്യാനം, 38. നാമലിംഗാനുശാസനം-കോശം-അമരസിംഹന്‍ വ്യാഖ്യാനം- ടീകാസര്‍വസ്വം-വന്ദ്യഘടീയ സര്‍വാനന്ദന്‍-ഒന്നാംഭാഗം, ഒന്നാം കാണ്ഡം, 39. ചാരുദത്തം-നാടകം-ഭാസന്‍, 40. അലങ്കാരസൂത്രം- അലങ്കാരസര്‍വസ്വം-രാജാനകരുയ്യകന്‍-മങ്ഖുകന്‍, സമുദ്രബന്ധന്‍- വ്യാഖ്യാനസഹിതം-രാംപതിപ്പ്, 41. അധ്യാത്മപടലം-വേദാന്തം- ആപസ്തംബന്‍-വിവരണം-ശ്രീശങ്കരഭഗവത്പാദര്‍, 42. പ്രതിമാനാടകം- ഭാസന്‍, 43. നാമലിംഗാനുശാസനം-കോശം-അമരസിംഹന്‍ വ്യാഖ്യാനം- ടീകാസര്‍വസ്വം- വന്ദ്യഘടീയ സര്‍വാനന്ദന്‍-രാംഭാഗം- രാംകാണ്ഡം-1-6- വര്‍ഗങ്ങള്‍, 44. തന്ത്രശുദ്ധം- ഭട്ടാരകവേദോത്തമന്‍, 45. പ്രപഞ്ചഹൃദയം, 46. പരിഭാഷാവൃത്തി- വ്യാകരണം-നീലകണ്ഠദീക്ഷിതര്‍, 47. സിദ്ധാന്തസിദ്ധാഞ്ജനം- വേദാന്തം-കൃഷ്ണാനന്ദസരസ്വതി-ഒന്നാംഭാഗം, 48. ടി. രണ്ടാംഭാഗം, 49. ഗോളദീപിക- ജ്യൗതിഷം-പരമേശ്വരന്‍, 50. രസാര്‍ണവസുധാകരം- അലങ്കാരം-ശിംഗഭൂപാലന്‍, 51. നാമലിംഗാനുശാസനം-കോശം- അമരസിംഹന്‍, വ്യാഖ്യാനം-ടീകാസര്‍വസ്വം-വന്ദ്യഘടീയസര്‍വാനന്ദന്‍- മൂന്നാംഭാഗം-രാംകാണ്ഡം 7-10 വര്‍ഗങ്ങള്‍, 52. ടി. നാലാം ഭാഗം - മൂന്നാം കാണ്ഡം 53. ശബ്ദനിര്‍ണയം- വേദാന്തം-പ്രകാശാത്മ യതീന്ദ്രന്‍ 54. സ്ഫോടസിദ്ധിന്യായ വിചാരം- വ്യാകരണം 55. മത്തവിലാസ പ്രഹസനം- നാടകം- മഹേന്ദ്ര വിക്രമവര്‍മന്‍ 56. മനുഷ്യാലയചന്ദ്രിക- ശില്പം 57. രഘുവീരചരിതം-കാവ്യം 58. സിദ്ധാന്തസിദ്ധാഞ്ജനം-വേദാന്തം- കൃഷ്ണാനന്ദ സരസ്വതി-മൂന്നാം ഭാഗം 59. നാഗാനന്ദം-നാടകം- ഹര്‍ഷദേവന്‍- വ്യാഖ്യാനം-വിമര്‍ശിനി- ശിവരാമന്‍ 60. ലഘുസ്തുതി-ലഘുഭട്ടാരകന്‍-വ്യാഖ്യാനം രാഘവാനന്ദന്‍ 61. സിദ്ധാന്തസിദ്ധാഞ്ജനം-വേദാന്തം-കൃഷ്ണാനന്ദ സരസ്വതി- നാലാംഭാഗം, 62. സര്‍വമതസംഗ്രഹം, 63. കിരാതാര്‍ജുനീയം- കാവ്യം- ഭാരവി-വ്യാഖ്യാനം ശബ്ദാര്‍ഥദീപിക-ചിത്രഭാനു-1,2,3, സര്‍ഗങ്ങള്‍ 64. മേഘസന്ദേശം- കാളിദാസന്‍- വ്യാഖ്യാനം- പ്രദീപം ദക്ഷിണാവര്‍ത്തനാഥന്‍ 65. മയമതം-ശില്പം-മയമുനി 66. മഹാര്‍ഥ മഞ്ജരി-ദര്‍ശനം-വ്യാഖ്യാനം പരിമളം-മഹേശ്വരാനന്ദന്‍ 67. തന്ത്രസമുച്ചയം-തന്ത്രം-നാരായണന്‍- വ്യാഖ്യാനം- വിമര്‍ശിനി- ശങ്കരന്‍- ഒന്നാംഭാഗം 1-6 പടലങ്ങള്‍. 