This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൂഹിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:22, 6 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രൂഹിയോ ഠൃൌഷശഹഹീ പെറുവിന്റെ വടക്കന്‍ തീരദേശ മരുഭൂമിയിലെ ഒരു നഗരവൂം വാണിജ്യകേന്ദ്രവും. ലിമായ്ക്ക് 505 കി. മീ. വ. പ. സ്ഥിതി ചെയ്യുന്നു. ലാ ലിബെര്‍ടാഡ് ഡിപ്പാട്ടുമെന്റിന്റെ തലസ്ഥാനം കൂടിയാണ് ഈ നഗരം. ജനസംഖ്യ: 509312 (1993), 603657 (1998 ല) വന്‍തോതില്‍ കരിമ്പും നെല്ലും ഉത്പാദിപ്പിക്കുന്ന മരുപ്പച്ചയാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ട്രൂഹിയോ നഗരത്തിന്റെ സ്ഥാനം. പെറുവിലെ ഒരു പ്രധാന എന്‍ജിനീയറിങ് നഗരമെന്ന നിലയിലേക്ക് അതിവേഗം പുരോഗമിച്ചുകാിെരിക്കുന്ന നഗരവുമാണ് ഇത്. മോട്ടോര്‍ സൈക്കിള്‍-ട്രാക്റ്റര്‍ അസംബ്ളി പ്ളാന്റുകള്‍ എന്നിവയ്ക്കു പുറമേ നിരവധി പ്ളാന്റുകള്‍ ഈ നഗരത്തില്ു. സലാവെറി (ടമഹമ്ല്യൃൃ) ആണ് ഇവിടത്തെ പ്രധാന തുറമുഖം; പ്രധാന കയറ്റുമതി ഉത്പന്നം പഞ്ചസാരയും. 1534-ല്‍ ഡീഗോ ദ അല്‍മാഗ്രോയാണ് (ഉശലഴീ റല അഹാമഴൃീ) ട്രൂഹിയോ നഗരം സ്ഥാപിച്ചത്. ഉദ്യാനങ്ങള്‍, തുറസ്സായ പ്രദേശങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം ഇടം നല്‍കി കാാെണ് അന്ന് ഈ നഗരം രൂപകല്പന ചെയ്തത്. കൊളോണിയല്‍ വാസ്തുശില്പ ചാതുര്യം പ്രകടമാക്കുന്ന നിരവധി മന്ദിരങ്ങള്‍ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ട്രൂഹിയോ സര്‍വകലാശാല (1824) ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രമാകുന്നു. പൂര്‍വ-ഇന്‍കാ നഗരമായ ചാന്‍-ചാനിന്റെ (ഇവമി ഇവമി) അവശിഷ്ടങ്ങള്‍ ട്രൂഹിയോ നഗരത്തിന്റെ സമീപപ്രദേശത്ത് കാണാം. 2. ഒരു വെനിസ്വേലന്‍ സംസ്ഥാനവും അതിന്റെ തലസ്ഥാനവും. പാന്‍- അമേരിക്കന്‍ ഹൈവേയില്‍ 810 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. വിസ്തീര്‍ണം: 7400 ച. കി. മീ.; ജനസംഖ്യ: 520292 (1990), 550000 (1995 ല); തലസ്ഥാന നഗര ജനസംഖ്യ: 31774 (80) പ്രധാനമായും ഒരു കാര്‍ഷിക മേഖലയാണ് ട്രൂഹിയോ. കാപ്പി, കൊക്കോ, കരിമ്പ്, ചോളം, പുകയില എന്നിവയാണ് ഇവിടത്തെ മുഖ്യകാര്‍ഷിക വിളകള്‍. ലേക് മാറകേബോ ( ഘമസല ങമൃമരമലയീ) യിലെ പെട്രോളിയം ഖനന പ്രദേശത്തെ ചില ഭാഗങ്ങള്‍ ട്രൂഹിയോ നഗരപരിധിയില്‍ ഉള്‍പ്പെടുന്ന്ു. 3. സ്പെയിനിലെ കാസീറസ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഒരു നഗരം. ഭാഗികമായി ചുറ്റുമതിലിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മൂര്‍ കൊട്ടാരവും നിരവധി പുരാതന മന്ദിരങ്ങളും ഈ നഗരത്തില്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