68. തത്ത്വപ്രകാശം- ആഗമം-ഭോജദേവന്‍- വ്യാഖ്യാനം-താത്പര്യദീപിക-ശ്രീകുമാരന്‍ 69. ഈശാനശിവഗുരുദേവപദ്ധതി-തന്ത്രം- ഈശാന ശിവഗുരുദേവമിശ്രന്‍- ഒന്നാംഭാഗം- സാമാന്യപാദം 70. ആര്യമഞ്ജുശ്രീമൂലകല്പം- ഒന്നാംഭാഗം, 71. തന്ത്രസമുച്ചയം-തന്ത്രം-നാരായണന്‍-വ്യാഖ്യാനം വിമര്‍ശിനി- ശങ്കരന്‍- രാം ഭാഗം 7-12, പടലങ്ങള്‍ 72. ഈശാനശിവഗുരുദേവപദ്ധതി-തന്ത്രം-ഈശാനശിവഗുരുദേവമിശ്രന്‍- രാംഭാഗം-മന്ത്രപാദം 73. ഈശ്വര പ്രതിപത്തിപ്രകാരം-വേദാന്തം- മധുസൂദന സരസ്വതി 74. യാജ്ഞവല്ക്യസ്മൃതി-യാജ്ഞവല്ക്യന്‍- വ്യാഖ്യാനം ബാലക്രീഡ-വിശ്വരൂപാചാര്യന്‍-ഒന്നാംഭാഗം ആചാര വ്യവഹാരാധ്യായങ്ങള്‍ 75. ശില്പരത്നം-ശില്പം-ശ്രീകുമാരന്‍- ഒന്നാംഭാഗം 76. ആര്യമഞ്ജു ശ്രീമൂലകല്പം-രാംഭാഗം 77. ഈശാനശിവഗുരുദേവപദ്ധതി-തന്ത്രം-ഈശാന ശിവഗുരുദേവമിശ്രന്‍- മൂന്നാംഭാഗം-ക്രിയാപാദം-1-30 പടലങ്ങള്‍ 78. ആശ്വലായന ഗൃഹ്യസൂത്രം-അനാവില വ്യാഖ്യാന സഹിതം-ഹരദത്താചാര്യന്‍ (വ്യാഖ്യാതാവ്) 79. അര്‍ഥശാസ്ത്രം-കൗടില്യന്‍-വ്യാഖ്യാനം- ടി. ഗണപതിശാസ്ത്രി-ഒന്നാംഭാഗം-1-2 അധികരണങ്ങള്‍ 80. അര്‍ഥശാസ്ത്രം-ടി-രാം ഭാഗം 3-7 അധികരണങ്ങള്‍ 81. യാജ്ഞവല്ക്യസ്മൃതി-യാജ്ഞവല്ക്യന്‍- വ്യാഖ്യാനം ബാലക്രീഡ- വിശ്വരൂപാചാര്യന്‍-രാംഭാഗം പ്രായശ്ചിത്താധ്യായം 82. അര്‍ഥശാസ്ത്രം-കൗടില്യന്‍-വ്യാഖ്യാനം- ടി ഗണപതിശാസ്ത്രി-മൂന്നാം ഭാഗം 8-15 അധികരണങ്ങള്‍ 83. ഈശാനശിവഗുരുദേവപദ്ധതി-തന്ത്രം- ഈശാനശിവഗുരുദേവമിശ്രന്‍-നാലാംഭാഗം-ക്രിയാപാദം-31-64-പടലങ്ങളും യോഗപാദവും 84. ആര്യമഞ്ജു ശ്രീമൂലകല്പം-മൂന്നാംഭാഗം 85. വിഷ്ണുസംഹിത-തന്ത്രം 86. ഭരതചരിതം-കാവ്യം-കൃഷ്ണകവി 87. സംഗീത സമയസാരം-സംഗീതം- സംഗീതാകരപാര്‍ശ്വദേവന്‍ 88. കാവ്യപ്രകാശം-അലങ്കാരം-മമ്മടഭട്ടന്‍- വ്യാഖ്യാനങ്ങള്‍-1 സമ്പ്രദായപ്രകാശിനി- ശ്രീവിദ്യാചക്രവര്‍ത്തി 2. സാഹിത്യചൂഡാമണി ഭട്ടഗോപാലന്‍-ഒന്നാംഭാഗം 1-5 ഉല്ലാസങ്ങള്‍. 89. സ്ഫോടസിദ്ധി-വ്യാകരണം- ഭാരതമിശ്രന്‍ 90. മീമാംസാ ശ്ലോകവാര്‍ത്തികം-വ്യാഖ്യാനം- കാശിക സുചരിതമിശ്രന്‍ 91. ഹോരാശാസ്ത്രം- വരാഹമിഹിരന്‍-വ്യാഖ്യാനം- വിവരണം-രുദ്രന്‍ 92. രസോപനിഷത്ത് 93. വേദാന്തപരിഭാഷ- വേദാന്തം- ധര്‍മരാജാ ധ്വരീന്ദ്രന്‍- വ്യാഖ്യാനം-പ്രകാശിക-പെദ്ദാദീക്ഷിതന്‍ 94. ബൃഹദ്ദേശി സംഗീതം-മതംഗമുനി 95. രണദീപിക-ജ്യൗതിഷം- കുമാരഗണകന്‍ 96. ഋക്സംഹിത-ഭാഷ്യം-സ്കന്ദസ്വാമി-വ്യാഖ്യാനം- വെങ്കടമാധവാര്യന്‍-ഒന്നാം ഭാഗം- ഒന്നാം അഷ്ടകം- ഒന്നാം അധ്യായം 97. നാരദീയമനുസംഹിത-സ്മൃതി-ഭാഷ്യം-ഭവസ്വാമി 98. ശില്പരത്നം- ശില്പം-ശ്രീകുമാരന്‍ 99. മീമാംസാശ്ലോകവാര്‍ത്തികം -വ്യാഖ്യാനം- കാശിക-സുചരിതമിശ്രന്‍-രാംഭാഗം 100. കാവ്യപ്രകാശം-അലങ്കാരം- മമ്മടഭട്ടന്‍- വ്യാഖ്യാനങ്ങള്‍-1 സമ്പ്രദായപ്രകാശിനി-ശ്രീവിദ്യാ ചക്രവര്‍ത്തി-2. സാഹിത്യചൂഡാമണി-ഭട്ടഗോപാലന്‍ രാംഭാഗം-6-10 ഉല്ലാസങ്ങള്‍ 101. ആര്യഭടീയം-ജ്യൗതിഷം-ആര്യഭടന്‍-ഭാഷ്യം നീലകണ്ഠസോമസുത്വന്‍-ഒന്നാംഭാഗം-ഗണിതപാദം 102. ദത്തിലം- സംഗീതം-ദത്തിലമുനി 103. ഹംസസന്ദേശം 104. സാംബപഞ്ചാശിക- സ്തുതി-വ്യാഖ്യാനസഹിതം 105. നിധിപ്രദീപം-സിദ്ധശ്രീകണ്ഠശംഭു 106. പ്രക്രിയാസര്‍വസ്വം-വ്യാകരണം-നാരായണഭട്ടന്‍- സവ്യാഖ്യാനം- ഒന്നാംഭാഗം 107. കാവ്യരത്നം - കാവ്യം-അര്‍ഹദ്ദാസന്‍ 108. ബാലമാര്‍ത്താണ്ഡവിജയം-വാസുദേവസൂരി 109. ന്യായസാരം- വ്യാഖ്യാനം-വാസുദേവവസൂരി 110. ആര്യഭടീയം- ജ്യൗതിഷം- ആര്യഭടന്‍-ഭാഷ്യം-നീലകണ്ഠസോമസുത്വന്‍-രണ്ടാംഭാഗം- കാലക്രിയാപാദം 111. ഹൃദയപ്രിയന്‍-വൈദ്യം-പരമേശ്വരന്‍ 112. കുചേലോപാഖ്യാനവും അജാമിളോപാഖ്യാനവും-സംഗീതം- സ്വാതിതിരുനാള്‍ ശ്രീരാമവര്‍മ മഹാരാജാവ് 113. സംഗീതകൃതികള്‍-ഗാനം- സ്വതി തിരുനാള്‍ ശ്രീരാമവര്‍മ മഹാരാജാവ് 114. സാഹിത്യമീമാംസ- അലങ്കാരം 115. ഋക്സംഹിത-ഭാഷ്യം- സ്കന്ദസ്വാമി-വ്യാഖ്യാനം വെങ്കടമാധവാര്യന്‍-രാംഭാഗം ഒന്നാം അഷ്ടകം-രാമധ്യായം, 116. വാക്യപദീയം-വ്യാകരണം- വ്യാഖ്യാനം പ്രകീര്‍ണക പ്രകാശം- ഭൂതി രാജപുത്രന്‍ ഹേലരാജന്‍-ഒന്നാം ഭാഗം 117. സരസ്വതീ കണ്ഠാഭരണം- ഭോജദേവന്‍-വ്യാഖ്യാനം- ശ്രീനാരായണ ദണ്ഡനാഥന്‍- ഒന്നാംഭാഗം 118. ബാലരാമഭരതം- നാട്യം- ബാലരാമവര്‍മ മഹാരാജാവ് 119. വിവേകമാര്‍ത്താണ്ഡന്‍- വേദാന്തം- വിശ്വരൂപദേവന്‍ 120. ശൗനകീയം 121. വൈഖാനസാഗമം-തന്ത്രം- മരീചി 122. പ്രബോധചന്ദ്രോദയം- നാടകം- കൃഷ്ണമിശ്രയതി- വ്യാഖ്യാനം- നാടകാഭരണം- ശ്രീ ഗോവിന്ദാമൃത ഭഗവാന്‍ 123. സംഗ്രാമവിജയോദയം-ജ്യൗതിഷം 124. ഹരമേഖല- മാഹുകന്‍- സവ്യാഖ്യാനം- ഒന്നാംഭാഗം 2, 3, 4, പരിച്ഛേദങ്ങള്‍ 125. കോകസന്ദേശം- വിഷ്ണുത്രാതന്‍ 126. കരണപദ്ധതി 127. സരസ്വതീകണ്ഠാഭരണം- ഭോജദേവന്‍- വ്യാഖ്യാനം ശ്രീനാരായണ ദണ്ഡനാഥന്‍- രാംഭാഗം 128. ഭൃംഗസന്ദേശം-വാസുദേവന്‍ 129. ഹംസസന്ദേശം- കാവ്യം- പൂര്‍ണസരസ്വതി 130. മഹാനയപ്രകാശം 131. വൃത്തവാര്‍ത്തികം-രാമപാണിവാദന്‍ 132. തന്ത്രോപാഖ്യാനം- കാവ്യം 133. ഉദയവര്‍മചരിതം 134. യോഗയാജ്ഞവല്ക്യം 135. സര്‍വദര്‍ശന കൗമുദി- മാധവസരസ്വതി 136. ഹരമേഖല-മാഹുകന്‍-സവ്യാഖ്യാനം- രണ്ടാംഭാഗം- അഞ്ചാം പരിച്ഛേദം 137. സ്കന്ദശാരീരകം- സവ്യാഖ്യാനം 138. ആശ്വലായന ഗൃഹ്യമന്ത്രവ്യാഖ്യ-ഹര ദത്തമിശ്രന്‍ 139. പ്രക്രിയാ സര്‍വസ്വം- വ്യാകരണം- നാരായണ ഭട്ടന്‍- വ്യാഖ്യാനം കെ. സാംബശിവശാസ്ത്രി- രണ്ടാംഭാഗം 140. സരസ്വതീകണ്ഠാഭരണം- വ്യാകരണം- ഭോജദേവന്‍- വ്യാഖ്യാനം- ശ്രീനാരായണ ദണ്ഡനാഥന്‍- മൂന്നാംഭാഗം 141. സൂക്തിരത്നഹാരം- കലിംഗരാജന്‍ 142. വാസ്തുവിദ്യ- ശില്പം- വ്യാഖ്യാനം- കെ. മഹാദേവശാസ്ത്രി 143. പാശുപതസൂത്രം- ഭാഷ്യം- കൗണ്ഡിന്യന്‍ 144. ആഗ്നിവേശ്യഗൃഹ്യസൂത്രം 145. കുവലയാവലി (രത്നപാഞ്ചാലിക)- നാടകം ശിംഗഭൂപാലന്‍ 146. രാഘവീയം-മഹാകാവ്യം- രാമപാണിവാദന്‍ 147. ഋക്സംഹിത- ഭാഷ്യം- സ്കന്ദസ്വാമി- വ്യാഖ്യാനം-വെങ്കടമാധവാര്യന്‍- മൂന്നാംഭാഗം 148. വാക്യപദീയം- ഭര്‍ത്തൃഹരി-വ്യാഖ്യാനം- ഹേലരാജന്‍ 149. ഐതരേയബ്രാഹ്മണം- വൃത്തി-സുഖപ്രദ-ഷഡ്ഗുരു ശിഷ്യന്‍- ഒന്നാംഭാഗം 1-15 അധ്യായങ്ങള്‍ 150. മീമാംസാശ്ലോക വാര്‍ത്തികം- വ്യാഖ്യാനം സുചരിത മിശ്രന്‍- മൂന്നാം ഭാഗം 151. തന്ത്രസമുച്ചയം- ചേന്നാസ് നാരായണന്‍ നമ്പൂതിരി- വ്യാഖ്യാനങ്ങള്‍-1 വിമര്‍ശിനി ശങ്കരന്‍ 2. വിവരണം- നാരായണശിഷ്യന്‍- ഒന്നാംഭാഗം. 152. യോഗരത്നസമുച്ചയം-അനന്തകുമാരന്‍-മൂന്നാം ഭാഗം 153. പ്രക്രിയാ സര്‍വസ്വം- നാരായണഭട്ടന്‍- മൂന്നാംഭാഗം 154. സരസ്വതീ കണ്ഠാഭരണം- ഭോജദേവന്‍- വ്യാഖ്യാനം- ഹൃദയഹാരിണി- ശ്രീനാരായണ ദണ്ഡനാഥന്‍- നാലാംഭാഗം 155. അഷ്ടാംഗഹൃദയം- വാഗ്ഭടന്‍- വ്യാഖ്യാനം ഹൃദയബോധിക- ശ്രീദാസപണ്ഡിതന്‍- രണ്ടാംഭാഗം- സൂത്രസ്ഥാനം- 16-30 അധ്യായങ്ങള്‍ 156. ജൈമിനീയ സൂത്രാര്‍ഥസംഗ്രഹം- ഋഷിപുത്രന്‍ പരമേശ്വരന്‍- ഒന്നാം ഭാഗം- ഒന്നാമധ്യായം ഒന്നാംപാദം മുതല്‍ മൂന്നാമധ്യായം മൂന്നാം പാദംവരെ 157. മുകുന്ദശതകം-രാമപാണിവാദന്‍ 158. മേഘസന്ദേശം-കാളിദാസന്‍- വ്യാഖ്യാനം സുമനോര്‍മണി- ഋഷിപുത്രന്‍പരമേശ്വരന്‍ 159. കമലിനീരാജഹംസം- നാടകം- പൂര്‍ണസരസ്വതി 160. സാഹിത്യസാരം- സര്‍വേശ്വരാചാര്യന്‍ 161. മദനകേതുചരിതം-പ്രഹസനം- രാമപാണിവാദന്‍ 162. ലഘുഭാസ്കരീയം- ഭാസ്കരാചാര്യന്‍-വ്യാഖ്യാനം വിവരണം- ശങ്കരനാരായണന്‍ 163. ജാനാശ്രയീഛന്ദോവിചിതി 164. ശ്രീരാമപഞ്ചശതി- രാമപാണിവാദന്‍ വ്യാഖ്യാനം-രാമന്‍- ടിപ്പണി- പുന്നശ്ശേരി നീലകണ്ഠശര്‍മ 165. വിഷ്ണുവിലാസം- കാവ്യം- രാമപാണിവാദന്‍ വ്യാഖ്യാനം- വിഷ്ണുപ്രിയ 166. ശേഷസമുച്ചയം- വ്യാഖ്യാനം- വിമര്‍ശിനി- ശങ്കരന്‍ 167. ഐതരേയ ബ്രാഹ്മണം- വൃത്തി- സുഖപ്രദ ഷഡ്ഗുരുശിഷ്യന്‍- രണ്ടാംഭാഗം 16-25 അധ്യായങ്ങള്‍. 168. നീതിതത്ത്വാവിര്‍ഭാവം- ചിദാനന്ദപണ്ഡിതന്‍ 169. തന്ത്രസമുച്ചയം- ചേന്നാസ് നാരായണന്‍ നമ്പൂതിരി- വ്യാഖ്യാനങ്ങള്‍ 1. വിമര്‍ശിനി- ശങ്കരന്‍ 2. വിവരണം- നാരായണശിഷ്യന്‍ 170. മാലതീമാധവം- നാടകം- ഭവഭൂതി- വ്യാഖ്യാനം രസമഞ്ജരി- പൂര്‍ണസരസ്വതി 171. ഗുരുസമ്മതപദാര്‍ഥങ്ങള്‍- കുമാരിലമതോപന്യാസം 172. അവന്തിസുന്ദരീകഥ- ദണ്ഡി 173. ഭീമപരാക്രമം- സദാനന്ദസൂനു 174. പ്രക്രിയാസര്‍വസ്വം- നാരായണഭട്ടന്‍- നാലാം ഭാഗം 175. നൃഗമോക്ഷപ്രബന്ധം- നാരായണഭട്ടന്‍ 176. ഐതരേയ ബ്രാഹ്മണം- വൃത്തി- സുഖപ്രദ- ഷഡ്ഗുരുശിഷ്യന്‍- മൂന്നാംവാല്യം- 26-32 അധ്യായങ്ങള്‍ 177. ശിവവിലാസം- കാവ്യം- ദാമോദരന്‍ 178. ഭോജനകുതൂഹലം- രഘുനാഥന്‍- ഒന്നാംഭാഗം 179. ഉഷാപരിണയപ്രബന്ധം 180. ഗോപികോന്മാദം- സ്തോത്രം 181. ത്രിപുരദഹനം- യമകകാവ്യം- വാസുദേവന്‍ വ്യാഖ്യാനം- ഹൃദയഗ്രാഹിണി- പങ്കജാക്ഷന്‍ 182. സരസ്വതീകണ്ഠാഭരണം- ഭോജദേവന്‍- വ്യാഖ്യാനം- ശ്രീനാരായണ ദണ്ഡനാഥന്‍ അഞ്ചാംഭാഗം 183. ഭ്രമരകാഹളി- ഭാണം- പ്രഭാകരാചാര്യന്‍ 184. പ്രജ്ഞാലഹരീസ്തോത്രം- ശ്രീഭഗവതി സുബ്രഹ്മണ്യ ശാസ്ത്രികള്‍; ശുചീന്ദ്രം 185. ആര്യഭടീയം- ആര്യഭടന്‍- ഭാഷ്യം- നീലകണ്ഠ സോമസുത്വന്‍- മൂന്നാംഭാഗം- ഗോളപാദം 186. സംസ്കൃത ഗ്രന്ഥസൂചി- വാല്യം ഒന്ന് 187. ഹര്‍ഷചരിതം- ബാണഭട്ടന്‍- വ്യാഖ്യാനം മര്‍മാവബോധിനി- രംഗനാഥന്‍ 188. തന്ത്രസംഗ്രഹം- ഗണിതം- ഗാര്‍ഗ്യകേരള നീലകണ്ഠസോമസുത്വന്‍- വ്യാഖ്യാനം ലഘുവിവൃതി- ശങ്കരവാര്യര്‍ 189. ന്യായചന്ദ്രിക- കേശവഭട്ടന്‍ 190. അദ്വൈത പഞ്ചരത്നം 191. അനംഗജീവനഭാണം- കൊച്ചുണ്ണിത്തമ്പുരാന്‍ 192. സീതാരാഘവം- നാടകം- രാമപാണിവാദന്‍ 193. ഭോജനകുതൂഹലം- രഘുനാഥന്‍- രാംഭാഗം 194. ശ്രീബാലരാമവിജയചമ്പു- സീതാരാമകവി 195. അഭിജ്ഞാന ശാകുന്തളചര്‍ച്ച 196. കമലിനീകളഹംസം- നാടകം- നീലകണ്ഠന്‍ 197. ശാകിനീസഹകാരചമ്പു 198. ഹോരാഭിപ്രായ നിര്‍ണയം 199. കാലവധകാവ്യം- കൃഷ്ണലീലാശുകന്‍ 200. തന്ത്രസമുച്ചയം- മൂന്നാംഭാഗം 201. അഷ്ടാംഗഹൃദയം- വാഗ്ഭടന്‍- മൂന്നാംഭാഗം 202. ജ്വരനിര്‍ണയം -ഭൈഷജ്യം-നാരായണപണ്ഡിതന്‍ 203. ചതുര്‍വേദ മഹാവാക്യ ടീകാ ചിന്താമണി- ആദിനാരായണന്‍ 204-207. സന്ദേശചതുഷ്ടകം- കാമസന്ദേശം, ഹംസസന്ദേശം, ചകോരസന്ദേശം, മാരുതസന്ദേശം 208. അംബികാലാപം- കാവ്യം 209. പൂര്‍വഭാരതചമ്പു 210. അദ്ഭുതപഞ്ജരം- നാടകം- നാരായണന്‍ 211. സ്തോത്രസമാഹാരം 212. ഭാഗവതചമ്പു- രാമപാണിവാദന്‍ 213. കരണോത്തമം- അച്യുതന്‍ 214. ശൃംഗാരസുന്ദരഭാണം- ഈശ്വരശര്‍മ 215. സംസ്കൃതഗ്രന്ഥസൂചി- രാവാല്യം 216. ബ്രഹ്മാദ്വൈത പ്രകാശിക- ഭാവവാഗീശ്വരന്‍ 217. വസുമതീചിത്രസേനീയം- നാടകം 218. നീലകണ്ഠസന്ദേശം 219. രാസോത്സവം- മഹിഷമംഗലം അഥവാ മഴമംഗലം നാരായണന്‍ നമ്പൂതിരി 220. ചിത്രരത്നാകരം- ചക്രകവി- വ്യാഖ്യാനം- സേനാപതി 221. ഐതരേയാരണ്യകം-വൃത്തി- ഷഡ്ഗുരുശിഷ്യന്‍ 222. അങ്കണശാസ്ത്രം- ജ്യൌതിഷം 223. പ്രശ്നായനം- പുരുഷോത്തമന്‍ 224. വസുലക്ഷ്മീകല്യാണം- നാടകം- വെങ്കടസുബ്രഹ്മണ്യാധ്വരി 225-233. പ്രബന്ധസമാഹാരം- മേല്പുത്തൂര്‍ നാരായണ ഭട്ടന്‍- ഒന്നാംഭാഗം 234. സുബാലാവജ്രതുണ്ഡം- നാടകം- ശ്രീരാമന്‍ 235. ശ്രീചിഹ്നകാവ്യം- ശാസ്ത്രകാവ്യം- പ്രാകൃതം- കൃഷ്ണലീലാശുകന്‍-വ്യാഖ്യ- ദുര്‍ഗാപ്രസാദയതി 236. സ്തോത്രസമാഹാരം- രാംഭാഗം 237. കൃഷ്ണീയം- ഭക്തികാവ്യം 238. ക്രിയാക്രമം- ആശ്വലായനഗൃഹ്യം- മേല്പുത്തൂര്‍ നാരായണഭട്ടന്‍ 239. ആത്മോല്ലാസം 240. കരണാമൃതം 241. പര്യായപദാവലി 242. ഗുരുസമ്മതപദാര്‍ഥ സംക്ഷേപം 243. കൃഷ്ണീയം- ജ്യൌതിഷം 244. ഉഡുജാതകോദയം 245. സര്‍വമതസംഗ്രഹം 246. മൂഷികവംശം 247. കൃത്യരത്നാവലി 248. ധാതുരത്നാവലി 249. പ്രബന്ധസമാഹാരം- മേല്പുത്തൂര്‍ നാരായണഭട്ടന്‍- രാഭാഗം 250. ആചാരസംഗ്രഹം- ജ്യൌതിഷം 251. കുമാരീവിലസിതം- നാടകം 252. കാര്യദീപിക 253. ബഹുവൃത്ത സംക്ഷേപഭാരതം 254. സംസ്കൃതഗ്രന്ഥസൂചി-വാല്യം മൂന്ന് 255. വിശാഖ തുലാഭാര പ്രബന്ധം 256. സംസ്കൃത ഗ്രന്ഥസൂചി- വാല്യം നാല് 257. അദ്വൈതശതകം 258. പ്രക്രിയാസര്‍വസ്വം- അഞ്ചാഭാഗം 259. സംസ്കൃതഗ്രന്ഥസൂചി- വാല്യം അഞ്ച് 260. ഗോവിന്ദചരിതം 261. രാമവര്‍മവിജയചമ്പു 262. പ്രക്രിയാസര്‍വസ്വം- ആറാം ഭാഗം 263. പ്രക്രിയാസര്‍വസ്വം- ഏഴാം ഭാഗം 264. സംസ്കൃത ഗ്രന്ഥസൂചി- വാല്യം ആറ് 265. ചിത്രരാമായണം 266. സംസ്കൃത ഗ്രന്ഥസൂചി- വാല്യം ഏഴ്. ഈ ഗ്രന്ഥാവലിയിലെ ഓരോ പുസ്തകവും വിശദമായ പ്രതിപാദനം അര്‍ഹിക്കുന്നു. എങ്കിലും ചിലതിനെക്കുറിച്ചു മാത്രമേ ഇവിടെ വിവരിക്കാന്‍ നിര്‍വാഹമുള്ളൂ. ഗ്രന്ഥാവലിയിലെ 15, 16, 17, 20, 21, 22, 26, 39, 42 എന്നീ നമ്പരുകളില്‍പ്പെട്ട പുസ്തകങ്ങള്‍ ഭാസനാടകങ്ങളാകുന്നു. ഭാസനാടകചക്രം എന്നാണ് അവ അറിയപ്പെടുന്നത്. ഭാസനാടകങ്ങളെക്കുറിച്ചു പരാമര്‍ശങ്ങളുായിരുന്നെങ്കിലും ഗണപതി ശാസ്ത്രികള്‍ അവ കടുെക്കുന്നതുവരെ ലോകശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അനന്തശയനം സംസ്കൃതഗ്രന്ഥാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കൃതികള്‍ ഈ ഭാസനാടകങ്ങളാണെന്നു പറയാം. ഇവയുടെ കടുെക്കലിന്റേയും പ്രകാശനത്തിന്റേയും പേരില്‍ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയുടെ ക്യൂറേറ്ററായിരുന്ന ഗണപതി ശാസ്ത്രികള്‍ക്ക് ജര്‍മനിയിലെ ട്യൂബിങ്ഗന്‍ സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കുകയുായി. ഗ്രന്ഥാവലിയിലെ തന്നെ ചില കൃതികള്‍ ശ്രീസേതുലക്ഷ്മീ പ്രസാദമാല, ശ്രീ ചിത്രോദയമഞ്ജരി തുടങ്ങിയ ഗ്രന്ഥാവലികളായും അറിയപ്പെടുന്നു. മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മലയാളം ഗ്രന്ഥങ്ങള്‍ ശ്രീമൂലം മലയാള ഗ്രന്ഥാവലി, ശ്രീവഞ്ചി സേതുലക്ഷ്മീ മലയാള ഗ്രന്ഥാവലി, ശ്രീ ചിത്രോദയമഞ്ജരി മലയാള ഗ്രന്ഥാവലി, കേരള സര്‍വകലാശാല മലയാള ഗ്രന്ഥാവലി എന്നീ വിവിധ വിഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. അനന്തശയന സംസ്കൃത ഗ്രന്ഥാവലിയിലെ പുസ്തകങ്ങള്‍ പലതും അടുത്തകാലത്തു കിട്ടാനില്ലാതായിട്ട്ു. ചില പുസ്തകങ്ങള്‍ മറ്റു പ്രസാധകര്‍ പുതിയ പതിപ്പായി പ്രസിദ്ധപ്പെടുത്തിയിട്ട്ു. ഗ്രന്ഥാവലിയിലെ 117-ാം പുസ്തകമായ സരസ്വതീകണ്ഠാഭരണം ഒന്നാം ഭാഗം അടുത്തകാലത്തു കേരള സര്‍വകലാശാലയുടെ പ്രസിദ്ധീകരണവിഭാഗം സി.ഡി (കംപാക്ട് ഡിസ്ക്) ആയി പ്രസിദ്ധപ്പെടുത്തുകയുായി. വളരെയധികം സാഹിത്യമൂല്യവും വൈശിഷ്ട്യവും ഉള്‍ക്കൊള്ളുന്നവയാണ് ഈ ഗ്രന്ഥങ്ങളെല്ലാം. (ഡോ. കെ. മഹേശ്വരന്‍നായര്‍)